Monday 18 June 2012

നവഗ്രഹ ക്ഷേത്രങ്ങള്‍

എല്ലാ ക്ഷേത്രങ്ങളിലും നവഗ്രഹങ്ങള്‍ ഉണ്ടെങ്ങിലും നവഗ്രഹങ്ങള്‍ക്ക് പ്രത്യെഗ ക്ഷേത്രങ്ങള്‍ തമിഴ് നാട്ടില്‍ ഒണ്ടു .ഈ ക്ഷേത്രങ്ങള്‍ വളരെ പ്രസിദ്ധമാണ്.തമിഴ് നാട്ടിലെ മിക്കവാറും എല്ലാ നഗരങ്ങളില്‍ നിന്നും നവഗ്രഹ ക്ഷേത്രങ്ങള്‍ ചെല്ലുന്ന conducted tours ഒണ്ടു. കുംഭകോണം എന്ന സ്ഥലത്തിന്റെ പരിസരങ്ങളില്‍ ഉള്ളതാണ് ഇതില്‍ മിക്കവാറും ക്ഷേത്രങ്ങള്‍. നമുക്ക് ഇനി ഈ ഒന്‍പതു ക്ഷേത്രങ്ങള്‍ കുറിച്ചു വിശദമായി കാണാം .

1 . തിങ്ങളൂര്‍ - ചന്ദ്രന്‍ ക്ഷേത്രം

തമിഴില്‍ തിങ്ങള്‍ എന്ന പദത്തിനു ചന്ദ്രന്‍ എന്നാണു അര്‍ത്ഥം. തിങ്ങളൂര്‍ എന്ന് പറഞ്ഞാല്‍ ചന്ദ്രന്റെ സ്ഥലം.തഞാവൂരില്‍ നിന്നും 14 കി.മി ദൂരത്തില്‍ ഉള്ളതാണ് തിങ്ങളൂര്‍. കുംഭകോണം എന്ന സ്ഥലത്തില്‍ നിന്ന് ഏതാണ്ട് 30 കി.മി അകലെയാണ് തിങ്ങളൂര്‍. ഇത് എഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഒരു ക്ഷേത്രമാണ്.തഞാവൂരില്‍ നിന്നും തിങ്ങളൂര്‍ ചെല്ലുന്ന വഴിയിലാണ് തിരുവയാര് .സംഗീത മുംമൂര്ത്തികളില്‍ ഒരാളായ തിയാഗരാജ സ്വാമിയുടെ ആരാധന ആണ്ടുതോറും ലോകമാകെ ഉള്ള സംഗീത വിദ്വാന്മാര്‍ വന്നു ആരാധന ചെയ്യുന്ന സ്ഥലമാണ് തിരുവയാര് .ചന്ദ്രനെ തൊഴുതാല്‍ നീണ്ട ആയുസ്സ് ലഭിക്കും എന്നാണ് വിശ്വാസം. തമിഴ് കാര്‍ത്തിക മാസത്തില്‍ പൌര്‍ണമി ദിവസം ചന്ദ്രന്റെ കിരണം ഈ ക്ഷേത്രത്തിലെ പിറൈ അണി ദേവിയുടെ വിഗ്രഹത്തില്‍ വീഴുന്നത് കാണാം. തമിഴില്‍ പിറൈ എന്ന് പറഞ്ഞാലും ചന്ദ്രന്‍ എന്നാണ് അര്‍ത്ഥം . waxing moon എന്നതിന് തമിഴില്‍ വളര്‍ പിറൈ എന്നും waning moon എന്നതിന് തമിഴില്‍ തെയ് പിറൈ എന്നുമാണ് പറയുന്നത്.

2 .ആലങ്ങുടി - ഗുരു സ്ഥലം
ആലങ്ങുടി,കുംഭകോണം എന്ന സ്ഥലത്തില്‍ നിന്നും 17 കി.മി അകലെയാണ് ദക്ഷിണാമൂര്‍ത്തി ശിവന്റെ ഒരു രൂപമാണ് .ദക്ഷിണാമൂര്‍ത്തിയാണ് ഇവിടെ ഗുരുവായി പൂജിക്കുന്നത്.ഇത് ഒരു ശിവ ക്ഷേത്രമാണ് .ഈ ക്ഷേത്രത്തിലെ ദക്ഷിണാമൂര്‍ത്തി യാണ് ഗുരുവായി ആരാധന ചെയ്യപടുന്നത്.അസുഖങ്ങളില് നിന്നും സ്വസ്ഥത ,പൂര്‍വ പാവങ്ങളില്‍ നിന്നും രക്ഷ ,സന്താന ഭാഗ്യം ,വിദ്യാഭ്യാസം,അക്ഷരവിദ്യ എന്നിവയാണ് ഈ ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന വരപ്രസാദം.

3 . തിരുനാഗേസ്വരം - രാഹു സ്ഥലം
കുംഭകോണം എന്ന സ്ഥലത്തില്‍ നിന്നും 5 കി.മി അകലെയാണ് ഈ സ്ഥലം .ഇത് ഒരു രാഹു ക്ഷേത്രമാണ് .ഇതും ഒരു ശിവ ക്ഷേത്രമാണ് .ൡയരാഴ്ച്ച് രാഹു കാല സമയത്ത് വൈകുന്നേരം 4 .30 മണി മുതല്‍ 6 മണി വരെ യാണ് രാഹു പൂജ ചെയേണ്ടത്. അതല്ലാതെ രാഹു പരിവര്‍ത്തനം നടുക്കുന്ന സമയത്തും ചെയ്യാം.ഈ ക്ഷേത്രത്തിലെ ശിവന്റെ പേര് നാഗേശ്വര എന്നും ദേവിയുടെ പേര് ഗിരിഗുജാമ്ബാല്‍ എന്നുമാണ്.രാഹു ഇവിടെ ഭാര്യയുടന്‍ കാണാം.ദിവസമും രാഹു കാലത്ത് നടക്കുന്ന പൂജയില്‍ പാല്‍ അഭിഷേകം ചെയ്യാറുണ്ട്. ആ സമയത്ത് രാഹുവിന്റെ വിഗ്രഹം നീല നിറത്തില്‍ മാറുന്ന അതിശയം ഇവിടെ കാണാന്‍ പറ്റും.ജാതകത്തില്‍ രാഹു ദോഷം ഉള്ളവര്‍ ദോഷം നീങ്ങി കിട്ടാന്‍ വേണ്ടി ഇവിടെ വന്നു പ്രാര്‍ത്ഥന ചെയ്യാറുണ്ട്.നാഗ കന്നി,നാഗ ദേവി എന്ന രണ്ടു ദേവിമാര്സഹിതമാണ് രാഹു ഭഗവാന്‍ ഇവിടെ കാണുന്നത്.

4 .തിരുനള്ളാര് - ശനീശ്വരന്‍ ക്ഷേത്രം
ഇത് കുംഭകോണം എന്ന സ്ഥലത്തില്‍ നിന്ന് 55 കി.മി അകലെയാണ് . ഇത് യൂണിയന്‍ പ്രദേശമായ പോണ്ടിച്ചെരുയില്‍ ഉള്‍പെടുന്ന ഒരു സ്ഥലമാണ്.നള മഹാരാജാവിനു പാവ മോക്ഷം ലഭിച്ച സ്ഥലമാണ് .ശനി ദോഷം ഉള്ളവര്‍ പാവ വിമോചനത്തിനു വേണ്ടി വരുന്ന ഒരു ക്ഷേത്രമാണ് ഇത്.ഏഴര ശനിയുടെ ദോഷത്തില്‍ നിന്ന് രക്ഷ പെടുവാന്‍ നള മഹാരാജാവ് കുടുംബ സഹിതം വന്നു ഈ ക്ഷേത്രത്തിലെ കുളത്തില്‍ കുളിച്ച ശേഷം ശനി ഭഗവാനെ പ്രാര്‍ത്ഥന ചെയ്തത് കൊണ്ട് ശനി ദോഷത്തില്‍ നിന്നും വിമുക്തി കിട്ടി എന്നാണു കഥ .ഇതും ഒരു ശിവ ക്ഷേത്രമാണ് .പക്ഷെ ശനിക്കു ഇവിടെ പ്രത്യേഗ സന്നതി ഒണ്ടു .


5 .കീഴപെരുംപള്ളം - കേതു സ്ഥലം
കുംഭകോണം എന്ന സ്ഥലത്തില്‍ നിന്നും 64 കി.മി അകലെയാണ് ഈ ക്ഷേത്രം.കേതു ദോഷം ഉള്ളവര്‍ നിവര്‍ത്തിക്ക് വേണ്ടി ഈ ക്ഷേത്രത്തില്‍ പൂജ ചെയ്യാറുണ്ട്. ഇതും ഒരു ശിവ ക്ഷേത്രമാണ് .ഇവിടെ ശിവന്റെ പേര് നാഗനാതസ്വാമി എന്നാണു.ഇവിടിത്തെ ദേവിയുടെ പേര് സൌന്തര നായകി എന്നാണു .കാല സര്‍പ്പ ദോഷം ഉള്ളവരും കേതു ദോഷം ഉള്ളവര്‍ക്കും ഈ ക്ഷേത്രം വിശേഷമാണ് .കേതുവിനു നാഗനാതസ്വാമിയോടു പ്രാര്‍ത്ഥന ചെയ്തു പാവ വിമോചനം ലഭിച്ച സ്ഥലമാണ് ഇത്.


6 .തിരുവെൺകാട് - ബുധന്‍ സ്ഥലം
ഇത് കീഴപെരുംപള്ളം ക്ഷേത്രത്തിന്റെ വളരെ അടുത്താണ് .4 കി.മി ദൂരമേ ഉള്ളു .ഈ ക്ഷേത്രം എതാണ്ട് 3000 വര്‍ഷങ്ങള്‍ പഴമ ഉള്ളതാണ് .വാല്മീകി രാമായണത്തില്‍ ഈ ക്ഷേത്രത്തിനെ കുറിച്ചു പറഞിട്ടുണ്ട് എന്നാണു അറിവ്.ബുധന്‍ ജ്ഞാനം,ആസ്തി, തീക്ഷ്ണം, എന്നിവ നല്‍കുന്ന ഒരു ഗ്രഹമാണ് . കാശിയില്‍ ചെയ്യുന്ന എല്ലാ കര്‍മ ബലങ്ങളും ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന ചെയ്‌താല്‍ കിട്ടും എന്നാണ് അറിയപെടുന്നത് .

7 . വൈത്തീസ്വരന്‍ കോവില്‍ - ചെവ്വാ
തിരുവെൺകാട് എന്ന സ്ഥലത്തില്‍ നിന്നും 19 കി.മി അകലെയാണ് ഈ ക്ഷേത്രം. വൈത്തീസ്വരന്‍ എന്ന് പറയുന്നത് വൈദ്യനാഥന്‍ എന്ന ശിവന്റെ രൂപമാണ്. ചെവ്വാ ദോഷം ഉള്ളവര്കള്‍ ശിവന്‍,ദേവി ,മുരുഗന്‍ സന്നതികളില്‍ നെയ്‌ ദീപ ആരാധന ചെയ്‌താല്‍ ചെവ്വാ ദോഷം നീങ്ങി കിട്ടും എന്നും വിവാഹം നടക്കാന്‍ അനുഗ്രഹം കിട്ടും എന്നാണ് വിശ്വാസം.ഈ ക്ഷേത്രത്തിലെ ശിവന്‍ വൈദ്യന്‍ ആണ് .രോഗങ്ങള്‍ക്ക് നിവര്‍ത്തി കിട്ടുന്ന സ്ഥലമാണ്.ഈ ക്ഷേത്രത്തിലെ കുളത്തില്‍ കുളിച്ച ശേഷം ശിവനെ പ്രാര്‍ത്ഥന ചെയ്‌താത് കൊണ്ട് അന്കാരകാന് കുഷ്ട രോഗത്തില്‍ നിന്നും നിവര്‍ത്തി കിട്ടി എന്നാണു കഥ.

8 . കഞനൂര്‍ - ശുക്രന്‍ ക്ഷേത്രം
കുംഭകോണം എന്ന സ്ഥലത്തില്‍ നിന്ന് 18 കി.മി ദൂരത്തിലാണ് കഞനൂര്‍.ഇത് ഒരു ശുക്ര ക്ഷേത്രമാണ് . ഇതും ഒരു ശിവ ക്ഷേത്രമാണ് .ശിവനും പാര്‍വതിയും വിവാഹ കോലത്തില്‍ ബ്രഹ്മമ ഈ ക്ഷേത്രത്തില്‍ ദര്‍ശിച്ചു എന്നാണു ഇതിഹാസം.കംസന്‍ ഈ ക്ഷേത്രത്തില്‍ ശിവനെ തൊഴുതു എന്നും പറയന്നുത് കേട്ടിട്ട് ഒണ്ടു .ശിവന്‍ പരാസരരന് താണ്ഡവ കോലത്തില്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനം തന്നു എന്നും ഒണ്ടു ഒരു ഇതിഹാസം.ശുക്രനെ വഴിപാടു ചെയ്‌താല്‍ മഹാ ഭാഗ്യം ഉണ്ടാകും എന്നാണു വിശ്വാസം .


