Saturday 24 January 2009

ഴ,ല,ള കുറിച്ചുള്ള തെറ്റിധാരണ

കഴിഞ്ഞ ആഴ്ച ഞാന്‍ ഏഷ്യാ നെറ്റ് ടീവി ചാനലില്‍ 'സ്റാര്‍ സൂപ്പര്‍ സിന്കര്‍' പരിപാടി കാണുകയായിരുന്നു.മുന്‍ സിനിമാ നടി മോഹിനിയും ഒരു ജഡ്ജ് ആയി പന്കെടുക്കുന്ന പരിപാടി ആയിരുന്നു അത്. ഒരു ഗായകന്‍ പാടി കഴിഞ്ഞ ശേഷം മോഹിനി അഭിപ്രായം പറയുമ്പോള്‍ ഗായകന്റെ 'ഴ,ല,ള' ഉച്ചാരണം ശരിയല്ലെന്ന് പറഞ്ഞു.എന്നിട്ട് മോഹിനി പറഞ്ഞു 'ഴ,ല,ള' അക്ഷരങ്ങള്‍ മലയാളത്തിനു മാത്രം ഒള്ള പ്രത്യേകതയാണ് എന്നും അവര്ക്കു തമിഴ് ,തെലുങ്ക് ഭാഷകള്‍ അറിയാമെന്നും ,തമിഴിലും തെലുന്കിലും 'ഴ,ല,ള' അക്ഷരങ്ങള്‍ ഇല്ലെന്നും പറഞ്ഞു.തെലുന്കിന്റെ കാര്യം എനിക്ക് അറിഞ്ഞുകൂട.പക്ഷെ തമിഴില്‍ 'ഴ,ല,ള' അക്ഷരങ്ങള്‍ ഒണ്ടു.എകതേശം 5000 വര്ഷം പഴമയുള്ള തമിഴില്‍ 'ഴ,ല.ള' അക്ഷരങ്ങള്‍ മലയാളം ജനിക്കുന്നതിനു മുമ്പ്‌ മുതല്‍ ഒണ്ടു എന്നതാണ് വാസ്തവം.അതിന്‍റെ തെളിവിനു വേണ്ടി ഞാന്‍ ഇവിടെ 'ഴ.ല.ള' അക്ഷരങ്ങള്‍ ഒള്ള മൂന്നു വാക്കുകള്‍ ഇവിടെ തന്നിട്ട് ഒണ്ടു.
വഴി - ഈ വാക്കില്‍ ഒള്ളത് 'ഴ' ആണ് - means path or way
വലി - ഈ വാക്കില്‍ ഒള്ളത് 'ല' ആണ് - means pain
വളി - ഈ വാക്കില്‍ ഒള്ളത് 'ള' ആണ് - means scrape
പക്ഷെ പ്രശ്നം എന്താണെന്ന് വെച്ചാല്‍ മിക്കവാറും തമിഴന്മാര്‍ 'ഴ' യും 'ള' യും ഒരു പോലയാണ് ഉച്ചരിക്കുന്നതു. ഞാന്‍ തന്നിട്ടുള്ള മാത്രകാ വാക്കുകള്‍ പോലും ഭൂരിപക്ഷം തമിഴന്മാര്‍ തെറ്റായി ആണ് ഉച്ചരിക്കുന്നതു. 'വഴി' യും 'വളി' യും വളി എന്നാണു ഉച്ചരിക്കുന്നതു. ശരിക്ക് ഉച്ചരിക്കുന്നവര്‍ വളരെ കുറവാണ് എന്നുള്ള കാര്യം വാസ്തവമാണ്.മലയാളികളുടെ 'ഴ,ല.ള' ഉച്ചരിപ്പ് എന്നും കൃത്യമാണ്.പക്ഷെ തമിഴില്‍ 'ഴ,ല,ള' അക്ഷരങ്ങള്‍ ഇല്ലെന്നു പറയുന്നതു തെറ്റാണ്.

11 comments:

  1. ‘ഴ‘, ‘സ‘, ‘ഹ’ എന്നിവ മലയാളത്തില്‍ നിന്ന് എടുത്തവയാണെന്ന് കേട്ടിരുന്നു.

