Wednesday 11 November 2009

മലയാളം ലിപി വായിക്കാന്‍ അറിയാത്തവര്‍ക്ക് വേണ്ടി

ഇങ്ങ്ലീഷ്‌ മാധ്യമത്തില്‍ പഠിക്കുന്ന പല കുട്ടികള്ക്ക് മലയാളം സസരിക്കാനും മനസിലാക്കുവാനും പറ്റും.പക്ഷെ ഇവര്‍ക്ക് മലയാളം വായിക്കുവാന്‍ ബുദ്ധിമുട്ട് ഒണ്ടു.അത് കൊണ്ട് ഇവര്‍ക്ക് മലയാളം വെബ്‌ പേജുകള്‍ വായിക്കുന്നത് സാധ്യമല്ല.ഇതിനു വേണ്ടി ഗൂഗിള്‍ ഒരു പുതിയ സോഫ്റ്റ്‌വെയര്‍ കണ്ടുപിടിച്ചിട്ടുണ്ട്.മലയാളം മാത്രം അല്ല,മറ്റുള്ള ഇന്തിയന്‍ ഭാഷകളായ തമിഴ്ത്,തെലെന്ക്, കന്നടം,ഹിന്ദി,മറാത്തി,ഗുജറാത്തി,നേപാളി എന്നിവയും ഇന്ഗ്ലീഷിലേക്ക് മാറ്വാന്‍ കഴിയും. ഉദാഹരണം : " ഇത് ഒരു സാമ്പിള്‍ പേജാണ്‌ " എന്നുള്ള മലയാളം ടെക്സ്റ്റ്‌ ഗൂഗിളിന്റെ ടൂള്‍ ഉപയോകിച്ചാല്‍ ഉടന്‍ തന്നെ "ithu oru sample pajanu" എന്ന് ഇന്ഗ്ലീഷില്‍ മാറ്റി കിട്ടും. ഇത് പോല ട്രാന്‍സ്ളിടരറെ ചെയ്യേണ്ട റെക്സ്ടോ വെബ്‌ പേജോ കോപ്പി ചെയ്തു ഗൂഗിളിന്റെ സോഫ്റെയറില്‍ പേസ്റ്റു ചെയ്‌താല്‍ ഉടന്‍ തന്നെ ഇന്ഗ്ലീഷില്‍ മലയാളം ടെക്സ്റ്റ്‌ ലഭിക്കും.ഇതിനു വേണ്ടി ചെയ്യേണ്ടത് ഗൂഗിളിന്റെ http://scriptconv.googlelabs.com/ എന്ന സൈറ്റ് സന്ദര്‍ശിക്കുകയാണ്

Monday 09 November 2009

തമിഴിനു മറ്റൊരു ബഹുമതി

ഇന്റര്നെറ്റില് പല ലോക ഭാഷകളും പ്രയോഗത്തില്‍ ഒണ്ടു. പക്ഷെ ഒരു വെബ്‌സൈറ്റിന്റെ മേല്‍വിലാസം ഇതുവരെ ഇന്ഗ്ലീഷില്‍ മാത്രമേ ടൈപ്പ് ചെയ്യുവാന്‍ പറ്റുമായിരുന്നു.ലോകമാകെ വെബ്സൈറ്റ്‌ പേര് മറ്റും മേല്‍വിലാസം തരുന്നത് ICANN (Internet Corporation for Assigned Names and Numbers)എന്ന സ്ഥാപനമാണ്‌.ICANN നവംബര്‍ 16 മുതല്‍ ആദ്യമായി ഇങ്ങ്ലീഷ്‌ അല്ലാത്ത 11 മറ്റു ഭാഷകളിലും ഇന്റര്‍നെറ്റ്‌ മേല്‍വിലാസം ടൈപ്പ് ചെയ്യുവാന്‍ പരീക്ഷണം നടത്തുകയാണ്.ഇതിനു വേണ്ടി തെരഞ്ഞെടുത്തിട്ടുള്ള 11 ലോക ഭാഷകളില്‍ തമിഴും ഒണ്ടു.ഇത് തമിഴിനു കിട്ടിയുള്ള മറ്റൊരു ബഹുമതിയാണ്.ഇതിനു വേണ്ടി തെരഞ്ഞെടുത്തിട്ടുള്ള ഭാഷകള്‍
അറബി
പേര്‍ഷ്യന്‍
റഷ്യന്‍
ചൈനീസ്
ഹിന്ദി
ഗ്രീക്ക്‌
കൊറിയന്‍
യിദ്ദിഷ്
ജപ്പാനീസ്
തമിഴു എന്നിവയാണ്.രണ്ടു ഇന്തിയന്‍ ഭാഷകളെ ഈ ലിസ്റ്റില്‍ ഒള്ളു.ഹിന്ദിയും,തമിഴും മാത്രം.ഇതിനെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ അറിയുവാന്‍ താഴെ തന്നിട്ടുള്ള
URL ക്ലിക്ക് ചെയ്യുക http://www.idnnews.com/?tag=tamil-idn .ലോകത്തില്‍ ഒള്ള ഏറ്റവും പുരാതനമായ ഭാഷകളില്‍ ഒന്നായ തമിഴിനു കിട്ടിയ മറ്റൊരു ബഹുമതിയാണ് ഇത്.

Tuesday 11 August 2009

മലയാളം എഡിറ്റര്‍

കമ്പ്യൂട്ടറില്‍ വളരെ എളുപ്പത്തില്‍ ‍ ഇന്തിയന്‍ ഭാഷകളില്‍ ടൈപ്പ് ചെയ്യുവാനും പ്രിന്റ്‌ ചെയ്യുവാനും പറ്റുന്ന വിതത്തില്‍ സൃഷ്ട്ടിച്ചുള്ള ഒരു മികച്ച സോഫ്റ്റ്‌വെയര്‍ ആണ് Baraha. ഇത് Notepad പോല തന്നെയുള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണ്.ബരാഹയുടെ മറ്റൊരു പ്രത്യേകത മറ്റുള്ള ഇന്തിയന്‍ ഭാഷകളിലും ടൈപ്പ് ചെയ്യുവാനും പ്രിന്റ്‌ ചെയ്യുവാനും പറ്റും എന്നുള്ളതാണ്.ബരാഹ ഉപയോകികുന്നത് Unicode fonts ആയതിനാല്‍ ബരാഹ ഡോകുമെന്റ്സ്‌ മറ്റുള്ളവര്‍ക്ക് മെയിലില്‍ അയച്ചാലും മലയാളത്തില്‍ തന്നെ ഡിസ്പ്ലേ ആകും എന്നുള്ളതാണ്. ട്രാന്സ്ലിടെരസന് രീതിയില്‍ ആണ് ബരാഹ പ്രവര്‍ത്തിക്കുന്നത്.അതുകൊണ്ട് നമുക്ക് ആവശിയമുള്ള ഭാഷ സെലക്ട്‌ ചെയ്ത ശേഷം ഇംഗ്ലീഷില്‍ ബരതയില്‍ ടൈപ്പ് ചെയ്‌താല്‍ മാത്രം മതി.ഉതാഹരണം - അവന്‍ എന്ന് മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇംഗ്ലീഷില്‍ avan എന്ന് ടൈപ്പ് ചെയ്താല്‍ മാത്രം മതി.ഈ സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ പകര്ത്തുന്നതിന് http://baraha.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Sunday 22 March 2009

ആധുനീക നീക്കം

ഈ ഫോട്ടോവില്‍ കാണുന്നത് ഒരു IT കമ്പനിയോ പഞ്ഞനക്ഷത്ര ഹോട്ടലോ മറ്റോ അല്ല. തമിഴ് നാട്ടിലെ വിരുതനകര്‍ മുന്‍സിപ്പല്‍ ആഫീസ് ആണ്. പഴയ ഫയല്‍ കെട്ടുകള്‍, ചുവന്ന നാട കൊണ്ട് കെട്ടിയ കടലാസുകള്‍ നിറഞ്ഞ അലമാരികള്‍ എന്നിവ ഇവിടെ കാണാന്‍ പറ്റില്ല. മുഴുവനും കംപ്യുട്ടര്‍ മയമായ ഒരു ആധുനീക ആഫീസ് ആണ് വിരുതനഗര്‍ മുനിസിപ്പല്‍ ആഫീസ്.പേപ്പര്‍ ഇല്ലാത്ത ഒരു മാതൃകാ ആഫീസായി മാറുവാനുള്ള ശ്രമത്തിലാണ് വിരുതനഗര്‍ മുനിസിപ്പല്‍ ആഫീസ്. ഓരോ സെക്ഷന്റെയും കവാടത്തില്‍ തന്നെ ഉദ്യോഗസ്ഥന്‍മാരുടെ പേര്,ഉദ്യോഗ പേര്, അവരുടെ പാസ്പോര്‍ട്ട് അളവിലുള്ള ഫോട്ടോ എന്നിവയുടെ പ്രകടനം കാണാം. മുന്‍സിപ്പല്‍ ആഫീസില്‍ നിന്ന് കിട്ടേണ്ട ആവണം,ലിഖിതം എന്നിവ അപേക്ഷിച്ച 24 മണിക്കൂറിനുള്ളില്‍ ലഭ്യമാകും എന്നാണു ഉധ്യോകസ്തന്മാര്‍ പറയുന്നത്. ഇങ്ങനെയുള്ള ഒരു മനോഹരമായ പരിസരത്തില്‍ ജോലി ചെയ്യുമ്പോള്‍ മുന്‍സിപ്പല്‍ ജോലിക്കാര്‍ക്ക് പ്രോത്സാഹം കിട്ടാന്‍ സാദ്ധ്യത ഒണ്ടു.കൈക്കൂലി കൊടുക്കാതെ നമ്മുടെ പണികള്‍ ഒരു മുന്‍സിപ്പല്‍ ആഫീസില്‍ നിന്നും ലഭ്യമാക്കാന്‍ ഈ ആധുനീക നീക്കം കൊണ്ട് പറ്റും എങ്കില്‍ എല്ലോര്‍ക്കും ആഹ്ലാദം തന്നെ.

Monday 23 February 2009

റഹ്മാന്‍,റസൂല്‍,ഗുല്‍സാര്‍

ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തില്‍ ആദ്യമായി മൂന്നു ഓസ്കാര്‍ പുരസ്കാരം ലഭിച്ചിട്ടുള്ളത് ഇന്ത്യന്‍ സിനിമയുടെ 'റെഡ് ലെറ്റര്‍ ഡേ' ആണ്. മൊത്തത്തില്‍ നാല് ഓസ്കാര്‍ പുരസ്കാരങ്ങളാണ് ഇന്ത്യക്ക് കിട്ടിയിട്ടുള്ളത്.റഹ്മാന് രണ്ടും ,മറ്റുള്ളവര്‍ക്ക് ഒന്നും.മൂവര്‍ക്കും അഭിനന്ദനങ്ങള്‍.ഇത്രയും വല്ലിയ നേട്ടങ്ങളെല്ലാം ഉണ്ടായിട്ടും റഹ്മാനെ ഒരുപച്ചപ്പരമാര്‍ത്ഥിയായി മാത്രമെ കാണുവാന്‍ പറ്റുള്ളൂ. വളരെ അതികം ഈശ്വര വിശ്വാസം ഉള്ള ഒരു വ്യക്തി ആണ് റഹ്മാന്‍. പത്ത് വയസ്സ് ഉള്ളപ്പോള്‍ തന്നെ അമ്പതുകാരുടയെയും അറുപതു വയസുകാരുടയെയും കൂടെ ആയിരുന്നു റഹ്മാന്റെ സംഗീത ജീവിതം തുടന്കിയത്.ഒരു പക്ഷെ അത് കൊണ്ടായിരിക്കാം വളരെ mature ആയി എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ ഉള്ള ശേഷി ചെറുപ്പത്തില്‍ തന്നെ രഹമാണ് ലഭ്യമായത്.റഹ്മാന്‍ ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ ലോകമെങ്ങും എത്താന്‍ എളുതാക്കിയ ഒരു മികച്ച പ്രതിബാശാലിയാണ്.രഹ്മാനോട് അടുപ്പം ഉള്ളവര്‍ പറയുന്നതു റഹ്മാന്‍ പാടിയിട്ടുള്ളത് അദ്ദേഹം സംസാരിക്കുന്നതിനേക്കാള്‍ അതികമാണ്.ഏതാനും വാക്കുകള്‍ മാത്രമെ റഹ്മാന്‍ പറയുക ഉള്ളു . റഹ്മാന്‍ പ്രവര്‍ത്തിയില്‍ അതികം വിശ്വസിക്കുന്ന വ്യക്തി ആണെന്ന് തോന്നുന്നു. അത് റഹ്മാന്‍ പ്രഖ്യാപിക്കുകയും ചെയ്തു. അഞ്ചല്‍ സ്വദേശിയായ രസൂലിനു കിട്ടിയ ഓസ്കാര്‍ പുരസ്കാരം ഒരു ഇന്ത്യന്‍ techenician നു കിട്ടിയ ആദ്യത്തെ പുരസ്കാരമാണ്. ഇത് ഒരു ആരംഭം മാത്രമാണ്. നമ്മുടെ ഇന്ത്യന്‍ ചലച്ചിത്ര technicians മറ്റുള്ളവര്‍ക്ക് ഏത് വിതത്തിലും താഴ്ന്നവരല്ല എന്ന് രസൂലിനു കിട്ടിയ ഈ പുരസ്കാരം തെളിയിച്ചു. പിന്നെ ഗുല്സാറിനെ പറ്റി എന്ത് പറയാന്‍?ഈ മൂന്നു വ്യക്തികളില്‍ അദ്ദേഹം ആണ് veteran.ഈ ഓസ്കാര്‍ പുരസ്കാരങ്ങള്‍ ഒരു കാര്യം തെളിയിച്ചു. ഓസ്കാര്‍ പുരസ്കാരങ്ങള്‍ നേടാന്‍ പറ്റാത്ത ഒരു കാര്യമായി ഇനി ആരും കരുതരത്. ഓസ്കാര്‍ പുരസ്കാരം ലഭിക്കാന്‍ ചെയ്യേണ്ടത് ഒന്നു മാത്രമെ ഒള്ളു. ഇന്ത്യന്‍ സിനിമാ നിര്‍മാതാക്കള്‍ Hollywood നിര്‍മാതാക്കളുമായി സഹപ്രവര്‍ത്തനം ചെയ്‌താല്‍ വളരെ എളുപ്പത്തില്‍ നല്ല ചലച്ചിത്രങ്ങള്‍ക്ക് ഓസ്കാര്‍ പുരസ്കാരം കിട്ടാന്‍ ഇടയാകും.ചുരുക്കത്തില്‍ ആ ചലച്ചിത്രം ഒരു Hollywood ഉത്പാദനം ആയിരിക്കണം, ഇന്ത്യന്‍ പന്കെടുപ്പ് ഉണ്ടായിരിക്കുകയും വേണം.Slumdog Millionaire എന്ന സിനിമയെക്കാളും വളരെ അതികം മികച്ച ചലച്ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ പല ഭാഷകളിലും നാം കണ്ടിട്ട് ഒണ്ടു. പക്ഷെ ഒരു ഓസ്കാര്‍ ജൂറി ആ ചിത്രങ്ങളെ കാണുവാന്‍ ഇടയായിട്ടില്ല.കാരണം അത് ഇന്ത്യന്‍ production മാത്രമാണ് എന്നുള്ളതാണ്. A Hollywood and Indian joint production will and should necessarily be in English and that will take Indian Cinema to the realm of world cinema. ഈ ഓസ്കാര്‍ പുരസ്കാരങ്ങള്‍ നമക്ക് നല്കിയ പാഠം ഇതാണ്.