9 .സൂരിയനാര്‍ കോവില്‍ - സൂരിയന്‍ ക്ഷേത്രം
കുംഭകോണം എന്ന സ്ഥലത്തില്‍ നിന്നും 15 കി.മി ദൂരത്തിലാണ് ഈ ക്ഷേത്രം.ഒന്നാം കുലോതുങ്ങ ചോഴന്‍ എന്ന മഹാരാജാവ് 11 ആം നൂറ്റാണ്ടില്‍ പണിയിച്ച്ചതാണ് ഈ ക്ഷേത്രം.സൂരിയനാണ് ഈ ക്ഷേത്രത്തിലെ മൂല ദൈവം .സൂരിയന്‍ തന്‍റെ രണ്ടു ഭാര്യമാരായ ഉഷാ ദേവി, പ്രത്യുഷാ ദേവി എന്നിവരോട് ഏഴു കുതിരകള്‍ പൂട്ടിയ രഥത്തില്‍ സഞ്ചരിക്കുന്നത് പോലയാണ് ഇവിടത്തെ വിഗ്രഹം .സൂര്യന്റെ വിഗ്രഹം നടുവിലാണ് .അതിനു ചുറ്റിലും മറ്റുള്ള ഗ്രഹങ്ങളും ഈ ക്ഷേത്രത്തില്‍ കാണാം . കണ്‍ സംബന്ധിച്ച രോഗങ്ങള്‍ നിവര്ത്തിയാകാന്‍,ഹൃദയ രോഗം നിവര്ത്തിയാകാന്‍ ,ഏഴര ശനി,ജെന്മ ശനി ,അഷ്ടമ ശനി ദോഷം ഉള്ളവര്കള്‍ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന ചെയ്യാറുണ്ട്.ഈ ക്ഷേത്രത്തില്‍ നവഗ്രഹങ്ങളും ഉള്ളത് കൊണ്ട് വഴിപാടു ചെയ്യേണ്ട ക്രമം കുറിച്ചു ക്ഷേത്രത്തില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടു ഒണ്ടു.ആ ക്രമത്തില്‍ വേണം ഇവിടെ വഴിപാടു ചെയ്യേണ്ടത്.







1 comment:

  1. വിളി ,നോക്കു എന്നിവയും നല്ല തമിഴ് വാക്കുകളാണ് .ഇത് കൂടാതെ ചെവി,അകത്തു (അകം) ,പുറത്ത് (പുറം) ,പണി, പിണക്ക് എന്നിവയും നല്ല തമിഴ് വാക്കുകളാണ്. സംഖ്യകള്‍,ആഴ്ച്ച്ചയിലുള്ള ദിവസങ്ങള്‍,പല മൃഗങ്ങളുടെ പേരുകള്‍ എന്നിവയിലും തമിഴിലും മലയാളത്തിനും സാമ്യം ഒണ്ടു. മലയാളം തമിഴിന്റെ ഏറ്റവും ഇളയ അനുജത്തിയാണ്.ഒന്‍പതാം നൂറ്റാണ്ട് വരെ മലയാളം തമിഴിന്റെ ഒരു ഭാഷാഭേദം ( dialect ) എന്നാണ് കരുതപെട്ടിരുന്നത്. ചാക്കിയാര്‍ കൂത്ത് ,കൂടിയാട്ടം എന്നിവകളില്‍ പങ്കെടുക്കുന്ന സ്ത്രീകളെ നങയ൪ എന്നാണ് അറിയപെടുന്നത് . നങയ൪ എന്നത് സ്ത്രീകളെ കുറിക്കുന്ന ഒരു നല്ല തമിഴ് വാക്കാണ്‌. മലയാളം ഇളയ ഭാഷ ആണെങ്കിലും ശ്രേഷ്ഠ ഭാഷ ആകാന്‍ അര്‍ഹത ഉള്ള ഒരു ഭാഷയാണ് .

    ReplyDelete