    ഇപ്പോള്‍ ‘ഗ‘യ്ക്ക് കൂടി ‘ക‘ ഉപയോഗിക്കുന്നത് പോലെ (ഉദാഹരണം: കങ്ക = ഗംഗ) ‘ഴ’ യ്ക്ക് ‘ള’ യും, ‘സ’ യ്ക്ക് ‘ച’ യും ഉപയോഗിച്ചിരുന്നുവെന്നും അതിനാലാണ് പൊതുവെ (പ്രത്യേകിച്ചും പഴയ തലമുറ) ‘ഴ’ ‘ള’ ആയും, ‘ച’ ‘സ’ ആയും ഉച്ചരിക്കുന്നത് എന്നാണ് എന്റെ അറിവ്.

    ReplyDelete
  2. ழ ல ள ഇവയാണ് യഥാക്രമം ഴ, ല, ള എന്നീ തമിഴ് അക്ഷരങ്ങള്‍. പക്ഷേ ഇന്നത്തെ മോഡേണ്‍ തമിഴില്‍ അല്ലെങ്കില്‍ പുതു ലിപിയില്‍ ഇവ വളരെ ചുരുക്കമായേ ഉപയോഗിക്കുന്നുള്ളു എന്നാണ് എനിക്ക് തോന്നുന്നത്. 'ஸ' എന്ന സ ഉണ്ടെങ്കിലും അവര്‍ 'ச' എന്ന ച ഉപയോഗിക്കുന്നു. അതു കൊണ്ട് തന്നെ സ്വാമി എന്നത് ചാമി ആകുന്നു. 'ஜ' എന്ന ജ ഉപയോഗിക്കാതെ 'ச' തന്നെ ഉപയോഗിക്കുന്നു.
    അതു കൊണ്ടാവും ഒരു പക്ഷേ മോഹിനി അങ്ങനെ പറഞ്ഞത്.

    ഏതായാലും ഒന്നുണ്ട്. 'ശ' എന്ന അക്ഷരം 'ഷ' (ഉദാ: കാഷ്, പഷു, ഷങ്കരന്‍) എന്ന് മാത്രം ഉച്ഛരിക്കുന്ന നമ്മുടെ പല കൊച്ചു നടികളും അവതാരകരും പറയാന്‍ അറക്കുന്ന മലയാളം അക്ഷരങ്ങള്‍ തന്നേക്കൊണ്ടാവുന്ന വിധം നന്നായി സംസാരിക്കുകയും ഒരു മലയാളിയുടെ തെറ്റിനെ ചൂണ്ടിക്കാണിക്കാന്‍ ആര്‍ജ്ജവം കാണിക്കുകയും ചെയ്ത മോഹിനിക്ക് "ഫുള്‍മാര്‍ക്ക്'

    ReplyDelete
  3. അനിൽശ്രീടെ അഭിപ്രായത്തിൻ കീഴെ ഒപ്പ്.
    “മല്യാളം സ്പീക്ക് ചെയ്യുമ്പോൾ കുരച്ച് കുരച്ച് ഡിഫിക്കൽറ്റി ഫീൽ ചെയ്യുന്ന” നടികളെ ഓർക്കുമ്പോൾ മോഹിനിയേ അഭിനന്ദിച്ചേ മതിയാവൂ.
    എങ്കിലും ‘ഴ’ എന്നൊരക്ഷരം തമിഴിലില്ല എന്നൊന്നും തട്ടിവിടുന്നതിനെ അനുകൂലിക്കവയ്യ.

    ReplyDelete
  4. ആദി കാലങ്ങളിൽ, തമിഴ് പഠിക്കുമ്പോൾ, ഉച്ചാരണ ശുദ്ധി കിട്ടാൻ ഒരു എക്സർസൈസ് ചെയ്യിക്കാറുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അത് ഇങ്ങനെ-
    “യ ര ള
    വ ഴ ല
    ഞ ങ ണ
    ന മ ന”

    (ആദ്യത്തെ ‘ന’ ‘നമ്മൾ’ (-'ந') എന്നതിലെ ന’യും രണ്ടാമത്തേ ‘ന’ പന(-'ன') എന്നതിലെയും)

    മേൽ പറഞ്ഞ സ്ട്രിങ് കൃത്യമായി തന്നെ ഉച്ചരിച്ച് പഠിക്കേണ്ടിയിരുന്നു.

