Tuesday 3 September 2013

സായി ബാബാ മന്ദിർ,ഷിർദി

Shirdi Sai Samadhi Mandir -Shirdi


കഴിഞ്ഞ 3 കൊല്ലങ്ങളായി ഞാൻ ഒരു ലോക്കൽ ഷിർദി സായി മന്തിരിലോട്ടു പോകാൻ തുടങ്ങി .  അന്ന് മുതൽ എൻറെ  വ്യക്തിപരമായ പ്രശ്നങ്ങൾ ഓരോന്നായി തീരാൻ തുടങ്ങി.അപ്പോഴേക്കും ഞാൻ ഒരു തികഞ്ഞ സായി ഭക്തനായി മാറി കഴിഞ്ഞിരുന്നു .ഈ അടുത്തകാലത്ത് കുടുംബ സഹിതം ഷിർദിയിൽ ഉള്ള സായ് മന്ദിർ ദർശനം ചെയ്യുവാൻ ഭാഗ്യം കിട്ടി .ഷിർദി സായി മന്ദിർ ചെന്ന് കണ്ടതും സായി ഭഗവാൻ ജീവിച്ചിരുന്ന കാലത്തും ഇപ്പോഴും ഭക്തന്മാർക്ക് ചെയ്തിട്ടുള്ള അത്ഭുതങ്ങളെ കുറിച്ചു പങ്കിടണം എന്ന് തോന്നി . ബാബാ 1918 വരെ ജീവിച്ചിരുന്നു .അനേകം ഭക്തന്മാർ ബാബയുടെ ദിവ്യ ശക്തി ഉണർന്നിരുന്നു . ദത്താത്രെയർ , വിട്ടാല പാണ്ടുരെങ്ങർ എന്നിവരുടെ പുനരവതാരം ആയിരുന്നു സായി ബാബാ. ബാബാ ജനിച്ചത്‌ ഒരു ബ്രാഹ്മണ കുടംബത്തിൽ ആയിരുന്നു .പക്ഷെ വളര്ന്നത് ഒരു മുസ്ലിം കുടുംബത്തിലും.ബാബയുടെ ഭക്തന്മാരിൽ എല്ലാ മതക്കാരും ഉണ്ടായിരുന്നു .ഇപ്പോഴും അങ്ങനെ തന്നെ .അദ്ദേഹം ജീവിത കാലം മുഴുവനും ഒരു മുസ്ലിം പള്ളിയിലായിരുന്നു ജീവിച്ചിരുന്നത് . 16  വയസ്സ് മുതൽ ബാബ ഷിർദിയിൽ ജീവിച്ചിരുന്നു .ഇന്നും ബാബാ അദ്ധേഹത്തിന്റെ എണ്ണമറ്റ ഭക്തന്മാരെ ഷിർദിയിൽ ഉള്ള സമാധിയിൽ നിന്ന് അനുഗ്രഹിച്ചു വരപ്രസാദങ്ങൽ  നല്കി വരുന്നു . അദ്ദേഹം നോക്കിയും അനുഗ്രഹിച്ചും പല രോഗങ്ങളിൽ നിന്നും ആശ്വാസം നല്കിയിട്ടൊണ്ട് .ഇപ്പോഴും സമാധിയിൽ നിന്ന് ഭക്തന്മാർക്ക് ആശ്വാസം നല്കി വരുന്നു .
 
മഹാരാഷ്ട്ര സംസ്ഥാനത്തിലെ അഹമദ്നഗർ ജില്ലയിൽ ഉള്ള സ്ഥലമാണ് ഷിർദി . ഡൽഹിയിലേക്കു ചെല്ലുന്ന ട്രെയിന്കൾ ഈ വഴിയാണ് ചെല്ലുന്നത്. കോപർഗോൻ എന്നതാണ് ഷിർദിക്ക് വളരെ അടുത്തുള്ള സ്റ്റേഷൻ . ഷിർദി സായ് നഗർ എന്നൊരു സ്റ്റേഷൻ ഈ അടുത്ത കാലത്ത്  ഷിർദിയിൽ ഉണ്ടായിട്ടു ഉണ്ടെങ്കിലും വളരെ അധികം ട്രെയിന്കൾ ഇങ്ങോട്ട് ചെല്ലാറില്ല .കോപർഗോൻ ഗ്രാമത്തിൽ നിന്നു ഏകദേശം 16 കി.മീ ദൂരത്തിൽ ആണ് ഷിർദി . കൊപർഗോൻ സ്റ്റേഷനിൽ നിന്ന് ഷിർദിയിലേക്ക് ചെല്ലാൻ ഷെയർ ഓട്ടോ ടാക്സി എന്നിവ ഒണ്ടു.
 
