Friday, 9 January 2009

മലയാളികളും ബെന്കാളികളും

മലയാളികള്‍ക്കും ബെന്കാളികള്‍ക്കും തമ്മില്‍ ഒരുപാടു സാമ്യം ഒണ്ടു എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. ഇവര്കളുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പിനെ കുറിച്ചു മാത്രമല്ല ഞാന്‍ പറയുന്നതു.ഇവര്കള്‍ തമ്മില്‍ ഒത്തു നോക്കിയപ്പോള്‍ എനിക്ക് തോന്നിയ ചില സാദ്രശ്യന്കള്‍ ആണ് ഞാന്‍ ഇവിടെ പറഞ്ചിട്ടുള്ളത്.
1. നല്ല ആര്‍ട്ട് സിനിമ ആസ്വദിക്കുന്നത് രണ്ടു കൂട്ടര്‍ക്കും വളരെ ഇഷ്ടമുള്ള കാര്യമാണ്. അത് കൊണ്ടു തന്നെയാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രണ്ടു സംവിതായകന്മാര്‍ കേരളത്തില്‍ നിന്നും ബെന്കാളില്‍ നിന്നും കിട്ടിയത്. അടൂര്‍ ഗോപാലകൃഷ്ണനും സത്യജിത് രെയും ആണ് ഇന്ത്യ ഇതു വരെ കണ്ടിട്ടുള്ളതില്‍ ലോക സിനിമ യോഗ്യത ഉള്ള സംവിതായകന്മാര്‍.
2.ഫുട്ബാളിനെ കുറിച്ചോളം ഏറ്റവും അമിതാവേശം ഉള്ള രണ്ടു ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ആണ് കേരളമും ബെന്കാലും.മിക്കവാറും മറ്റ ഇന്ത്യന്‍ സംസ്ഥാനന്കളില്‍ ഫുട്ബോള്‍ ഒരു മൃത ക്രീടയാണ്.ലോക ഫുട്ബോളിന്റെ പ്രശസ്ത താരങ്കളായ പീലെയും മാരടോനയും ഇന്ത്യയില്‍ കൊല്കട്ട മാത്രം ആണ് സന്ദര്‍ശിച്ചത്.മാരടോനയെ കാണാന്‍ വേണ്ടി കൊല്കട്ട വിമാന താവളത്തില്‍ 50,000 പേരാണ് കൂടിയത്.ഇതേ പോല ഒരു ജനകൂട്ടം കൊല്കട്ട അല്ലാതെ മറ്റൊരു ഇന്ത്യന്‍ സംസ്ഥാനത്തില്‍ സാദ്ധ്യം ആയിരുക്കുമെന്കില്‍ അത് കേരളത്തില്‍ മാത്രമായിരിക്കും.മോഹന്‍ ബാകാന്‍,മോഹമ്മെടാന്‍ സ്പോര്‍ട്ടിംഗ് എന്നിവ പോല തന്നെ പ്രൊഫഷണല്‍ ഫുട്ബാള്‍ ടീം ഉള്ള മറ്റൊരു സംസ്ഥാനം കേരളം മാത്രമാണ്. ഫുട്ബോള്‍ ക്ലബ്ബ് ,കൊച്ചി ബാകാന്‍ ,സ്പോര്‍ട്ടിംഗ് ടീമ്കളോട് ഒപ്പം ശക്തമായ ഒരു ടീം ആണ്.ബെന്കാളിലും കേരളത്തിലും ഫുട്ബാളിനോട് ഉള്ള അഭിരുചി കൊണ്ടാണ് ഫുട്ബോള്‍ വിശ്വ കപ്പ്‌ സമയത്ത് ഏറ്റവും അതികം കളര്‍ ടീവി വില്‍പന കേരളത്തിലും ബെന്കാളിലും ആയിരുന്നത്.
3.ലോട്ടറി ഉണ്ടായിരുന്ന സമയത്ത് ,ഫുട്ബാള്‍ പോല തന്നെ ഇന്ത്യയിലെ ഏറ്റവും അധികം ലോട്ടറി മോഹം ഉണ്ടായിരുന്ന രണ്ടു സംസ്ഥാനന്കള്‍ ‍ ആയിരുന്നു കേരളമും ബെന്കാലും.
4.ആഹാര ശീലന്കളില്‍ പോലും ഇവര്‍ തമ്മില്‍ ചേര്‍ച്ചയുണ്ട്.രണ്ടു കൂട്ടര്‍ക്കും മീന്‍ വളരെ ഇഷ്ടമുള്ള സങ്കതിയാണ്. ഇന്ത്യയില്‍ ഏറ്റവും അതികം മീന്‍ കഴിക്കുന്ന രണ്ടു സംസ്ഥാനന്കള്‍ ആണ് കേരളമും ബെന്ങാലും.
5. അത് പോല തന്നെ സമരം,മുദ്രാ വാക്യന്കള്‍,ഹര്‍താല്‍ എന്നിവൈക്കും രണ്ടു സംസ്ഥാനന്കളും പ്രശസ്തമാണ്.
6.ഭരണ വികേന്ത്രീകരണം,നില സമുദാരണം എന്നിവകളില്‍ കേരളമും ബെന്കാലും ആണ് ഇന്ത്യയിലെ മാതൃകാ സംസ്ഥാനന്കള്‍.
7.ബെന്കാളികളുടെ എന്കൊരാര്‍ ടോര്ചാരി കേരളത്തിലെ ചക്ക പ്രഥമന്‍,ചക്ക വരട്ടി പോല ചക്കയില്‍ നിന്നു ചെയ്യുന്ന ഒരു പാചകം ആണ്.
8.രണ്ടു കൂട്ടര്ക്കും കമ്മ്യൂണിസ്റ്റ്കളോട് വളരെ അതികം സ്നേഹം ഉള്ളവരാണ്.ഇന്ത്യയിലെ ആദ്യത്തെ കമ്യുണിസ്റ്റ് ഭരണം ഉണ്ടായത് കേരളത്തില്‍ ആയിരുന്നു. ബെന്കാളില്‍ അനന്തരമായ കമ്യുണിസ്റ്റ് ഭരണം ആണ് കാണുന്നത്.

