Thursday 23 June 2011

ഗൂഗിള്‍ ട്രാന്‍സ്ലെട്ടില്‍ മലയാളം

ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ,ഗൂഗിളിന്റെ ഒരു ഭാഗം ആണ്. വെബ്‌ പേജുകളെ 63 ലോക ഭാഷകളില്‍,7ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പടെ തര്‍ജമ ചെയ്യാന്‍ ഗൂഗിളിന്റെ ഈ സൈറ്റില്‍ പറ്റും.ബെന്ഗാളി,ഗുജറാത്തി, ഹിന്ദി,കന്നടം,തമിഴ്,തെലുങ്ക്‌,ഉറുദു എന്നിവയാണ് ഈഇന്ത്യന്‍ ഭാഷകള്‍.വെബ്‌ സൈറ്റിന്റെ അഡ്രസ്‌ ഗൂഗിള്‍ ട്രാന്‍സ്ലെട്ടില്‍ കൊടുത്താല്‍ മതി .ഇപ്പറഞ്ഞ 63 ലോക ഭാഷകളില്‍ ഏതു ഭാഷ ആണെങ്കിലും ഉടനെ തന്നെ തര്‍ജമ കിട്ടുന്നതാണ്.പക്ഷെ  തര്‍ജമകള്‍ തികച്ചും ശരിയാക്കാന്‍ ഉള്ള പരിശ്രമത്തില്‍ ആണ് ഇപ്പോള്‍ ഗൂഗിള്‍.പ്രത്യേകിച്ചു  ഇന്ത്യന്‍ ഭാഷകളുടെ തര്‍ജമയില്‍ കുറെ  തെറ്റുകള്‍ ഒണ്ടു.ഒത്ത ഇന്ത്യന്‍   ഭാഷാ പദങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ ഒറിജിനല്‍ ഭാഷാ പദം തന്നെയാണ് പ്രയോകിക്കുന്നത്.ഇതില്‍ തരക്കേടില്ലാത്ത തര്‍ജമ്മ ഹിന്ദിയുടെയും തമിഴിന്റെതും ആണ്.പക്ഷെ ഈ രണ്ടു ഭാഷകളിലും കുറെ തെറ്റുകള്‍ കാണാം.മലയാളം ഇതില്‍ ഉള്‍പെടുത്താന്‍ ഉള്ള ശ്രമത്തില്‍ ആണ് ഗൂഗിള്‍ ഇപ്പോള്‍.ഇതിനു വേണ്ടി മലയാള ഭാഷാ പ്രേമികളും ഗൂഗിളിനെ സഹായിക്കാം.ഗൂഗിള്‍ ഡിക്ഷനറിയില്‍ മലയാളത്തില്‍ അര്‍ത്ഥം ഇല്ലാത്ത ചൊല്ലുകള്‍ക്ക് പൊരുള് നല്‍കാം .ഇങ്ങനെ പലരും ഗൂഗിളിനെ സഹായിച്ചാല്‍ മാത്രമേ ഗൂഗിള്‍ ട്രാന്‍സ്ലെട്ടില്‍ മലയാളം ഉള്‍പെടുത്താന്‍ ഗൂഗളിനു സാദ്ധ്യമാകും.  വളരെ അധികം മലയാളികള്‍ ലോകമാകെ വ്യാപിച്ചിട്ടുണ്ട് .പ്രവാസി മലയാളികള്‍ക്കും  മറ്റുള്ള മലയാള ഭാഷാ പ്രേമികള്‍ക്കും ഇത് വളരെ അധികം സഹായകരമായിരിക്കും.കൂടാതെ മറ്റു ലോക ഭാഷകളില്‍ ഉള്ള വെബ്‌ പേജുകള്‍ മലയാളികള്‍ വായിക്കുവാന്‍ ഇത് സഹായിക്കും. ഭാഷാ പരിണാമത്തിനു ഇത് വളരെ അത്യാവശ്യമാണ് .

No comments:

Post a Comment