Wednesday 21 September 2011

ജഗതിയും രണ്ജനിയും

മഞ്ച് സ്റാര്‍ സിങ്ങര്‍ ഫൈനല്‍ വേദിയില്‍ വച്ച്  ജഗതി ശ്രീകുമാര്‍ അവതാരിക രഞ്ഞനിയെ കളിയാക്കുകയും പരാമര്‍ശിക്കുകയും ചെയ്തു.രഞ്ഞനിയെ വേദിയില്‍ അടുത്ത് നിറുത്തി കൊണ്ടാണ് ജഗതി ഇങ്ങനെ ചെയ്തത്. അവതാരിക ആ പണി മാത്രമേ ചെയ്യാവു എന്നും ,ഗായകരുടെ പ്രാഗത്ഭ്യം കുറിച്ച് അഭിപ്രായം പറയരുതെന്നും  ജഗതി പറഞ്ഞു. അത് പറയാന്‍ ജഡ്ജികളുക്ക് മാത്രമേ അധികാരം ഒള്ളു എന്നും ശ്രീകുമാര്‍ പറഞ്ഞു. വേണുവിനെയും സുജാതെയും ,കുട്ടികളെ കളിയാക്കാതെ തെറ്റുകള്‍ പറഞ്ചു കൊടുത്തതിനു ജഗതി അഭിനന്ദിച്ചു .പരാജയപെട്ടവര്‍ക്ക് ജഗതിയുടെ പ്രസംഗം ഒരു നല്ല പ്രചോദനം ആയിരുന്നു.ജഗതി ചാനെലിനോടോ അല്ലെങ്ങില്‍  രണ്ജനിയോടോ ഏതോ മുഷിച്ചല്‍ കാട്ടുക ആയിരുന്നോ എന്ന് എനിക്ക് തോന്നി.ജഗതി ,താന്‍ തുറന്നു സംസാരിക്കുന്ന ആളാണെന്നു പറഞ്ഞു ,എന്നിട്ട് യാതൊരു ആവശ്യം ഇല്ലാതെ 'ജയറാം ഇങ്ങനെ സംസാരിക്കില്ല ' എന്നും പറഞ്ഞു.ജയറാമും വേദിയില്‍ അടുത്ത് നില്‍ക്കുക ആയിരുന്നു.രണ്ജനിയുടെ കുറെ എപിസോഡുകള്‍ ഞാന്‍ കണ്ടിട്ട് ഒണ്ടു .ജഗതി പറയുന്നത് പോലെ രണ്ജനി അഭിപ്രായം പറയുന്നത് കണ്ടിട്ടില്ല.ഒത്തുനോക്കുമ്പോള്‍ ,രണ്ജനിയുടെ പെരുമാറ്റം വേദിയില്‍ വളരെ മികച്ചതായിരുന്നു.തികച്ചും ഒരു പ്രോഫെഷനലിന്റെ രീതിയില്‍ ആയിരുന്നു രണ്ജനിയുടെ പെരുമാറ്റം.ഫെസ്ബൂക്കില്‍ ഇത്നെ കുറിച്ച് എഴുതുമ്പോഴും രണ്ജനി ജഗതി അതിര് കടന്നു സംസാരിച്ചു എന്നാണു പറഞ്ചിരുന്നത്." ഞാന്‍ വളരെ അധികം
ബഹുമാനിച്ചിരുന്ന ഒരു നടനായിരുന്നു ജഗതി .ഇപ്പോള്‍ ഒരു തരിമ്പു ബഹുമാനം പോലും ഇല്ല " എന്നും പറഞ്ചു.എം.ജി .ശ്രീകുമാര്‍ പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നുന്നു. "ഇത്തരം പരാമര്‍ശങ്ങള്‍ കൊണ്ട് ജഗതി ജനങളുടെ മുന്‍പ് ഒരു ജോക്കറായി തരാം താഴരെതുന്നു " എന്ന് പറഞ്ചിരുന്നു.

1 comment:

  1. പശു ചത്തു ..മോരിലെ പുളിയും പോയി

    ReplyDelete