Wednesday 29 July 2015

മലയാള സാഹിത്യ കൃതികള്‍ ഇതര ഭാഷകളില്‍


രണ്ടു ദിവസം മുമ്പൂ എന്നോടു എന്റെ ഒരു തമിഴ് സുഹൃത്ത് കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ എന്നിവരുടെ കവിതകളുടെ തര്‍ജ്ജമ തമിഴില്‍ കിട്ടുമോ എന്നു ചോദിച്ചു. ഇന്റെര്‍നെറ്റില്‍ ലഭ്യമാണോ എന്നു നോക്കിയതിന് ശേഷം പറയാമെന്ന് ഞാൻ പറഞ്ഞു . ഇന്റെര്‍നെറ്റില്‍ നോക്കിയപ്പഴാണ് അറിഞ്ഞത് ഈ കൃതികളുടെ ഇംഗ്ലീഷ് തര്‍ജ്ജമ പോലും ഇന്റെര്‍നെറ്റില്‍ ഇല്ലെന്നു .കുമാരന്‍ ആശാന്റെ 2 കവിതകള്‍ മാത്രം എം.ജി യൂണിവേര്‍സിറ്റിയിലെ അജീര്‍ കുട്ടിയെന്ന വ്യക്തി ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പക്ഷേ അത് പോലും ഡിജിറ്റല്‍ രൂപത്തില്‍ ഇന്റെര്‍നെറ്റില്‍ ലഭ്യമല്ല. ഈ 3 കവികളും 19 താം നൂറ്റാണ്ടില്‍ ജീവിച്ചവരാണ്. അതായത് വളരെ പുരാതനമായ സാഹിത്യകാരന്‍മാരല്ല. അവരുടെ കൃതികള്‍ പ്രിന്‍റ് മീഡിയത്തില്‍ ലഭ്യമാണ്. ഇത് പോലും എന്തു കൊണ്ട് മലയാള സാഹിത്യ പ്രേമികള്‍ ഡിജിറ്റല്‍ രൂപീകരണം ഇത് വരെ ചെയ്തിട്ടില്ല എന്നത് വളരെ ദയ്നീകരമായ ഒരു സ്ഥിതിയാണ്.


തമിഴില്‍ രണ്ടാം മൂന്നാം നൂറ്റാണ്ടിലെ കൃതികള്‍ തുടങ്ങി ഇന്നത്തെ ആധുനീക സാഹിത്യകാരന്മാരുടെ കൃതികള്‍ വരെ ഇന്റെര്‍നെറ്റില്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാണ്. ഇന്ന് പുസ്തകങ്ങളോ കൃതികളോ ebookകളാക്കുന്നതോ അല്ലെങ്കില്‍ ഡിജിറ്റല്‍ രൂപീകര്‍ണം ചെയ്യുന്നതോ വളരെ എളുപ്പമാണ്. ഇതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ മലയാളത്തില്‍ തുടങ്ങിയിട്ടുണ്ടോ എന്നു ആരെങ്കിലും അറിയാവുന്നവര്‍ പറഞ്ഞാല്‍ കൊള്ളാം. ഇന്നത്തെ ആധുനീക ലോകത്തില്‍ സാങ്കേതിക മാറ്റങ്ങള്‍ക്കൊപ്പം ഭാഷാ നവീകരണം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ താമസമാകുമ്പോള്‍ അത് ആ ഭാഷയുടെ പുരോഗമത്തിന് തടസ്സമാകും. സാഹിത്യങ്ങളുടെ ഇലെക്ട്രോണിക് ലിഘിതങ്ങള്‍ ഭാവി തലമുറകള്‍ക്ക് വേണ്ടി സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും സര്‍ക്കാറിന്റെയും ഭാഷാ പ്രേമികളുടെയും കര്‍ത്തവ്യമാണ്. 

No comments:

Post a Comment