Saturday 28 August 2010

കമ്പ്യുട്ടറില്‍ ഫോള്‍ഡര്‍ ലോക്ക് ചെയ്യുവാന്‍ പറ്റിയ സോഫ്റ്റ്‌വെയര്‍

നമ്മില്‍ പലര്‍ക്കും ആരും കാണാതെ സൂക്ഷിച്ചു വെക്കാന്‍ വേണ്ടിയുള്ള ഡോകുമെന്റുകള്‍,ഫയലുകള്‍, ഫോട്ടോക്കള്‍ എന്നിവ ഉണ്ടാകും. കമ്പ്യുട്ടറില്‍ ഇത് എങ്ങനെ ചെയ്യാന്‍ പറ്റും ? ഇതിനു വേണ്ടിയുള്ള ഒരു നല്ല സോഫ്റ്റ്‌വെയര്‍ ഒണ്ടു .ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.നിങ്ങളുടെ കമ്പ്യുട്ടറില്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്ത ഉടന്‍ താഴെ തന്നിട്ടുളത് പോല ഉള്ള ഒരു ജാലകം തുറക്കും 

നിങ്ങളുടെ പാസ് വേര്‍ഡ്‌ ഇതില്‍ സെറ്റ് ചെയ്ത ശേഷം ഒരു താക്കോല്‍ സ്ക്രീനില്‍ വന്നു ഒരു ജാലകം തുറക്കും.അതില്‍ നിങ്ങള്ക്ക് ആവശ്യമുള്ള ഫയലുകള്‍,ഫോട്ടോക്കള്‍,ഡോകുമെന്റുകള്‍ എന്നിവ ഡ്രാഗ് ആന്‍ഡ്‌ ഡ്രോപ്പ് ചെയ്യുക .ഇപ്പൊഴു വീണ്ടും വെളിയില്‍ വന്നു താഴെ കൊടുത്തിട്ടുള്ള ജാലകത്തില്‍ ലോക്ക് ചെയ്യുക.

                                              
താക്കോല്‍ മൈ ഡിയര്‍ കുട്ടിചാത്താന്‍ എന്ന സിനിമയില്‍ വരുന്നത് പോല പറന്നു വന്നു ഫോള്‍ടര്‍ ലോക്ക് ചെയ്യും.താഴെ കൊടുത്തുള്ള പടം കാണുക.

                                                  

അത്രയേ ഒള്ളു. ലോക്ക് ചെയ്ത ഫയല്‍ വീണ്ടും  തുറക്കുവാന്‍ ഫയല്‍ ലോക്കര്‍ ഐക്കണ്‍ ക്ലിക്ക് ചെയ്തു പാസ് വേര്‍ഡ്‌ കൊടുത്തു ഓപ്പണ്‍ ചെയ്യുക .ശ്രമിച്ചു നോക്കൂ .ഇഷ്ടപെട്ടിങ്ങില്‍ നിങളുടെ അഭിപ്രായം അറിയിക്കാം.

1 comment: