Friday 8 August 2008

മധുര മീനാക്ഷി ക്ഷേത്രം


ഇന്ത്യയിലെ ഏറ്റവും വലിയ ഒരു ക്ഷേത്രമാണ് മധുര  മീനാക്ഷി ക്ഷേത്രം. മദുര സിറ്റിയും മീനാക്ഷി ക്ഷേത്രമും വളരെ അധികം പഴമ ഉള്ളതാണ്.മധുരയില്‍ ആണ് ശിവന്റെയും മീനാക്ഷിയുടെയും വിവാഹം നടന്നത് എന്നാണു ഇതിഹാസം. മീനാക്ഷി കല്യാണം എന്ന  ഉല്‍സവം ഇന്നും മധുരയിലെ ഏറ്റവും വലിയ ഉല്‍സവമാണ്. വളരെ അതികം വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഒരു ഉല്‍സവമാണ്. വളരെ മനോഹരമായ temple architecture കാണണമെങ്കില്‍ മീനാക്ഷി ക്ഷേത്രം ചെന്ന് കാണണം . നാലു വലിയ ഗോപുരഅങ്ങളും എട്ടു ചെറിയ ഗോപുരഅങ്ങളും  ഈ ക്ഷേത്രത്തില്‍ ഒണ്ടു. പക്ഷെ ഗോപുരം ഇല്ലാത്ത കിഴക്കേ വാതില്‍ വഴി കോവിലിന്റെ അകത്തേക്ക് ചെല്ലുന്നതാണ് ഇവിടത്തെ പതിവ്. കാരണം ഈ വാതില്‍ നേരെ മീനാക്ഷിയുടെ സന്നിതിയിലേക്ക് എത്തും എന്നതാണ്. മിക്കവാറും ക്ഷേത്രങ്ങളില്‍ ആദ്യം  ശിവനെയും പിന്നീട് ദേവിയായും ആണ് ദര്‍ശനം  ചെയ്യുന്നത്. പക്ഷെ ഇവിടെ  മീനാക്ഷിയും പിന്നെ ശിവനെയും ആണ് കാണേണ്ടത്. സൊര്‍ണത്തില്‍ ആയ (gold plated) ഒരു താമര ഇവിടത്തെ  കുളത്തില്‍ കാണാം. തമിഴ്  സാഹിത്യത്തിലെ സംഗം  കാലത്തിലെ കവികളെല്ലാം ഈ ക്ഷേത്ര കുളത്തിന്റെ നാലു വശത്തും  ആയിരുന്നു സഭ കൂടിയിരുന്നത് . ഇവയെല്ലാം പതിനാലാം നൂറ്റാണ്ടില്‍  നടന്ന ചരിത്ര വിഷയങ്ങളാണ്. മുഴുവനും വെള്ളിയിലായ നടരാജ ശില്പം ശിവന്റെ സന്നിതിയില്‍ ഇടതു പുറത്ത് കാണാം. വെള്ളിയമ്പലം എന്നാണു പേരു. ക്ഷേത്രത്തിന്റെ അകത്തു ഒരു മ്യുസിയം  ഒണ്ടു. ഇത് ആയിരം കാലു മണ്ടപം എന്ന കെട്ടിടത്തിലാണ്. പേരു ആയിരം കാല്‍ മണ്ടപം എന്നാണെങ്കിലും  985 കാലെ ഒള്ളു. ഇത് വളരെ മനോഹരമായ ഒരു മ്യുസിയം  ആണ്. ഭാരതത്തിലെ ഏറ്റവും പുരാതനമായ നഗരത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രത്തില്‍ കണ്ടു ആസ്വദിക്കാന്‍  ഒട്ടെറ  സങ്ങതികള്‍ ഇനിയും ഒണ്ടു. ഈ ക്ഷേത്രം മൊത്തം കണ്ടു ആസ്വദിക്കണം എങ്കില്‍  ഏകദേശം  അഞ്ചു മണികൂര്‍ എങ്കിലും വേണ്ടിവരും.