ഷിർദിയിൽ ഉള്ള സായ് മന്തിരിൽ ആണ് സായ് ബാബയുടെ സമാതി ഉള്ളത് .  സായ് ബാബ ജീവിതം മുഴുവനും ഒരു മുസ്ലിം പള്ളിയിൽ ജീവിച്ചിരുന്നെങ്കിലും ഒരു ഹിന്ദു അമ്പലത്തിൽ ആണ് അദ്ധേഹത്തിൻറെ സ്മാതി ഇപ്പോൾ ഉള്ളത് .അദ്ദേഹം താമസിച്ചിരുന്ന പള്ളിയും വളരെ അടുത്ത് തന്നെ ഒണ്ടു. സമാതിക്കു വരുന്നവർ ആ  പള്ളിയിലേക്കും ചെന്നു ബാബയെ ആരാധിക്കുക പതിവാണ് .സായ് ബാബ പള്ളിയെ ദ്വാര്കമായി എന്നാണു വിളിച്ചിരുന്നത്. ബാബ ദ്വാരകമയിയിൽ എപ്പോഴും ഒരു  അണയാ അഗ്നി കത്ത്തിക്കുമായിരുന്നു . 24 മണിക്കൂറും അണയാത്ത ഈ അഗ്നി കത്തി കൊണ്ടിരുന്നു .ഇപ്പോഴും അങ്ങനെ തന്നെയാണ് പതിവ്. ഈ അഗ്നിയിൽ നിന്നും കിട്ടുന്ന ചാമ്പൽ ആണ് അവിടത്തെ പ്രസാദം .ഇതു ഉധി എന്നാണു അവിടെ അറിയപെടുന്നത്.സായ് ബാബാ ഭക്തന്മാർക്ക് നല്കുന്ന പ്രത്യേഗ തത്ത്വജ്ഞാനം വെറും രണ്ടു വാക്കുകൾ മാത്രമായിരുന്നു .  അത് 'ശ്രദ്ധാ' 'സാബുരി' എന്നിവ ആയിരുന്നു . അതായത് വിശ്വാസം ക്ഷമ എന്നിവയാണ് .എല്ലാ സായി മന്ദിർകളിലും ഈ രണ്ടു വാക്കുകൾ  എഴുതിയിട്ടുള്ളത് കാണാം . എല്ലാ വ്യക്തികളും അവർകളുടെ ആത്മ ൡാന ഗുരുവിനോട് വിശ്വാസമും ക്ഷമയും കാണിച്ചാൽ മാത്രമേ ദൈവ അനുഗ്രഹം കിട്ടുകയുള്ളൂ എന്നതാണ് സ്വാമിയുടെ ഉപദേശം .സായ് ബാബാ അദ്ധേഹത്തിന്റെ ഭക്തന്മാരുടെ ജാതി ,മതം മത വിശ്വാസം എന്നിവ നോക്കിയിരുന്നില്ല . പക്ഷെ പല  ഭക്തന്മാര്ക്ക് അദ്ദേഹം മുസ്ലിം ആണോ ഹിന്ദു ആണോ എന്ന സംശയം ഉണ്ടായിരുന്നു. അങ്ങനെ സംശയം ഉള്ളവരെ   അദ്ദേഹം അറിഞ്ഞിരുന്നു . 
 
