Friday 6 September 2013

ഷിർദി സായി ബാബാ ചരിത്രം - ഭാഗം 1

എണ്ണയ്ക്ക് പകരം വെള്ളത്തിൽ ബാബാ വിളക്കുകൾ കത്തിച്ച അത്ഭുതം


ഷിർദി സായി ബാബയുടെ ജീവിത കാലത്ത് നടന്ന ചില അത്ഭുതങ്ങളെ കുറിച്ചു എഴുതണം എന്നതാണ് എൻറെ ഉദ്ദേശം .അദ്ദേഹം ഒരു സാധാരണ മനുഷ്യൻ ആയിരുന്നില്ല .അദ്ദേഹം ദിവ്യ ശക്തികൾ ഉള്ള ഒരു ദൈവ പുരുഷനായിരുന്നു . സായി ബാബയ്ക്ക് എണ്ണ വിളക്കുകൾ കത്തിക്കുന്നത് വളരെ ഇഷ്ടമുള്ള ഒരു കാര്യമായിരുന്നു.അദ്ദേഹം താമസിച്ചിരുന്ന മുസ്ലിം പള്ളിയിൽ ദിവസമും ഇത് പോല അനേകം എണ്ണ വിളക്കുകൾ രാത്രി മുഴുവനും കത്തുന്നത് പോല അദ്ദേഹം ചെയ്യുമായിരുന്നു.അതിനു വേണ്ടി ഷിർദിയിൽ ഉള്ള വ്യാപാരികളെ കണ്ടു വിളക്കുകൾ കത്തിക്കുവാൻ വേണ്ടി ഉള്ള എണ്ണ സംഭാവന ആയി വാങ്ങുമായിരുന്നു .ഒരു ദിവസം വ്യാപാരികളുടെ സംഘം ബാബയ്ക്ക് എണ്ണ അന്ന് മുതൽ കൊടുക്കരതു എന്നു തീരുമാനിച്ചു. അന്ന് വൈകുന്നേരം ബാബാ എണ്ണ ശേകരിക്കാൻ ചെന്നപ്പോൾ വ്യാപാരികൾ ബാബയ്ക്ക് എണ്ണ കൊടുക്കാൻ സമ്മതിച്ചില്ല. അതിനെ കുറിച്ചു വ്യാകൂലപ്പെടാതെ ബാബാ പള്ളിയിലേക്ക് തിരിഞ്ഞു.അന്ന് രാത്രി ബാബാ എങ്ങനെ പള്ളിയിൽ വിളക്കുകൾ കത്തിക്കും എന്ന് നോക്കുവാൻ വേണ്ടി വ്യാപാരികൾ ബാബയുടെ പിന്നാൽ ചെന്നു . ബാബാ മണ്ണ് വിളക്കുകളിൽ ഉണങ്ങിയ തിരി ഇട്ടു .ബാബാ എണ്ണ വാങ്ങുവാൻ എപ്പോഴും ഉപയോകിക്കുന്ന തകര മൊന്തയിൽ വെള്ളം എടുത്തു കുടിച്ചു . ആ മൊന്തയിൽ ഒരു തുളി എണ്ണ മാത്രമേ ഉണ്ടായിരുന്നു . ബാബ അദ്ദേഹം കുടിച്ച വെള്ളം മുഴുവനും വീണ്ടും ആ മൊന്തയിലേക്ക് തുപ്പി.എന്നിട്ട് ആ വെള്ളം മണ്ണ് വിളക്കുകളിൽ നിറയ്ക്കാൻ തുടങ്ങി . പിന്നീടു എല്ലാ വിളക്കുകളും കത്തിച്ചു .എല്ലാ വിളക്കുകളും രാത്രി മുഴുവനും അണയാതെ കത്തി കൊണ്ടിരുന്നു. ഇത് കണ്ട വ്യാപാരികൾ അത്ഭുതപെട്ടു നിന്ന് പോയി .അവരു ചെയ്ത തെറ്റ് മനസിലായതിനു ശേഷം വ്യാപാരികൾ ബാബയോട് മാപ്പ് ചോദിച്ചു .വീണ്ടും ബാബയ്ക്ക് വിളക്കു കത്തിക്കുവാൻ എണ്ണ കൊടുക്കുവാൻ തുടങ്ങി.ബാബാ വ്യാപാരികളെ ക്ഷമിച്ചു എന്നിട്ട് ബാബാ അവരോടു ഭാവിയിൽ സത്യന്തരായി ജീവിക്കുവാൻ പറഞ്ഞു . ഓം സായി റാം
                                                                                                                                         തുടരും

No comments:

Post a Comment