Sunday 3 July 2011

മലയാളം ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ രൂപീകരണം

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ്  ഞാന്‍ പത്രത്തില്‍ ഒരു വാര്‍ത്ത വായിച്ചിരുന്നു.കുമാരന്‍ ആശാന്‍,ശ്രീ നാരായണ ഗുരു ,കുഞ്ഞന്‍ നംബിയാര്‍ എന്നിവര്കളുടെ കൃതികള്‍ ,കൂടാതെ കമ്മ്യൂണിസ്റ്റ്‌ വിജ്ഞാപനം,ബൈബിള്‍,കുറാന്‍ എന്നിവയുടെ സി.ഡി, മലയാളം വിക്കിപീഡിയ അംഗങ്ങള്‍  റിലീസ് ചെയ്തു എന്ന് കണ്ടു .സി.ഡി. ചെയ്തവര്‍ അതിനു പകരം ഈ കൃതികള്‍ വെബ്‌ അനുബന്ധങ്ങള്‍ ,അല്ലെങ്ങില്‍ PDF ആയോ നെറ്റില്‍ പ്രസിദ്ധീകരണം ചെയ്തിരുന്നെങ്ങില്‍ മലയാള ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ രൂപീകരണത്തിന്റെ ഒരു തുടക്കം ആകുമായിരുന്നു. ഇന്നത്തെ ഡിജിറ്റല്‍ ഇലക്ട്രോണിക് ലോകത്ത് ഇത് വളരെ അത്യാവശ്യമാണ്. ഗ്രന്തശാലകള്‍ എല്ലാം ഡിജിറ്റല്‍ ,ഓണ്‍ലൈന്‍ അല്ലെങ്കില്‍ PDF ഫോര്‍മാറ്റില്‍ ഉള്ള ഗ്രന്തങ്ങളിലേക്ക് മാറാന്‍ തുടങ്ങിയിട്ടുണ്ട്. മലയാള സാഹിത്യ കൃതികള്‍ തുടങ്ങി ആധുനീക ചെറുകഥകള്‍ വരെ downloadable ഫോര്‍മാറ്റില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കേണ്ടതാണ്.ഇതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ വളരെ കുറവാണ്.തെലുങ്ക്,കന്നടം എന്നീ ഭാഷകളില്‍ ഇതിനു വേണ്ടിയുള്ള പണികള്‍ തുടങ്ങിയിട്ടുണ്ട്. തമിഴില്‍ കുറെയേറെ  ഡിജിറ്റല്‍ ഓണ്‍ലൈന്‍ ലൈബ്രറികളും ,ഡൌണ്‍ലോഡ് ചെയ്യാന്‍ വളരെ അധികം പുസ്തകങ്ങളും  ഒണ്ടു.അത് മാത്രമല്ല വിവിധ വിഭാഗത്തില്‍ ഉള്ള തമിഴ് പുസ്തകങ്ങള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റും.മലയാളത്തെ കുറിച്ചോളം ഇന്റര്‍നെറ്റില്‍ പരമാവതി കിട്ടാന്‍ പറ്റുന്നത് മലയാളം പ്രിന്റ്‌ മാധ്യമത്തിന്റെ ഒരു ഓണ്‍ലൈന്‍ പട്ടിക മാത്രമാണ്. ഇത് വളരെ ദയനീയമായ ഒരു സ്ഥിതിയാണ്.കേരള സാഹിത്യ അക്കാദമി അവരുടെ വെബ്‌ സൈറ്റില്‍ ഇതിനു വേണ്ടി യാതൊരു ശ്രമങ്ങളും ചെയ്യാത്തത് വളരെ ശോചനീയമാണ്. അക്കാദമി സൈറ്റില്‍ ഡൌണ്‍ലോഡ് എന്ന ടാബ് ക്ലിക്ക് ചെയ്‌താല്‍ ഒന്നും കിട്ടാനില്ല. മലയാളം വിക്കി അംഗങ്കല്‍ സി.ഡി ആയിട്ട് പബ്ലിഷ് ചെയ്ത കൃതികള്‍ താമസിക്കാതെ തന്നെ  downloadable PDf  ഫോര്‍മാറ്റില്‍ ഇന്റര്‍നെറ്റില്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കണം  എന്ന് എനിക്ക് ഒരു അഭ്യര്‍ത്ഥന ഒണ്ടു.

3 comments:

  1. മലയാളം ഓണ്‍ലൈന്‍ ഡിജിറ്റല്‍ ലൈബ്രറി തുടങ്ങി കഴിഞ്ഞു . http://keralaislamiclibrary.weebly.com/quran.എന്ന വെബ്സൈറ്റില്‍ കുറാന്‍ കുറിച്ചുള്ള
    3 ബുക്കുകള്‍ downloadable PDF ആയി ഇപ്പോള്‍ ലഭ്യമാണ് .ഇത് വെറും ഒരു ആരംഭം മാത്രം ആണെന്ന് എനിക്ക് തോന്നുന്നു . വളരെ അധികം പണികള്‍ ഇതിനു വേണ്ടി ചെയ്യാന്‍ ഒണ്ടു
    http://en.sreyas.in/malayalam-spiritual-ebooks-download എന്ന വെബ്സൈറ്റില്‍ താഴെ കൊടുത്തുട്ടുള്ള ബുക്കുകള്‍ PDF രൂപത്തില്‍ ലഭ്യമാണ്.
    ഞാന്‍ ആരാണ് - രമണ മഹര്‍ഷി
    അറിവ് -ശ്രീ നാരായണ ഗുരു
    മനീഷാ പഞ്ച്ഗം -ശങ്കരാചാര്യ
    ഭഗവത് ഗീത -മലയാളം തര്‍ജമ
    ആദ്ധ്യാത്മ രാമായണം - തുഞ്ഞത് രാമുനുജ എഴുത്തച്ചന്‍
    നാരായണീയം -മേല്പത്തൂര്‍ നാരായണ ഭട്ടതിരി
    ലളിതാ സഹസ്രനാമം
    യോഗ സൂത്രം -പതഞ്‌ജലി
    അദ്വൈത ചിന്താ പദ്ധതി - ശ്രീ ചട്ടമ്പി സ്വാമി
    മലയാളം നിഘണ്ടു

    ReplyDelete
  2. ഏതാണ്ട് 4 വര്‍ഷങ്ങള്‍ക്കു മുന്‍പ് വന്ന ഒരു പത്ര വാര്‍ത്തയുടെ ലിങ്ക് താഴെ തന്നിട്ടുണ്ട് .

    http://www.hindu.com/2008/05/30/stories/2008053054590500.htm

    ഈ നാല് വര്‍ഷത്തില്‍ digitise ചെയ്ത ഗ്രന്ഥങ്ങള്‍ കുറെ എങ്കിലും ഇന്റര്‍നെറ്റില്‍ ലഭ്യമാക്കാം ആയിരുന്നു. പക്ഷെ ഇന്ന് വരെ കേരള സാഹിത്യ അക്കാദമി യുടെ വെബ്‌ സൈറ്റില്‍ ഡൌണ്‍ലോഡ് എന്ന പേജില്‍ ക്ലിക്ക് ചെയ്‌താല്‍ കിട്ടുന്നത് ഒരു ബ്ലാങ്ക് പേജാണ്‌ .

    ReplyDelete
    Replies
    1. സത്യം .....ഞാനും ആ കാര്യം ശ്രെധിച്ചിരുന്നു

      Delete