അദ്ദേഹം സാധാരണ ജനങ്ങളോട് ജീവിച്ചിരുന്നു . ഭിക്ഷ എടുത്തു ആണ് ജീവിച്ചിരുന്നത് . അങ്ങനെ കിട്ടുന്ന ഭക്ഷണം പോലും പല സമയങ്ങളിൽ പാവപെട്ടവര്കളുക്കും ,ചില സമയങ്ങളിൽ  തെരുവിൽ തിരിയും നായ്കളുക്കും കൊടുത്തിരുന്നു .കീറിയ ലോഹ പോല ഉള്ള ഒരു വസ്ത്രം ആയിരുന്നു അദ്ദേഹം ധരിച്ചിരുന്നത് .അതിനു  കഫ്നി എന്നായിരുന്നു പേര്. കിടക്കുമ്പോൾ തലയക്ക്‌ ഒരു ചെങ്കൽ ആയിരുന്നു അദ്ദേഹം ഉപയോകിചിരുന്നത് .ദൈവം സർവവ്യാപിയാണ് എന്നാണ് എല്ലാരുടെയും വിശ്വാസം .അത് പോല തന്നെ ബാബയ്ക്കും ദൂര സ്ഥലങ്ങളിൽ നടന്ന,നടക്കുന്ന,നടക്കാൻ പോകുന്ന എല്ലാ കാര്യങ്ങളും പറയാൻ സാധിച്ചിരുന്നു .ബാബയുടെ ഭക്തന്മാർ ആയിരുന്നില്ലെങ്കിലും അദ്ധേഹം അവര്കളെ കണ്ട ഉടൻ തന്നെ ഈ വിധം പറയ്മായിരുന്നു . അവരെ കുറിച്ചു അദേഹത്തിനു അറിയാവുന്ന സംഗതികൾ പറഞ്ചിരുന്നു. മനുഷ്യരെ കുറിച്ചു മാത്രം അല്ല. മ്ര്ഗങ്ങൽ .മറ്റ് ജീവികളെ കുറിച്ചും ഇത് പോല തന്നെ കൃത്യമായി നടക്കാൻ പോകുന്ന സംഗതികൾ പറയുമായിരുന്നു ഇത് കണ്ടു  പലരും വളരെ അത്ഭുത പെട്ടിരുന്നു ഇത് കണ്ടു അവർ വളരെ അധികം അത്ഭുതപെട്ടിട്ടു ഒണ്ടു . അതിനു അദ്ധേഹത്തിന്റെ വിശദീകരണം കർമവിന എന്നായിരുന്നു. 

സായ് ബാബ 60  ആണ്ടു കാലം ഷിർദിയിൽ ജീവിച്ചിരുന്നു . അപ്പോൾ അദ്ദേഹം പലരുടെ ജീവതത്തിൽ വളരെ അധികം  അത്ഭുതങ്ങൾ  ചെയ്തിരുന്നു .അദ്ദേഹം സമാതി ആയതിനു ശേഷം ഇന്ന് വരെ ഭക്തന്മാർക്ക് അത്ഭുതങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു ഇതിനെ കുറിച്ചു  തുടർന്നു എഴുതുന്നതിനു മുൻപ് ഷിർദി സായ് മന്ദിർ കുറിച്ചുള്ള വിവരങ്ങൾ ഈ പോസ്റ്റിൽ കാണാം .

ഷിർദിയിൽ ഉള്ള സായ് മന്ദിർ ഭരിക്കുന്നത്‌ സായ് സംസ്ഥാൻ എന്ന ട്രസ്റ്റ്‌ ആണ് .ഓരോ ദിവസമും 5 പ്രാവശ്യം ദീപാരാധന ഇവിടെ ചെയ്യാറുണ്ട്. അതിരാവിലെ 4.30 മണിക്ക് ചെയ്യുന്ന ദീപാരാധന മറാത്തിയിൽ  കാക്കട് എന്നാണു  അറിയപെടുന്നത് . അതല്ലാതെ പകൽ ,ഉച്ചയ്ക്കു, വൈകുന്നേരം ,രാത്രി ഇങ്ങനെ 5 തവണ പൂജകൾ.നടത്താറുണ്ട്‌ .അതി രാവിലെ ഭജൻ ,അഭിഷേകം ദീപാരാധന എന്നിവ ദർശനം ചെയ്യുന്നത് വളരെ പ്രത്യേഗം ആണ് ഇവിടെ. ഗുരുവായൂരിലെ നിർമാല്യ ദര്ശനം പോല തന്നെ കാക്കട് ദർശനം അത്രത്തോളം ശ്രേഷ്ടമാണ് .  ഷിർദിയിൽ ദർശനം, താമസം എന്നിവയ്ക്ക് ഓണ്‍  ലൈൻ ബൂകിംഗ് സായ് സംസ്ഥാൻ ട്രുസ്ടിന്റെ വെബ്‌ സൈറ്റിൽ ചെയ്യാൻ പറ്റും. ഇത് അല്ലാത തന്നെ വളരെ അധികം സ്വകാര്യ ഹോട്ടൽകളും ഷിർദിയിൽ ഒണ്ടു .പക്ഷെ ദര്ശനം ബുക്ക്‌ ചെയ്യാതെ ചെന്നാൽ ക്യുവില ചിലപ്പോൾ മണിക്കൂറോളം  നില്ക്കേണ്ടി വരും .
 
ബാബയുടെ സമാധിക്കു പിന്നാലെ ബാബയുടെ പ്രതിമ കാണാം . ബാബാ ഷിർദിയിൽ ജീവിച്ചിരുന്ന കാലത്ത് ചാവടി ,ദ്വാര്കമായി എനീ സ്ഥലങ്ങളിൽ  ആയിരുന്നു അതികം കണ്ടത്‌ . ഈ രണ്ടു സ്ഥലങ്ങലിലേക്കും   ഭക്തന്മാർ ചെന്ന്  ബാബയുടെ അനുഗ്രഹം വേണ്ടി പ്രാർഥന ചെയ്യുന്നത് പതിവാണ് . അദ്ദേഹം ഒരു വേപ്പ് മരത്തിൻറെ നിഴലിൽ ആയിരുന്നു ഷിർദിക്കു ആദ്യം വന്ന സമയത്ത് താമസിച്ചിരുന്നത് .ആ വേപ്പ് മരം സമാധി കോമ്പ്ലെക്സിൽ  ഇപ്പോഴും ഒണ്ടു. ഇതല്ലാതെ അദ്ദേഹം ഉണ്ടാക്കിയ ഒരു പൂന്തോട്ടം ലെണ്ടി ബാഗ്‌  എന്ന പേരില് സമാധി കോമ്പ്ലെക്സിൽ തന്നെ ഒണ്ടു .അദ്ദേഹം വേപ്പ് മരം,ചാവടി ,ദ്വാര്കമായി ,ലെണ്ടി ബാഗ് എന്നീ സ്ഥലങ്ങൾ ഒഴിച്ചു വേറെങ്ങും പോയിട്ടില്ല.പക്ഷെ പല ഭക്തന്മാർക്ക് അവർ ജീവിച്ചിരുന്ന സ്ഥലത്ത് അദ്ദേഹം പ്രത്യക്ഷ്മായിട്ടു ഒണ്ടു. അതല്ലാതെ വേറെ സ്ഥലങ്ങളിൽ വന്ന ഭക്തന്മാരെയും അവരുടെ ജീവതത്തിൽ നടന്ന സംഭവങ്ങളും അദ്ദേഹം അറിഞ്ഞിരുന്നു .ഭക്തന്മാർ അദ്ധേഹത്തെ ശിവൻറെ അവതാരം  നാരായണന്റെ അവതാരം എന്നും പലർ വിശ്വസിച്ചിരുന്നു . ഇതല്ലാതെ സമാധി കോമ്പ്ലെക്സിൽ ഗണപതി കോവിൽ,ശനീശ്വരൻ കോവിൽ,ശിവൻ കോവിൽ ,ഹനുമാൻ കോവിൽ എന്നിവയും ഒണ്ടു . ബാബയുടെ അനുഗ്രഹമും ശക്തിയും  അനുഭവിച്ചാൽ മാത്രമേ അറിയാൻ പറ്റും. അനേകം ചെറുപ്പക്കരന്മാർ നാസിക് തുടങ്ങിയ നഗരങ്കളിൽ നിന്നും പാദ യാത്രയായി ഷിർദിയിലോട്ട് നേർച്ചയായി വരുന്നതും ൡങ്ങൾ കണ്ടു .
 
ഇതല്ലാതെ സമാധി കോമ്പ്ലെക്സിൽ ഒരു മുസ്യൂം കൂടെ ഒണ്ടു. സായി ഭഗവാൻ ജീവിത കാലത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കൾ അവിടെ കാണാം .അടുത്ത പോസ്റ്റ്‌ മുതൽ സായ് ഭഗവാൻ ചെയ്ത അത്ഭുതങ്ങൾ കുറിച്ചു ചുരുക്കി എഴുതാൻ ഉദ്ദേശം ഒണ്ടു. സായി സദ്‌ ചരിത് എന്ന പുസ്തകം ഇന്ത്യയിലെ എല്ലാ ഭാഷകളിലും കിട്ടും .ഈ ചരിതം വായിച്ചാൽ സായ് ഭഗവാന്റെ മാഹാത്മ്യം മനസിലാക്കുവാൻ  പറ്റും  .ഏതായാലും സായ് ഭഗവാന്റെ അത്ഭുതങ്ങളെ കുറിച്ചു അടുത്ത പോസ്റ്റ്‌ മുതൽ എഴുതന്നത് ആണ് എന്റെ ഉദ്ദേശം .

                                                                                                                            തുടരും  .......


 
 
 


No comments:

Post a Comment