Friday 20 February 2009

അന്താരാഷ്ട്രീയ മാതൃഭാഷാ ദിനം - Feb 21

Feb 21 'അന്താരാഷ്ട്രീയ മാതൃഭാഷാ ദിനം' , എന്ന് യുനെസ്കോ പത്ത് വര്ഷം മുമ്പു പ്രസ്താവിച്ചു.അന്ന് എല്ലാവരും മാതൃഭാഷാ അഭിവൃദ്ധിക്ക് വേണ്ടി പ്രതിക്ഞ്ഞ എടുക്കണം. ലോകമാകെ ഉള്ള 7000 ഭാഷകളില്‍ ഇന്നു 2500 ഓളം ഭാഷകള്‍ മറഞ്ഞു പോകുന്ന അപകടത്തിലാണ്. ഇതില്‍ മനസ്സു മടുപ്പിക്കുന്ന വിഷയം 196 ഇന്തിയന്‍ ഭാഷകള്‍ ഈ ലിസ്റ്റില്‍ ഉണ്ടെന്നുള്ളത് ആണ്. അമേരിക്കയില്‍ 192 ഭാഷയും, 146 ഇന്ടോനെഷിയന്‍ ഭാഷയും ഈ ലിസ്റ്റില്‍ ഒണ്ടു.മാതൃഭാഷ അല്ലാതെ മറ്റുള്ള ഭാഷകളില്‍ ആവശ്യം ഉണ്ടെങ്കില്‍ മാത്രമെ സംസാരിക്കാനും എഴുതുവാനും പാടുള്ളൂ.ഇങ്ങനെ പറയുന്നതു കൊണ്ടു ഞാന്‍ ഒരു ഭാഷ fanatic ആണെന്ന് തെറ്റിധരിക്കരത്.ഇന്ത്യയില്‍ പല ഭാഷകളും പല സാംസ്കാരിക വിഭേധന്കളും ഉള്ളതാണ് നമ്മുടെ ബലം.ഇന്ത്യയില്‍ 22 ഭാഷകള്‍ക്ക് ഔധ്യോകിഗ അന്തസ് ഒണ്ടു. അതല്ലാതെ രണ്ടായിരത്തോളം ഭാഷകളും നിലവില്‍ ഒണ്ടു. ഭാഷ ഭേതങ്ങള്‍ അടക്കം ഉള്ള സംക്യം ആണ് ഇതു.ലോകമാകെ പല ഭാഷകള്‍ മൃതഭാഷ ആകും അപകടത്തില്‍ ആണ്. മിക്കവാറും ലിപി ഇല്ലാത്ത ഭാഷകളും മൈനാരിട്ടി സമൂഹ ഭാഷകളും ആണ് മൃതഭാഷ ആകും അപകടത്തില്‍ ഒള്ളത്. എന്നാലും ഒരു ഭാഷ സംസാരികുന്നവരുടെ സംക്യ കുറയുമ്പോഴും, സംസാരിക്കുന്നവരുടെ ശരാശരി വയസ്‌ അതികം ആകുമ്പോഴും, ഭാഷ സംസാരിക്കുന്ന ചെരുപ്പകാരുടെ സംക്യ കുറയുമ്പോഴും ആ ഭാഷ മറയുന്ന അപകടത്തിന്റെ സൂജനയാണ് എന്നാണു യുനെസ്കോ പറയുന്നതു.ഒരു ഭാഷയുടെ സാംസ്കാരിക Heritage രക്ഷിക്കണമെങ്കില്‍ ഭാഷ സജീവമായി തുടരണം.അതുകൊണ്ട് മാതൃഭാഷ ദിനമായ Feb 21 നു എല്ലോരും അവരവരുടെ മാതൃഭാഷ സജീവമായി നിലനില്‍ക്കാന്‍ വേണ്ടി പ്രതിക്ഞ്ഞ എടുത്തു ഭാഷ അഭിവൃദ്ധിക്ക് വേണ്ടി ശ്രമിക്കണം എന്നതാണ് ഈ ദിവസം ആഘോഷിക്കുന്നതിന്റെ ആദര്‍ശം.

