Saturday 28 June 2008

കുട്ടികാലത്തെ ഓര്മകള്

കളി കൂട്ടുകാരുമായി കളിച്ചു തിരിഞ്ഞ കാലത്തേ ഓര്മകള് എന്നെ ഒരു മനോഹരമായ ലോകത്തേക്ക് കൊണ്ടു ചെന്നു. അപ്പോള് ഞങ്ങള് താമസിച്ചിരുന്നത് ഒരു ചെറിയ ടൌന്ഷിപ്പില് ആയിരുന്നു.ടൌന്ഷിപ്പില്എന്റെ കൂടെ
കുസൃതി ചെയ്ത സുഹൃത്തുക്കളില് മിക്കവാറും പേരുടെ മുകമും പേരും എന്റെ ഓര്മയില് വളരെ വ്യക്തമായി ഇപ്പോഴും fresh ആണ്. പക്ഷെ എന്ത് കൊണ്ടോ,എന്റെ സ്കൂള് മേറ്റ്സ്കളില് ഒന്നോ രണ്ടോ പേരുടെ മുകമും പേരും മാത്രമേ എന്റെ ഓര്മയില് ഒള്ളു.
ഞാന് സ്ഥലം വിട്ടു 45 കൊല്ലങ്ങളായി. പലപ്പോഴും ഞാന് വിചാരിക്കും ,വീണ്ടും അങ്ങോട്ട് ചെന്നു ,കളിച്ചു നടന്ന തെരുവകളിലൂടെയും, റോഡുകളിലൂടെയും ചെന്നാല് എന്നെ അറിയാവുന്നവര് എത്ര പേരെ കാണാന് പറ്റുമെന്ന്? തീര്ച്ചയായും എന്നെ അവര്ക്കു തിരിച്ചറിയാന് പറ്റില്ല. എനിക്കും തിരിച്ചറിയാന് പറ്റാത്തവര് പലരും ഉണ്ടാവും. കുറെ പേരെങ്കിലും കഷണ്ടികളായി മാറി കാണും. എന്ത് മാത്രം പുരോഗമനം അവിടെ ഉണ്ടായിട്ടുണ്ട് എന്നൊക്കെ കാണാനും എനിക്ക് ആഗ്രഹമുണ്ട്. എന്നോട് contact maintain ചെയ്ത സുഹൃത്തുക്കളില് പലരും സ്ഥലം വിട്ടു . എനിക്ക് അറിയാവുന്നവര് പലരും ഇന്നു അവിടെ കാണില്ല .
എന്തായാലും എന്റെ ജീവതിത്തിലെ ഏറ്റവും പ്രതാന്യം ഉള്ള ഒരു period ആയിരുന്നു ടൌന്ഷിപ്പിലെ കുട്ടികാലം. വീണ്ടും ജീവിക്കാന് പറ്റാത്ത മനോഹരമായ കുട്ടികാലം എന്നും എന്റെ സ്മരണകളില് ഉണ്ടായിരിക്കും.

2 comments:

  1. കുട്ടിക്കാലത്തിന്റെ ഓര്‍മകള്‍ക്ക് എന്നും നാട്ടുമാങ്ങയുടെ മാധുര്യമാണ്.നന്നായിട്ടുണ്ട്.
    പക്ഷെ
    ഇങ്ങനെ ഇടയ്ക്ക് ഇങ്ലീഷ് ലെറ്റര്‍ കയറ്റി വായനയുടെ സുഖം കളയല്ലെ മാഷെ.

    ReplyDelete
  2. എന്ത് ചെയാനാണ് സജി .ഞാന് കേരളം വിട്ടു കൊല്ലങ്ങള് ഒരുപാടായി. അങ്ങനെ ഉണ്ടാകുന്ന കുഴപ്പമാണിത്. ഏതായാലും ഇംഗ്ലീഷ് ഒഴിവാക്കാന് ഞാന് ശ്രമിക്കാം . പിന്നെ ഒരു കാര്യം എന്റെ മാതൃ ഭാഷ തമിഴാണ്. ഞാന് തമിഴിലും ഇംഗ്ലീഷിലും ആണ് അതികം ബ്ലോഗ് ചെയ്യാറുള്ളത്. മലയാളത്തിനോടുള്ള എന്റെ സ്നേഹം കൊണ്ടാണ് ഞാന് മലയാളത്തിലും ബ്ലോഗ് ചെയ്യുന്നത്. എന്തായാലും എന്റെ മലയാളത്തിലുള്ള തെറ്റുകള് കണ്ടു ദേഷ്യം ഒന്നും തോന്നരുത്.

    ReplyDelete