    ReplyDelete
  5. ഇന്നത്തെ ആധുനീക തമിഴില്‍ സ,ഹ എന്നിവ നിലവില്‍ ഇല്ല. സ,ഹ, എന്നീ അക്ഷരങ്ങള്‍ സംസ്കൃതത്തില്‍ നിന്നു മറ്റുള്ള ഇന്ത്യന്‍ ഭാഷകളില്‍ വന്ന അക്ഷരങ്ങള്‍ ആണ്. പക്ഷെ തമിഴ് സംസ്കൃതത്തിനു മുമ്പു മുതല്‍ നിലവില്‍ ഉണ്ടായിരുന്ന ഭാഷ ആയിരുന്നത് കൊണ്ടു ഇന്നത്തെ നവീന തമിഴിലില്‍ സ,ഹ,ജ,ശ,ക്ഷ, എന്നീ അക്ഷരങ്ങള്‍ തമിഴ് ഭാഷാ പ്രേമികള്‍ ഉപയോകിക്കാറില്ല. കാരണം പുരാതന തമിഴില്‍ ഈ അക്ഷരങ്ങള്‍ ഉണ്ടായിരുന്നില്ല. അത് കൊണ്ടു തന്നെയാണ് സ,ജ എന്നിവകള്ക്കു പകരം പുതിയ തമിഴില്‍ ച ഉപയോകിക്കുന്നത്. അത് പോല തന്നെ ഹ യ്ക്ക് പകരം ക ആണ് ഉപയോകിക്കുന്നത്. അവരുടെ വാദം എന്താണെന്ന് വെച്ചാല്‍ സ,ജ,ഹ,ശ,ക്ഷ തുടങ്കിയ അക്ഷരങ്ങള്‍ ഉള്ള വാക്കുകള്‍ സംസ്കൃത വാക്കുകള്‍ ആണെന്നും ,ഒറിജിനല്‍ തമിഴ് വാക്കുകള്‍ അല്ലെന്നും, അതിന് തുല്യമായ ശുദ്ധമായ തമിഴ് വാക്കുകള്‍ ഉള്ളപ്പോള്‍ അത് മാത്രമെ ഉപയോകിക്കാന്‍ പാടുള്ളൂ എന്നതാണ്. എന്നാലും ഈ സംസ്കൃത വാക്കുകള്‍ (തമിഴില്‍ 'വടമൊഴി' എന്നാണു സംസ്കൃതം അറിയപെടുന്നത് ) പ്രയോകിക്കുന്നവര്‍ തമിഴില്‍ എഴുതുമ്പോള്‍ സ,ജ,ഹ,ക്ഷ എന്നീ അക്ഷരങ്ങള്‍ പ്രയോഗിക്കാറുണ്ട്.പക്ഷെ ഇത്തരം സംസ്കൃത വാക്കുകള്‍ പ്രായോഗിക്കുന്നവര്‍ വളരെ നിസ്സാരമായ ഒരു സംഖ്യം മാത്രമായിരിക്കും. പക്ഷെ തമിഴില്‍ 'ശ' അക്ഷരം ഇല്ലെന്നുള്ളത് വാസ്തവമാണ്.

    ReplyDelete
  6. സന്തോഷ് പറഞ്ഞതു വളരെ ശരിയാണ്. ഈ ഉച്ചാരണ പാഠം ഇപ്പോള്‍ പലരും ചെയ്യാറില്ല.മറ്റൊരു കാര്യം ഈപറഞ്ഞ ഉച്ചാരണ പാഠത്തില്‍ തന്നെ ഴ,ല,ള എന്നീ അക്ഷരങ്ങള്‍ ഉള്ളത് കാണാം.തമിഴില്‍ ഈ അക്ഷരങ്ങള്‍ ഉണ്ടെന്നുള്ളത് മാത്രമല്ല ,ശരിയായ ഉച്ചാരണത്തിന് വേണ്ടി ഒരു പാടമും ഉണ്ടായിരുന്നു.നിര്‍ഭാഗ്യവശാല്‍ ഈ പാഠങ്ങള്‍ ഇന്നു ആരും പാലിക്കാറില്ല.