4 comments:

  1. മധുര മീനാക്ഷി ക്ഷേത്രം എന്നു് തലക്കെട്ടു തിരുത്തുമല്ലോ.
    ആശംസകള്‍.:)

    ReplyDelete
  2. വളരെ നന്നി, വേണു

    ReplyDelete
  3. മധുര ഇന്ത്യയിലെ ഏറ്റവും പഴയ സിറ്റി ആണ്. ഏറ്റവും അധികം പഴമ ഉള്ള 5 സിറ്റികള്‍ ഇന്ത്യയില്‍ ഒണ്ടു.അതില്‍ ഒട്ടേറെ പഴമ ഉള്ള സിറ്റി മധുര ആണ് . ബാക്കിയുള്ള സിറ്റികള്‍ ക്രമേണ വാരനാസി ,പാറ്റ്ന ,അതായത് പണ്ടത്തെ പാടലിപുത്ര ,ഉജ്ജയിന്‍ ,പുഷ്കര്‍ എന്നിവയാണ്. മധുരയില്‍ ശിവന്റെയും മീനാക്ഷിയുടെയും വിവാഹം നടന്നു എന്നുള്ളതാണ് പുരാണം .അതു പോല തന്നെ ശിവന്‍ സൃഷ്ട്ടിച്ച സിറ്റിയാണ് വാരനാസി . രാമായാണത്തിലും മഹാ ഭാരതത്തിലും മധുരയെ കുറിച്ചു പറഞ്ഞിട്ടൊണ്ട്‌ .പണ്ടത്തെ മധുര തെന്‍ മധുര എന്നായിരുന്നു അറിയപെട്ടിരുന്നത് . മധുരയിലെ പാണ്ട്യന്‍ രാജാവ് കൌവരവര്‍ക്ക് വേണ്ടി കുരുക്ഷേത്ര യുദ്ധത്തില്‍ സൈന്യത്തെ സഹായിക്കാന്‍ അയച്ചിരുന്നു എന്നാണു ഇതിഹാസം. ഇന്നത്തെ മധുര പണ്ടത്തെ തെന്‍ മധുരയിലെ വെറും ഒരു ചെറിയ പകുതി മാത്രമാണ്. പഴയ മധുരയിലെ ഒരു വലിയ പകുതി സുണാമി പോലെ ഉണ്ടായ ഒരു അപകടത്തില്‍ കടലിനടിയില്‍ മുങ്ങി പോയി എന്നതാണ് വാസ്തവം . മധുര Athens of East എന്നാണ് അറിയപെടുന്നത് . ലെമുറിയ continent എന്നാണു കടലില്‍ മുങ്ങിയ continent ഇന്ന് അറിയപെടുന്നത്

    ReplyDelete
    Replies
    1. വളരെ നന്നി .ശരിക്കും പറഞ്ഞാല്‍ വാല്‍മീകി രാമായണത്തില്‍ സുഗ്രീവന്‍റെ വാനര സേന സീതയെ അന്വേഷിച്ചു ശ്രീ ലങ്കയ്ക്ക് ചെല്ലുമ്പോള്‍ തമിഴകത്തിലെ ചേര,ചോഴ ,പാണ്ട്യ രാജ്യങ്ങളെ കുറിച്ചു വര്‍ണിക്കുന്നു .അത് പോല തന്നെ മഹാഭാരതത്തിലും കൌടില്യന്റെ അര്‍ത്ഥശാസസ്ത്ര ത്തിലും ഈ രാജ്യങ്ങളെ കുറിച്ചു പറഞ്ഞിട്ട് ഒണ്ടു.Pliny ,Strabo ,Ptolemy ചരിത്രകാരന്മാരും മധുര കുറിച്ചു എഴുതിയിട്ട് ഒണ്ടു.ഗ്രീക്ക് യാത്രീകന്‍ മെഗസ്തനീസും മധുര കുറിച്ചു എഴുതിയിരുന്നു .ചൈനയിലെ ചരിത്രകാരന്‍ യു ഹുവാനും മധുര കുറിച്ചു പറഞ്ഞിരുന്നു .റോമിലെ ചക്രവര്‍ത്തി ജൂലിയന്‍ മധുരയിലെ പാണ്ട്യന്‍ രാജാക്കന്മാരോട് diplomatic relations ഉണ്ടായിരുന്നു എന്ന് പറഞ്ഞിട്ട് ഒണ്ടു .അത്രത്തോളം പഴമ ഉള്ള നഗരമാണ് മധുര .

      Delete