Monday 26 January 2009

മലയാളികളോട് ഒരു അഭ്യര്‍ത്ഥന -THF

THF എന്ന് പറയുന്നതു Tamil Heritage Foundation ആണ്.ഇതിന്റെ ഹെഡ് ആപീസ് ജെര്‍മനിയിലാണ്.തമിഴില്‍ ഉള്ള പുരാതനമായ കൈയെഴുത്ത് പ്രതികള്‍,പന ഓലച്ചുവടികള്‍,പഴയ പുസ്തകങ്ങള്‍ എന്നിവകളെ ഇലക്ട്രോണിക് രൂപത്തില്‍ മാറ്റി CD ROM ഇന്റര്നെറ്റ് മുഖേന എളുപ്പത്തില്‍ വായിക്കുവാന്‍ പറ്റുന്ന രീതിയില്‍ മാറുന്നതിനു വേണ്ടിയുള്ള ഒരു സംഖടനയാണ് ടി.എച്ച്.എഫ്. ഇതു ഒരു virtual charity organisation ആണ്.ഇന്ത്യയിലും ബ്രിട്ടനിലും ഔദ്യോകിക രീതിയില്‍ പതിവ് ചെയ്തിട്ടുള്ള ഒരു സ്ഥാപനമാണ്‌ ടി.എച്ച്.എഫ്. ഇവരുടെ ഓഫീസുകള്‍ ജെര്‍മനി അല്ലാതെ switzerland,India,UK,and South Korea എന്നീ നാടുകളിലും ഒണ്ടു.ലണ്ടനില്‍ ഒള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ആയിരത്തിനും അതികം തമിഴ് ഒറിജിനല്‍ പുസ്തകങ്ങള്‍ ഒണ്ടു.ടി.എച്ച്.എഫ്. ബ്രിട്ടീഷ് ലൈബ്രരിയുമായ് ഉണ്ടാക്കിയ കരാര്‍ മൂലം അവിടെ ഉണ്ടായിരുന്ന എല്ലാ തമിഴ് ബുക്സും digitise ചെയ്തു കഴിഞ്ഞിരിക്കുന്നു.ഏഷിയയിലും സൌത്ത് ഈസ്റ്റ് എഷിയയിലുമാകെ ആദ്യമായി അച്ചടിച്ച പുസ്തകം തമിഴ് ബൈബിള്‍ ആയിരുന്നു.ഇതിന്റെ ഒരു പ്രതി ബ്രിട്ടീഷ് ലൈബ്രറിയില്‍ ഇല്ലെന്നുള്ള കാര്യത്തില്‍ അവര്ക്കു വളരെ ഖേതം ഉണ്ടെന്നു അവര്‍ ടി.എച്ച്.എഫ്. നോട് പറഞ്ഞു.ഇതു അച്ചടപ്പിച്ചത് ഒരു ജര്‍മ്മന്‍ ആയിരുന്നു. അച്ചടിച്ചത് അന്ന് പോര്ച്ചുകീസു നിയന്ത്രണത്തില്‍ ആയിരുന്ന ഗോവയിലും ആയിരുന്നു. തമിഴ് ബൈബിള്‍ അച്ചടിച്ചതിനു ശേഷം രണ്ടു മുതല്‍ മൂന്നു നൂറ്റാണ്ടുകള്‍ കഴിഞ്ഞായിരുന്നു മറ്റുള്ള ഇന്ത്യന്‍ ഭാഷകളില്‍ അച്ചടിക്കാന്‍ തുടന്കിയത്.പക്ഷെ ഇതിന്റെ ഒറിജിനല്‍ പ്രതി ഇപ്പോള്‍ ഹാവാര്‍ഡ്‌ സര്‍വ്വകലാശാലയില്‍ ആണെന്നാണ്‌ അറിവ്.തല്‍കാലം ടി.എച്ച്.എഫ്. നെ കുറിച്ചു ഇത്രത്തോളം മതിയെന്ന് കരുതുന്നു.

ഇങ്ങനെ പഴയ പന ഓലച്ചുവടികള്‍ തിരയുമ്പോള്‍,തമിഴ്നാട്ടിലെ വിരുതനകര്‍ ജില്ലയിലെ ശിവകാശി എന്ന സ്ഥലത്തിലുള്ള ഒരു കുടുംബത്തില്‍ നിന്നും ടി.എച്ച്.എഫ്. നു കുറച്ചു മലയാളത്തില്‍ ഉള്ള പന ഓലച്ചുവടികളും കിട്ടി. അത് കാണണമെങ്കില്‍ താഴെ ഉള്ള ലിനക് ക്ലിക്ക് ചെയ്യുക .

http://bharani.dli.ernet.in/thf/palmleaf/malabar/malabar.html

താഴെ കൊടുത്തിട്ടുള്ളത് ടി.എച്ച്.എഫ്. ന്റെ അപ്പീലാണ്.

"Tamil Heritage Foundation does not have experts at hand to read this manuscript and assign a title and the year of its publication. Hence we encourage native speakers who understand Malayalam to go through these digital images and give us a feedback about the nature of the manuscript. Please forward your comments to Dr.N.Kannan, THF, Korea"
Mr.കണ്ണനോട് സമ്പര്‍ക്കം ചെയ്യുവാന്‍
nkannan@gmail.com or ksuba100@yahoo.com
website: http://www.tamilheritage.org/
മലയാളത്തിന്റെ dijital രൂപീകരണ പ്രാരംഭം ഇതായിരക്കട്ടെ.