5 comments:

  1. മലയാളികളുടേയും ബങ്കാളികളുടേയും സാദൃശ്യം കൊള്ളാം.

    കേരളത്തിൽ യു ഡി എഫ് ഭരിക്കുമ്പോഴും ബങ്കാളിൽ പക്ഷേ കമ്മ്യൂണിസ്റ്റ്കാർ തന്നെയാണെന്ന് വിത്യാസം ബാക്കിയുണ്ട്.

    ReplyDelete
  2. ഒന്ന് വളര്‍ച്ച മേലോട്ടും മറ്റത് താഴോട്ടും..

    ReplyDelete
  3. ചക്കയുടെ കാര്യം ഒരു പുതിയ അറിവാണ്. നന്ദി.

    പിന്നെ എന്റെ ഒന്നു രണ്ടു അഭിപ്രായങ്ങള്‍.

    അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കണം. തലക്കെട്ടില്‍ വരെ ഉണ്ട് തെറ്റുകള്‍.

    ഓരോ പൊയന്റിനും ഇടയില്‍ ഒരു വരി ഒഴിച്ചിട്ടാല്‍ വായിക്കാന്‍ എളുപ്പമാകും.

    കമന്റ് ഇടുമ്പോള്‍ ഉള്ള "വേര്‍ഡ്‌ വേരിഫിക്കേഷന്‍" ഒഴിവാക്കികൂടെ ?

    ReplyDelete
  4. അതെ.. ശരിതന്നെ

    ‘കുഞ്ഞിരാമന്‍ ചതോപാദ്ധ്യായ’ വരുന്ന കാലം വിദൂരമല്ല!

    ReplyDelete
  5. മറ്റൊരു സാദൃശ്യം ലുങ്കി! ഇന്ത്യയില് പലയിടത്തും ലുങ്കി സാധാരണമാണെങ്കിലും മലയാളികളും ബംഗാളികളും ലുങ്കിമാത്രമെ ധരിക്കയുള്ളൂ വീടുകളില്. ഈയടുത്ത കാലത്ത് ന്യൂജനറേഷന് രീതികളായ ബര്മുഡയും മറ്റും പ്രചാരം നേടുന്നത് സത്യം.

    ReplyDelete