Friday 20 September 2013

ഷിർദി സായി ബാബാ ചരിത്രം - ഭാഗം 3

ബാബാ പൊക്കത്തിൽ ഉറങ്ങിയ അതിശയം
മ്രത ശരീരത്തിൽ ജീവനോട്‌ വീണ്ടും തിരിച്ചു വന്നത്

 
 
നാനാ സാഹേബ് ഡാങ്ങളെ എന്ന വ്യക്തി ബാബയ്ക്ക് കിടക്കുവാൻ വേണ്ടി ഒരു പലക കൊണ്ട് വന്നു കൊടുത്തു .  5 അടി നീളമും 1.5 അടി വീതിയും ഉള്ള പലക  ആയിരുന്നു അതു .പലക തറയിൽ ഇട്ട് അതിന്റെ മുകളിൽ കിടന്നു ബാബാ ഉറങ്ങും എന്ന് ആയിരുന്നു അവരുടെ വിശ്വാസം . പക്ഷെ ബാബാ അദേഹത്തിന്റെ  കൈവശം ഉണ്ടായിരുന്ന വളരെ ദുർബലമായ പഴഞ്ഞൻ തുണിയിൽ പള്ളിയുടെ മോന്തായത്തിലെ വലിയ ഉത്തരത്തിൽ പലക പൊക്കത്തിൽ കെട്ടി തൂക്കിയിട്ടു . എന്നിട്ട് ആ പലകയുടെ മുകളിൽ കിടന്നു ഉറങ്ങി . വെറും പലക താങ്ങാൻ ഉള്ള ശക്തി പോലും ആ തുണിക്ക് ഉണ്ടായിരുന്നില്ല . പക്ഷെ ബാബയുടെ ഭാരം കൂടി ചേർത്ത് ആ പഴഞ്ഞൻ തുണി താങ്ങി .അതല്ലാതെ പലകയുടെ നാല് മൂലകളിലും ബാബാ 4 മണ്ണ്‍ വിളക്കുകൾ കത്തിച്ചു വൈക്കുമായിരുന്നു .രാത്രി മുഴുവൻ ഈ വിളക്കുകൾ അണയാതെ കത്ത്തുമായിരുന്നു . ബാബാ പലകയിൽ ഇരിക്കുന്നതും കിടക്കുന്നതും ഭക്തന്മാർ കണ്ടിരുന്നെങ്ങിലും ഇത്രയും പൊക്കത്തിൽ ഉള്ള പലകയിൽ ബാബാ  എങ്ങനെ കേറി എന്നതും എങ്ങനെ ഇറങ്ങി എന്നതും ആരും കണ്ടിരുന്നില്ല . ഇത് പലർക്കും അതിശയം ആയി തോന്നിയിരുന്നു . ഇത് എങ്ങനെ ബാബയ്ക്ക്  സാധ്യമായി എന്നറിയുവാൻ വേണ്ടി ഭക്തന്മാർ ബാബാ കേറുന്നതും ഇറങ്ങുന്നതും കാണുവാൻ വേണ്ടി ശ്രമിച്ചു .എന്നിട്ടും അവർക്ക് അത് കാണുവാൻ പറ്റിയില്ല  .വളരെ അധികം പേര് ഇത് കാണുവാൻ വേണ്ടി വരാൻ തുടങ്ങിയപ്പോൾ ബാബാ ദേഷ്യത്തിൽ ഒരു ദിവസം പലക പൊളിച്ചു കളഞ്ഞു . ബാബയ്ക്ക് അഷ്ട്ട മഹാ സിദ്ധികൾ അറിയുമായിരുന്നു .സിദ്ധ പുരുഷന്മാര്ക്ക് മാത്രമേ ഇത്തരം ശക്തികൾ ഉണ്ടായിരുന്നു എന്നതാണ് പൊതുവെ അറിയപെടുന്നത് .

1886 വർഷത്തിൽ ഒരു ദിവസം ബാബാ അദ്ധേഹത്തിൻറെ സുഹൃത്ത് മഹാലസ്പതി എന്ന വ്യക്തിയോട് പറഞ്ഞു 3 ദിവസം അദ്ദേഹം അല്ലാവിനെ കാണുവാൻ  വേണ്ടി പോകുകയാണെന്നും അദ്ധേഹത്തിന്റെ ശരീരം മാത്രം ഇവിടെ കാണും ,പക്ഷെ ജീവൻ ഉണ്ടാവില്ലെന്നും പറഞ്ഞു . മൂന്ന് ദിവസം മാത്രം അദ്ധേഹത്തിന്റെ  ശരീരം സൂക്ഷിക്കണം എന്നും പറഞ്ഞു .നാലാമത്തെ ദിവസം തിരിച്ചു വരും എന്നും പറഞ്ഞു .ഒരു പക്ഷെ അങ്ങനെ വരാൻ പറ്റിയില്ലെങ്ങിൽ പള്ളയിൽ തന്നെ  ബാബയെ അടക്കം ചെയ്യണം എന്നും പറഞ്ഞു .പറഞ്ഞത് പോല തന്നെ മൂന്നു ദിവസം ബാബയുടെ വെറും ശരീരത്തിനെ മഹാലസ്പതി സൂക്ഷിച്ചു .മറ്റുള്ളവർ ബാബ  മരിച്ചുവെന്നും ഉടൻ തന്നെ അടക്കം ചെയ്യണം എന്നും പറഞ്ഞു .പക്ഷെ  മഹാലസ്പതി അതിനു സമ്മതിച്ചില്ല . നാലാം ദിവസം ബാബ പറഞ്ഞത് പോല തന്നെ  ജീവനോട്‌ തീരിചു വരും  എന്ന് വിശ്വസിച്ചു . ബാബാ പറഞ്ഞത് പോല തന്നെ അദ്ധേഹത്തിന്റെ ശരീരത്തിൽ  വീണ്ടും നാലാമത്തെ ദിവസം കയറി വന്നു .ഇത്   പോല വളരെ അധികം മാഹാപുരുഷന്മാർ നമ്മുടെ നാട്ടിൽ  ചെയ്തിട്ട് ഒണ്ടു. ആദി ശങ്കരർ ,രമണ  മഹിരിഷി എന്നിവരും ഇത് പോല ചെയ്തിട്ട് ഒണ്ടു.



No comments:

Post a Comment