Sunday 20 January 2013

നെല്ലിക്കയുടെ ഔഷധ ഗുണങ്ങള്‍

പ്രകൃതി നമുക്ക് തന്ന ഒരു ശ്രേഷ്ടമായ ഔഷധമാണ് നെല്ലിക്ക.നെല്ലിക്ക ചാറു ദിവസവും കഴിച്ചാല്‍ അനേകം രോഗങ്ങളില്‍ നിന്നും ആശ്വാസം കിട്ടും എന്നത് ഉറപ്പാണ്.നെല്ലിക്കയില്‍ 80 ശതമാനം നാരു ഉള്ളത് കൊണ്ട് പ്രമേഹം ഗുണപെടുത്താന്‍ വളരെ നല്ലതാണ് എന്ന് വിദഗ്ദ്ധന്മാര്‍ പറയുന്നു.വിറ്റമിന്‍ c അധികം ഉള്ളതാലും പ്രമേഹ രോഗികള്‍ക്ക് നെല്ലിക്ക നല്ല മരുന്നാണ്. ശ്വാസ സംബന്ധിച്ച രോഗങ്ങള്‍ക്കും നെല്ലിക്ക നല്ല ഔഷധമാണ് .നെല്ലിക്കയില്‍ ഉള്ള വിറ്റമിന്‌സ് മറ്റും ധാധുക്കള്‍ എന്താണെന്ന് നോക്കാം .Calcium ,iron ,Phosphorous ,carotene thiamine ,riboflavin ,niacin എന്നിവയും നെല്ലിക്കയില്‍ വളരെ അധികം ഒണ്ടു. പ്രമേഹ രോഗികളുടെ കണ്ണുകള്‍ ബാധിക്കാതെ കാത്തു രക്ഷിക്കാന്‍ നെല്ലിക്ക കഴിച്ചാല്‍ മതി.ഹൃദയ രോഗങ്ങള്‍ക്ക്  നെല്ലിക്ക നല്ല ഔഷധമാണ്. കേശ വളര്‍ച്ചയ്ക്കും നെല്ലിക്ക നല്ലതാണ്.രോഗ  പകര്‌ച്ച തടയുവാനും വ്രണങ്ങളെ സുഗപെടുത്താനുള്ള ശക്തിയും നെല്ലിക്കയില്‍  ഒണ്ടു. നെല്ലിക്കയില്‍ ellagic acid , gallic acid  എന്നറിയപെടുന്ന രണ്ടു അമ്ലങ്ങള്‍ ഒണ്ടു.ഇവ കാന്‍സര്‍ ഗുണപെടുത്താന്‍ കഴിവുള്ള ഒരു വസ്തുവാണ്. സൂഷ്മ ജീവികള്‍ക്ക് എതിരെ വീര്യ ശക്തി നല്‍കുന്ന ഒരു വസ്തുവാണ് നെല്ലിക്ക.നെല്ലിക്ക ഒരു നല്ല antioxidant കൂടെയാണ് .

No comments:

Post a Comment