Tuesday 1 October 2013

ഷിർദി സായി ബാബാ - ഭാഗം 4

ബാബാ ഭക്തന്മാർക്ക് ഒരു ത്രികാല ഞാനി ആയിരുന്നു 

Sai Baba Samadhi at Shirdi 

സായി ബാബയ്ക്ക് നടക്കാൻ പോകുന്ന എല്ലാ വിഷയങ്ങളും അറിയാൻ പറ്റുമായിരുന്നു . ഷിർദിയിൽ മാത്രമായിരുന്നില്ല ,ലോകത്തിൽ ഏതു ഭാഗത്തു ഭക്തന്മാർക്ക്‌ എന്ത് നടന്നാലും ബാബാ അത് അറിഞ്ഞിരുന്നു. ബാബാ  ഭക്തന്മാരുടെ കൂടെ  എപ്പോഴും ഉണ്ടായിരുന്നു .അവർ അപകടത്തിൽ പെടുമ്പോൾ ബാബാ അവരെ രക്ഷിച്ചിരുന്നു .മരണ ശേഷമും ബാബാ ഇപ്പോഴും സമാധിയിൽ നിന്ന് ഭക്തന്മാരെ രക്ഷിക്കുന്നുണ്ട്.ഒരിക്കൽ ബാബയുടെ ഭക്തൻ നാനാ ചന്ദോർക്കർ എന്ന വ്യക്തിയും അദ്ധേഹത്തിന്റെ സുഹ്രത്ത് ശാസ്ത്രിയും ഒരു ടോങ്ങാ വണ്ടിയിൽ പൂനാ ചെല്ലുകയായിരുന്നു .ആ സമയത്ത് പെട്ടെന്ന് കുതിര പുറകോട്ടു ചെന്നത് കൊണ്ട് വണ്ടി മറിഞ്ഞു രണ്ടു പേരും തറയിൽ വീണു .അത് ഒരു ഗുരുതരമായ അപകടം ആയിരുന്നു.അപകടം നടന്ന അതേ  സമയം ഷിർദിയിൽ ബാബാ അദ്ധേഹത്തിന്റെ രണ്ടു കൈകളും  ഒരു ശംഖു പോൽ ഒന്നാക്കി ഊതാൻ തുടങ്ങി .അദ്ധേഹത്തിന്റെ കൈകളിൽ നിന്നും ശംഖു ശബ്തം വന്നതിനെ തുടർന്ന് ബാബാ പറഞ്ഞു " നാനാ താഴെ വീഴുന്നു .ഞാൻ ഇത് നടക്കാൻ അനുവതിക്കില്ല " . ബാബയുടെ അത്ഭുതമെന്നു വേണം പറയാൻ . നാനയും സുഹ്രത്തും യാതൊരു പരിക്കും പറ്റാതെ രക്ഷപെട്ടു . പൂനയിൽ നടന്ന അപകടം ഷിർദിയിൽ ബാബയ്ക്ക് എങ്ങനെ അറിയാൻ കഴിഞ്ഞു ? 

ഇങ്ങനെ മൂന്നു കാലമും അറിയാൻ പറ്റുന്നതിനെ 'രുതംബര പ്രൡ' എന്നാണു യോഗ ശാസ്ത്രത്തിൽ അറിയപെടുന്നത്.മരിച്ചു പോയ ചിലര്ക്ക് ബാബാ ജീവൻ  തന്നിട്ട് ഒണ്ടു.ഇത് പോൽ രാഗവേന്ത്ര സ്വാമികളും ചില തമിഴ് നായന്മാരും ചെയ്തിട്ട് ഒണ്ടു.പക്ഷെ ചിലപ്പോൾ ബാബാ അങ്ങനെ മരിച്ചവരെ വീണ്ടും ജീവിപ്പിക്കാൻ നിരസിക്കുകയും ചെയ്തിട്ട് ഒണ്ടു .ഒരു ദിവസം അങ്ങനെ മരിച്ച കുട്ടിയെ വീണ്ടും ജീവൻ നല്കാൻ വേണ്ടി ആ കുട്ടിയുടെ അമ്മ ബാബയോട് അപേക്ഷിച്ചു.പക്ഷെ ബാബാ ആ അമ്മയുടെ അപേക്ഷ നിരസിച്ചു .വീണ്ടും വീണ്ടും ആ അമ്മ ബാബയോട് അപേക്ഷിക്കുകയും ബാബാ തള്ളികളയുന്നതും തുടർന്ന് .ഇത് കണ്ട കാകാ ദീക്ഷിത് ബാബയോട് ആ അമ്മയുടെ ദുഖം നീക്കണം എന്ന് അഭ്യര്ത്തിച്ചു . ബാബാ കാക്കയോടു പറഞ്ഞു 'ഇതിൽ നിങ്ങൾ ഇടപെടണ്ട . നടന്നത് നന്മയാണ് .മരിച്ച കുട്ടിയുടെ ആത്മാവ് വേറൊരു ജീവനിൽ ജനിച്ചു കഴിഞ്ഞു . ഈ ജീവനിൽ ആ ആത്മാവ് വളരെ അധികം നന്മകൾ ചെയ്യും . ൡാൻ ഇപ്പോൾ  ആ ആത്മാവിനെ ഈ മ്രത  ദേഹത്തിൽ കൊണ്ട് വന്നാൽ ആ പുതിയ ജീവൻ  മരിക്കും .അത് നിമിത്തം ഉണ്ടാകുന്ന ഫലങ്ങൾക്ക് നിങ്ങൾ ചുമതല ഏറ്റെട്‌ക്കുമോ എന്ന് ചോദിച്ചു ' 


No comments:

Post a Comment