Wednesday 11 September 2013

ഷിർദി സായ് ബാബാ ചരിത്രം -ഭാഗം 2


ബാബയുടെ പാദങ്ങളിൽ പ്രയാഗ പ്രവാഹം  &
വരണ്ട കിണറിൽ പൂ എറിഞ്ഞു വെള്ളം വരുത്തിയ അതിശയം




ദാസ്കണ് എന്ന  വ്യക്തി ബാബയുടെ ആത്മാർഥമായ ഒരു ഭക്തനായിരുന്നു .അദ്ദേഹത്തിനു പ്രയാഗ - ഗംഗ യമുന സരസ്വതി എന്നീ നദികൾ ചേരുന്ന സ്ഥലത്തിൽ കുളിക്കുവാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു . ഇങ്ങനെ പ്രയാഗ സ്നാനം ചെയുന്നത് ഒരു പുണ്യ പ്രവർത്തിയായി ഹിന്ദുക്കളിൽ  പലർക്കും വിശ്വാസം ഉണ്ട് . പ്രയാഗ സ്നാനം ചെയ്തു കഴിഞ്ഞാൽ ജീവിതത്തിൽ ചെയ്ത പാപങ്ങൾക്ക്‌ വിമോചനം കിട്ടും എന്നതാണ് അറിവ് . പ്രയാഗ ചെല്ലാൻ വേണ്ടി ദാസ്കണ് ബാബയോട്  അനുവാദം ചോദിച്ചു ബാബാ പറഞ്ഞു 'നമ്മുടെ പ്രയാഗ ഇവിടെ തന്നെ ഉണ്ട് . എന്നെ വിശ്വസിക്കു . അത്രത്തോളം അകലെ ചെല്ലേണ്ട ആവശ്യം ഇല്ല' എന്നു പറഞ്ഞു .ഉടൻ  ദാസ്കണ് ബാബയുടെ പാദങ്ങളിൽ വീണു നമസ്കരിച്ചു. ഉടൻ തന്നെ അവിടെ ഒരു അതിശയ സംഭവം നടന്നു .ബാബയുടെ രണ്ടു കാൽ വിരൽകളിൽ നിന്നും  പ്രയാഗ പ്രവാഹം തുടങ്ങി . ദാസ്‌കണ് ആ പുണ്യ തീർത്തത്തിൽ കുളിച്ചു .ഇത് കണ്ടു നിന്ന ഭക്ത ജനങ്ങൾ ബാബയുടെ ദിവ്യ ശക്തി കണ്ടു അമ്പരന്നു നിന്ന് പോയി. ഇത് കണ്ടപ്പോൾ ഭക്തന്മാർക്ക്   പുണ്യ നദികൽ പോലും ബാബയുടെ പാദങ്ങൾ തഴുകി പാപങ്ങൾ പോക്കുകയാണോ എന്ന് തോന്നി .

ഷിർദിയിൽ  ഉറുസ് എന്ന മുസ്ലിം ഉത്സവം ആഘോഷിക്കുക പതിവായിരുന്നു .ആ ഉത്സവം നടക്കുന്ന അതെ ദിവസം തന്നെ രാമനവമി എന്ന ഹിന്ദുക്കളുടെ ഉൽസവമും  ഒന്നിച്ചു വരുന്നത് പതിവായിരുന്നു .ബാബാ രണ്ടു ഉത്സവങ്ങളും ഒരേ സമയത്ത് ആഘോഷിക്കണം എന്നും രണ്ടു പുറപ്പാടും ബാബയുടെ ദ്വാരകമായി എന്ന മുസ്ലിം  പള്ളിയിൽ അവസാനിക്കണം എന്നും പള്ളിയുടെ രണ്ടു വശത്തും ഹിന്ദുക്കളുടെയും മുസ്ലിമ്കളുടെയും കൊടികൾ നട്ട്  വൈക്കണം എന്ന് പറഞ്ഞു .വര്ഗീയ മൈത്രി  ആയിരുന്നു ബാബയുടെ ഉദ്ദേശം .ആ സമയത്ത് വളരെ അധികം ജനങ്ങൾ ഷിർദിയിലോട്ടു വരുന്നത് പതിവാണ് .ഷിർദി ഗ്രാമത്തിൽ ആകെ കൂടി രണ്ടു കിണറുകൾ മാത്രമേ  ആ സമയത്ത് ഉണ്ടായിരുന്നു .അതിൽ ഒരു കിണറു വരണ്ടു പോയി.   ഒരു തുളി വെള്ളം പോലും ഇല്ലാതായി കുറെ വർഷങ്ങൾ ആയിരുന്നു . അതുകൊണ്ട് ഉത്സവ  സമയത്ത് വെള്ളത്തിനു ക്ഷാമം ഉണ്ടാകും എന്നു  ബാബയുടെ ഭക്തന്മാർ അദേഹത്തോട് ചെന്ന് പറഞ്ഞു . ബാബ ഉടനെ ചോദിച്ചു  'അപ്പോൾ നിങ്ങള്ക്ക് വെള്ളം വേണം  അല്ലെ ?' എന്നിട്ട് ബാബയുടെ അരുകിൽ ഉണ്ടായിരുന്ന ഒരു താലം എടുത്തു അവരുടെ കൈയിൽ കൊടുത്തു .അതിൽ കുറെ പൂക്കളും ബാബയ്ക്ക് ഭിക്ഷയായി കിട്ടിയ  കുറെ ആഹാരങ്ങളും ഉണ്ടായിരുന്നു .ഇതു ആ കിണറിൽ ഇട്ടതിനു ശേഷം കുറച്ചു നേരം കാത്തിരിക്കുക എന്ന് പറഞ്ഞു .ബാബയെ ദൈവം എന്നും ദിവ്യ പുരുഷൻ   എന്നും വിശ്വസിച്ച ഷിർദി ജനങ്ങൾ ബാബ പറഞ്ഞത് പോല തന്നെ ചെയ്തു  . കുറെ നേരം കഴിഞ്ഞു കിണറിൽ വെള്ളത്തിന്റെ നിരപ്പ് പതുക്കെ പതുക്കെ ഉയരാൻ  തുടങ്ങി .അവസാനം വെള്ള നിരപ്പ് കിണറിന്റെ മുകൾ ഭാഗം വരെ എത്തി . ഷിർദി വാസികളും ബാബയുടെ ഭക്തന്മാരും ബാബയുടെ അനുവാദം ഇല്ലാതെ യാതൊരു  കാര്യമും ചെയ്യുന്ന പതിവില്ലായിരുന്നു . ഇന്ന് വരെ ഷിർദിയിൽ രാമനവമിയും ഉറുസ് ഉൽസവമും ഒന്നിച്ചാണ്  ആഘോഷിക്കുന്നത് .

No comments:

Post a Comment