    ReplyDelete
  7. തമിഴ് സിനിമകളില്‍ (സ്റ്റേജ് പ്രോഗ്രാമിലും) ‘ഴ‘ യ്ക് പകരം ‘ള’ ഉച്ചരിക്കുന്നവരെ വിവേക് കണക്കിന് കളിയാക്കുന്നത് കണ്ടിട്ടുണ്ട്.

    ReplyDelete
  8. Namaskar said...
    ‘ഴ‘, ‘സ‘, ‘ഹ’ എന്നിവ മലയാളത്തില്‍ നിന്ന് എടുത്തവയാണെന്ന് കേട്ടിരുന്നു.
    തന്തയെക്കാളും മുന്പ് മകന്‍ ജനിച്ചൂന്നു പറഞ്ഞമാതിരിയാണല്ലൊ നമസ്കാരേ..മലയാളം വന്നത് തമിഴില്‍ നിന്നാണെന്ന് മാത്രമല്ല പ്രായം വെച്ച് നോക്കിയാ..തമിഴ് മുതു മുത്തച്ഛനും മലയാളം കൊച്ചുമോനെകാഅളൂം ഇളയതുമല്ലെ പിന്നെങ്ങനെ ഈ വാദം..?അനില്ശ്രീക്ക് നന്ദി വിശദമായ കുറിപ്പിന്നു..

    ReplyDelete
  9. ഴ,ല,ള എന്നീ എഴുത്തുകള്‍ (അക്ഷരങ്ങള്‍) പണ്ടുമുതലേ തമിഴിലുണ്ടായിരുന്നു എന്ന് വിക്കിയും പറയുന്നു.

    History of Tamil script

    മായാവി,

    എല്ലാ ഭാഷകളും പരിണമിച്ചു കൊണ്ടിരിക്കുകയാണെന്ന് അറിയാമായിരിക്കുമല്ലോ. സ,ജ,ഹ തുടങ്ങിയ അക്ഷരങ്ങള്‍ മറ്റ് ഭാഷകളില്‍ നിന്ന് തമിഴ് കടം കൊണ്ടതാണെന്ന് kalyana sundar ഉം സമ്മതിക്കുന്നു. ഇത് മലയാള ഭാഷ ഉടലെടുത്തതിന് ശേഷമാണോ എന്നറിയില്ല. സ,ജ,ഹ തുടങ്ങിയവയുടെ (ஸ, ஜ, ஹ) സാമ്യമായിരിക്കാം അവ മലയാളത്തില്‍ നിന്ന് എടുത്തതാണെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

    computer language കളുടെ കാര്യത്തിലും ഇത്തരം കടമെടുപ്പുകള്‍ -(language features) പുതിയ ഭാഷകളില്‍ നിന്ന് പഴയതിലേക്ക് - നടത്താറുണ്ട്‍.

    ReplyDelete
  10. "വ"യ്കും "ഴ", ഓ..തുടങ്ങിയ മിക്ക അക്ഷ്രങ്ങള്ക്കും ഈ ബന്ധമുണ്ടല്ലോ? സിംഹ ള ഭാഷയില്‍ ശ്രീലംകാ..എന്നെഴുതിയത് ശ്രീലങ്കയുടെ സ്റ്റാമ്പുകളില്‍ കണ്ട് മലയാളവുമായുള്ള സാമ്യത്തില്‍ അല്ഭുതപ്പെട്ടിട്ടുണ്ട്..

    ReplyDelete
  11. Excuse me for writing this in English.Tamil is one of the earliest and oldest languages of planet earth.In 2003 Indian government has officially announced that Tamil is one of the oldest classical languages in the world. Tamil is the mother language for the all other Dravidian languages. Dravidian languages such as Telugu, Malayalam, Kannadam, Tulu, Sankethi and Sinhala. All these languages are a mixture of Tamil & Sanskrit only.

    ReplyDelete