Saturday, 20 October 2012
തമിഴും മലയാളമും
മലയാളം മനസ്സിലാക്കാന്‍ കഴിവുള്ള ,പക്ഷെ വായിക്കാന്‍ അറിയാത്ത തമിഴന്മാര്‍ക്ക് വേണ്ടി ഉള്ള ഒരു സോഫ്റ്റ്‌വെയര്‍ ലിങ്ക് താഴെ തന്നിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ ഉള്ള മലയാളം ടെക്സ്റ്റ് മാറ്റര്‍ ഈ ടൂള്‍ ഉപയോകിച്ച് തമിഴില്‍ വായിക്കാന്‍ പറ്റും. Transliteration ആണ് ഉദേശിക്കുന്നത്.മലയാളം ടെക്സ്റ്റ് തമിഴ് ലിപികള്‍ മൂലം വായിക്കാന്‍ പറ്റും .മലയാളം മാത്രമല്ല മിക്കവാറും ഉള്ള ഇന്ത്യന്‍ ഭാഷകളെല്ലാം ഇതേ രീതിയില്‍ തമിഴില്‍ വായിക്കാന്‍ പറ്റും. തമിഴും മയാളമമും തമ്മില്‍ ഉള്ള സാമ്യം കൊണ്ട് മിക്കവാറും തമിഴന്മാര്‍ ഈ സോഫ്റ്റ്‌വെയര്‍ ഉപയോകിച്ച് ഇന്റര്‍നെറ്റില്‍ നിന്നും മലയാളത്തില്‍ തന്നെ തര്‍ജമ ഇല്ലാതെ വായിക്കാന്‍ പറ്റും. ഈ സോഫ്റ്റ്‌വെയര്‍ കണ്ടുപിടിച്ചത് ജെഗന്‍ ആണ്.
Click here for trasliteration
മലയാളത്തില്‍ വളരെ അധികം തമിഴ് ,സംസ്കൃതം ഭാഷകളുടെ സ്വാധീനം കാണാന്‍ പറ്റും . മറ്റു പല ഭാഷകളുടെ ചേര്ച്ച കൊണ്ട് ഒരു ഭാഷ മാറിയാലും ആ ഭാഷയുടെ ആധാരം ഏതാണെന്ന് ആ ഭാഷയുടെ പ്രാഥമിക ആധാര വാക്കുകള്‍ കൊണ്ട് മനസിലാക്കാന്‍ പറ്റും. മലയാളത്തിലെ പ്രാഥമിക ആധാര വാക്കുകള്‍ തമിഴില്‍ നിന്ന് വന്നവയാണ് .അതുകൊണ്ട് തന്നെ transliteration മൂലം തമിഴന്മാര്‍ക്ക് മലയാളം വായിക്കാന്‍ പ്രയാസം ഉണ്ടാവാറില്ല. അത് പോല തന്നെ മലയാളികള്‍ക്കും തമിഴ് അറിയാതെ തന്നെ തമിഴ് മനസിലാക്കാന്‍ പറ്റും.
പ്രാഥമിക ആധാര വാക്കുകള്‍ - ചില ഉദാഹരണങ്ങള്‍
അംഗ അവയവങ്ങള്‍ : തല,കണ്ണ്,മൂക്ക്,നാക്ക്,വായ്,പല്ല്,കഴുത്ത്,നെഞ്ചു,കൈ,കാലു
ക്രിയാപദങ്ങള്‍ : വാ,പോ ,നട ,ഓടു,കുടി,കുളി,അടി ,കടി,കൊട്
സര്‍വ്വനാമം : ഞാ൯,നീ,അവന്‍,അവള്‍,അത്,ഇത്,ഏത്,അവര്
ഗ്രീഷ്മം : മഴ,വെയില്‍,കാറ്റ്,മിന്നല്‍,ഇടി
ദിക്ക് / ദിശ : വടക്ക്,തെക്ക്,കിഴക്ക്,വലത്ത്,ഇടത്ത് . west എന്നതിന് മലയാളത്തില്‍ പടിഞാറു എന്നാണ് പറയുന്നത്. ഇത് കാണുമ്പോള്‍ ഇത് തമിഴല്ല എന്ന് തോന്നും .പക്ഷെ ഇത് വ്രത്യമുള്ള തമിഴ് ആണ് . സൂരിയന്‍ മറയുന്ന ദിശ നല്ല തമിഴില്‍ പട്‌വാന്‍ അല്ലെങ്കില്‍ പട്ഞായറു എന്നാണ് അറിയപെടുന്നത് .ഞായറു എന്ന് പറഞാൽ തമിഴില്‍ സൂരിയന്‍ എന്നാണ് അര്‍ത്ഥം .അതായത് സൂരിയന്‍ മറയുന്ന ദിശ എന്ന് അര്‍ത്ഥം .തമിഴിലെ പട്ഞായറു ആണ് മലയാളത്തില്‍ പടിഞാറു ആയതു.
തമിഴ് വാക്കുകള്‍ എങ്ങനെ മലയാളത്തില്‍ മാറും എന്ന് മനസിലാക്കിയാല്‍ മലയാളം എളുപ്പം വായിക്കുവാന്‍ പറ്റും. ചില ഉദാഹരണങ്ങള്‍ താഴെ തന്നിട്ടുണ്ട് .
'ന്ട്ര' എന്ന ശബ്ദം മലയാളത്തില്‍ 'ന്ന' എന്ന് മാറും - ഒന്ട്രു -ഒന്ന് ,തെന്റ്രല്‍ -തെന്നല്‍
'ന്ത' എന്ന ശബ്ദം മലയാളത്തില്‍ 'ന്ന' എന്ന് മാറും - വന്ത് -വന്നു ,ചന്തനം -ചന്നനം
'ങ്ക' എന്ന ശബ്ദം മലയാളത്തില്‍ 'ങ' എന്ന് മാറും - മാങ്കായ് -മാങ്ങ ,നീങ്കള്‍-നിങ്ങള്‍
ഇത് പോല തന്നെ വളരെ അധികം വാക്കുകള്‍ ഒണ്ടു. അറിന്ത്ത് -അറിഞ്ചു ,തെയ്ന്തു -തെയ്ഞ്ഞു ,പിത്തള -പിച്ചള, വാഴൈ-വാഴ ,മഴൈ -മഴ
ഏകദേശം എണ്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് തമിഴില്‍ വളരെ അധികം സംസ്കൃത വാക്കുകള്‍ പ്രയോകത്ത്തില്‍ ഉണ്ടായിരുന്നു .ഉദാഹരണം -സന്തോഷം ,ആനന്തം ,സ്നേഹം ,പ്രേമം,ഇഷ്ടം,വിരോധം ,ദേഹം,ദിവസം ,സ്വതന്ത്രം,അക്ഷരം ,സിംഹം ,സ്വഭാവം .ഈ വാക്കുല്‍ക്കു തമിഴില്‍ നല്ല പദ പ്രയോഗങ്ങള്‍ ഉണ്ട്ടയിരുന്നന്തു കൊണ്ട് തമിഴ് ഭാഷാ പ്രേമികള്‍ സംസ്കൃത ചോല്ലുകള്‍ക്ക് പകരം നല്ല തമിഴ് വാക്കുകള്‍ പ്രയോഗത്തില്‍ കൊണ്ട് വന്നത് കൊണ്ട് ഈ പദങ്ങള്‍ ഇപ്പോള്‍ തമിഴില്‍ അധികം പ്രയോഗിക്കാറില്ല .എന്നാലും ഈ പദങ്ങളും അതിന്റെ അര്‍ത്ഥം മിക്കവാറും തമിഴന്മാര്‍ക്ക് അറിയാം. ഈ പദ പ്രയോഗങ്ങള്‍ ഇപ്പോഴും മലയാളത്തില്‍ നിലവില്‍ ഒണ്ടു .അത് കൊണ്ട് ഈ വാക്കുകള്‍ മനസിലാക്കുവാന്‍ പ്രയാസം ഉണ്ടാവില്ല.
ഈ പോസ്റ്റ് മലയാള ഭാഷ പ്രേമികളായ തമിഴന്മാര്‍ക്ക് വേണ്ടി .
Courtsey : http://kaiman-alavu.blogspot.in/
Subscribe to:
Post Comments (Atom)
വിളി ,നോക്കു എന്നിവയും നല്ല തമിഴ് വാക്കുകളാണ് .ഇത് കൂടാതെ ചെവി,അകത്തു (അകം) ,പുറത്ത് (പുറം) ,പണി, പിണക്ക് എന്നിവയും നല്ല തമിഴ് വാക്കുകളാണ്. സംഖ്യകള്‍,ആഴ്ച്ച്ചയിലുള്ള ദിവസങ്ങള്‍,പല മൃഗങ്ങളുടെ പേരുകള്‍ എന്നിവയിലും തമിഴിലും മലയാളത്തിനും സാമ്യം ഒണ്ടു. മലയാളം തമിഴിന്റെ ഏറ്റവും ഇളയ അനുജത്തിയാണ്.ഒന്‍പതാം നൂറ്റാണ്ട് വരെ മലയാളം തമിഴിന്റെ ഒരു ഭാഷാഭേദം ( dialect ) എന്നാണ് കരുതപെട്ടിരുന്നത്. ചാക്കിയാര്‍ കൂത്ത് ,കൂടിയാട്ടം എന്നിവകളില്‍ പങ്കെടുക്കുന്ന സ്ത്രീകളെ നങയ൪ എന്നാണ് അറിയപെടുന്നത് . നങയ൪ എന്നത് സ്ത്രീകളെ കുറിക്കുന്ന ഒരു നല്ല തമിഴ് വാക്കാണ്. മലയാളം ഇളയ ഭാഷ ആണെങ്കിലും ശ്രേഷ്ഠ ഭാഷ ആകാന്‍ അര്‍ഹത ഉള്ള ഒരു ഭാഷയാണ് .
ReplyDelete