Saturday 5 April 2014

ഷിർദി സായ് ബാബാ- ഭാഗം 6

സായ് ബാബാ അഗ്നി ജ്വാലാ അണച്ച അതിശയം 




ഒരിക്കൽ  ഷിർദിയിൽ  കൊയ്ത്തു കഴിഞ്ഞ സമയം ധാന്യങ്ങള്‍ പാടത്തിനു അടുത്ത് തന്നെ കൂമ്പാരം പോൽ വെച്ചിരുന്നു . കൊയ്ത്തു കഴിയാത്ത പാടങ്ങളും കുറെ ഉണ്ടായിരുന്നു . വേനൽ കാലം ആയതു കൊണ്ട് ഷിർദിയിൽ ഉഷ്ണം വളരെ അധികം ആയിരുന്നു . ഒരു ദിവസം ഉച്ച്ച്ചയ്ക്ക് പള്ളിയിൽ ബാബാ ഇരിക്കുക ആയിരുന്നു .അപ്പോൾ അവിടെ വന്ന കൊണ്ടാജിയോടു " വേഗം നിന്റെ വയലിലോട്ടു ചെല്ലൂ .അവിടെ അഗ്നി ജ്വാല കത്തുന്നു " എന്ന് പറഞ്ഞു

കൊണ്ടാജി ഉടൻ തന്നെ അയാളുടെ വയലിലോട്ടു ചെന്ന് . അവിടെ യാതൊരു അഗ്നി ജ്വാലയും കണ്ടില്ല . പള്ളിയിലേക്ക് തിരിച്ചു വന്നു കൊണ്ടാജി . " അവിടെ അഗ്നി ജ്വാല ഒന്നും ഇല്ല " എന്ന് ബാബയോട് പറഞ്ഞു . ബാബാ അയ്യാളെ വീണ്ടും പാടത്തിൽ ചെന്ന് നോക്കാൻ പറഞ്ഞു .വീണ്ടും അങ്ങോട്ട്‌ ചെന്ന കൊണ്ടാജി ഒരു അറ്റത്തു പുക വരുന്നത് കണ്ടു . അവിടെ പിടിച്ചിരുന്ന തീ, കാറ്റ് കാരണം വളരെ വേഗത്തിൽ പരത്തുന്നത് കണ്ടു . ഈ പുക കണ്ടു ഗ്രാമത്തിലുള്ളവരെല്ലാം അങ്ങോട്ട്‌ വരാൻ തുടങ്ങി .അവിടെ വന്ന ജനങ്ങൾ  വെള്ളം കോരി ഒഴിച്ചു തീ ജ്വാല അണയ്ക്കാൻ ശ്രമിക്കുക ആയിരുന്നു .തീ ജ്വാല ഗ്രാമത്ത്തിലോട്ടു നീങ്ങുന്നത്‌ കണ്ടു ജനങ്ങൾ " ബാബാ രക്ഷിക്കണേ " എന്ന് നിലവിളിച്ചു . വളരെ ഉയരത്തിൽ തീ കത്തി നീങ്ങാൻ തുടങ്ങി . ഭക്തന്മാരുടെ നിലവിളി കേട്ട് ബാബാ അവിടെ വന്നു .ബാബാ കൈയിൽ കുറച്ചു വെള്ളം എടുത്തു തൂവി എന്നിട്ട് പറഞ്ഞു " ഇപ്പോൾ തീ ശമിക്കും " എന്ന് പറഞ്ഞു . ഉടൻ തന്നെ അവിടെ ഒരു അതിശയം നടന്നു . തീ ഉടൻ തന്നെ ശമിക്കാൻ തുടങ്ങി .

No comments:

Post a Comment