Friday 27 December 2013

ഷിർദി സായ് ബാബാ- ഭാഗം 5

ഭക്തന് വേണ്ടി ബാബാ പ്ലേഗ്  രോഗം ഏറ്റെടുക്കുന്നു  


അമരാവതി എന്ന സ്ഥലത്തിലെ ശ്രീമതി ദാധാസാഹെബ് കപര്തെ ഇളയ മകൻറെ കൂടെ ബാബാ ദർശനത്തിനു  വേണ്ടി ഷിർദി വന്നു ചില ദിവസങ്ങൾ താമസിക്കുന്നു .ഒരു ദിവസം അവരുടെ മോനു പെട്ടെന്ന് ഭയങ്കര പനിയും പ്ലേഗ് രോഗമും ഉണ്ടാകുന്നു . പേടിച്ചു പോയ അമ്മ ബാബയെ കാണാൻ ചെന്നു.ബാബാ  വൈകുന്നേരം  നടക്കുന്നത് പതിവാണ് . അമ്മ ചെന്ന നേരം ബാബാ നടക്കുകയായിരുന്നു .ബാബയുടെ കാലു തൊട്ടു അമ്മ മോന്റെ രോഗം കുറിച്ചു പറഞ്ഞു എന്നിട്ട്  അമരാവതിക്ക് തിരിച്ചു ചെല്ലുവാൻ വേണ്ടി അനുവാദം ചോദിച്ചു .പക്ഷെ ബാബാ ശാന്തമായി പറഞ്ഞു " ആകാശം മേഗങ്ങളാൽ ചുറ്റപെട്ടിരുക്കുകയാണ് .പക്ഷെ അവ പെട്ടെന്ന് അലിഞ്ഞു അപ്രത്യക്ഷമാകും . എല്ലാം മ്രുദലമായി തെളിയും " . അങ്ങനെ പറഞ്ഞിട്ട്  ബാബാ അദ്ധേഹത്തിന്റെ കുപ്പായം ഉയർത്തി അര കാണിച്ചു . അവിടെ പഴുത്ത മുഴ ഉണ്ടായിരുന്നു . കപര്തെയുടെ മോന്റെ ദേഹത്ത് ഉണ്ടായിരുന്നത് പോല തന്നെ ആയിരുന്നു ആ മുഴ. എന്നിട്ട് ബാബാ പറഞ്ഞു "എൻറെ ഭക്തന്മാർക്ക് വേണ്ടി ഞാൻ ഇതൊക്കെ സഹിക്കേണ്ടി വരുന്നു . ഭക്തന്മാരുടെ വേദനകൾ എന്റെതാണ് " . ബാബയുടെ അനുഗ്രഹം കൊണ്ട് കപര്തെയുടെ മോന്റെ പ്ലേഗ് രോഗം ഉടൻ തന്നെ ഭേദമായി . ബാബാ ഭക്തന് വേണ്ടി രോഗം ഏറ്റെടുത്തു . 

പ്ലേഗ്, മുഴ, കപര്തെ

No comments:

Post a Comment