Showing posts with label തമിഴ്. Show all posts
Showing posts with label തമിഴ്. Show all posts
Saturday, 20 October 2012
തമിഴും മലയാളമും
മലയാളം മനസ്സിലാക്കാന്‍ കഴിവുള്ള ,പക്ഷെ വായിക്കാന്‍ അറിയാത്ത തമിഴന്മാര്‍ക്ക് വേണ്ടി ഉള്ള ഒരു സോഫ്റ്റ്‌വെയര്‍ ലിങ്ക് താഴെ തന്നിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ ഉള്ള മലയാളം ടെക്സ്റ്റ് മാറ്റര്‍ ഈ ടൂള്‍ ഉപയോകിച്ച് തമിഴില്‍ വായിക്കാന്‍ പറ്റും. Transliteration ആണ് ഉദേശിക്കുന്നത്.മലയാളം ടെക്സ്റ്റ് തമിഴ് ലിപികള്‍ മൂലം വായിക്കാന്‍ പറ്റും .മലയാളം മാത്രമല്ല മിക്കവാറും ഉള്ള ഇന്ത്യന്‍ ഭാഷകളെല്ലാം ഇതേ രീതിയില്‍ തമിഴില്‍ വായിക്കാന്‍ പറ്റും. തമിഴും മയാളമമും തമ്മില്‍ ഉള്ള സാമ്യം കൊണ്ട് മിക്കവാറും തമിഴന്മാര്‍ ഈ സോഫ്റ്റ്‌വെയര്‍ ഉപയോകിച്ച് ഇന്റര്‍നെറ്റില്‍ നിന്നും മലയാളത്തില്‍ തന്നെ തര്‍ജമ ഇല്ലാതെ വായിക്കാന്‍ പറ്റും. ഈ സോഫ്റ്റ്‌വെയര്‍ കണ്ടുപിടിച്ചത് ജെഗന്‍ ആണ്.
Click here for trasliteration
മലയാളത്തില്‍ വളരെ അധികം തമിഴ് ,സംസ്കൃതം ഭാഷകളുടെ സ്വാധീനം കാണാന്‍ പറ്റും . മറ്റു പല ഭാഷകളുടെ ചേര്ച്ച കൊണ്ട് ഒരു ഭാഷ മാറിയാലും ആ ഭാഷയുടെ ആധാരം ഏതാണെന്ന് ആ ഭാഷയുടെ പ്രാഥമിക ആധാര വാക്കുകള്‍ കൊണ്ട് മനസിലാക്കാന്‍ പറ്റും. മലയാളത്തിലെ പ്രാഥമിക ആധാര വാക്കുകള്‍ തമിഴില്‍ നിന്ന് വന്നവയാണ് .അതുകൊണ്ട് തന്നെ transliteration മൂലം തമിഴന്മാര്‍ക്ക് മലയാളം വായിക്കാന്‍ പ്രയാസം ഉണ്ടാവാറില്ല. അത് പോല തന്നെ മലയാളികള്‍ക്കും തമിഴ് അറിയാതെ തന്നെ തമിഴ് മനസിലാക്കാന്‍ പറ്റും.
പ്രാഥമിക ആധാര വാക്കുകള്‍ - ചില ഉദാഹരണങ്ങള്‍
അംഗ അവയവങ്ങള്‍ : തല,കണ്ണ്,മൂക്ക്,നാക്ക്,വായ്,പല്ല്,കഴുത്ത്,നെഞ്ചു,കൈ,കാലു
ക്രിയാപദങ്ങള്‍ : വാ,പോ ,നട ,ഓടു,കുടി,കുളി,അടി ,കടി,കൊട്
സര്‍വ്വനാമം : ഞാ൯,നീ,അവന്‍,അവള്‍,അത്,ഇത്,ഏത്,അവര്
ഗ്രീഷ്മം : മഴ,വെയില്‍,കാറ്റ്,മിന്നല്‍,ഇടി
ദിക്ക് / ദിശ : വടക്ക്,തെക്ക്,കിഴക്ക്,വലത്ത്,ഇടത്ത് . west എന്നതിന് മലയാളത്തില്‍ പടിഞാറു എന്നാണ് പറയുന്നത്. ഇത് കാണുമ്പോള്‍ ഇത് തമിഴല്ല എന്ന് തോന്നും .പക്ഷെ ഇത് വ്രത്യമുള്ള തമിഴ് ആണ് . സൂരിയന്‍ മറയുന്ന ദിശ നല്ല തമിഴില്‍ പട്‌വാന്‍ അല്ലെങ്കില്‍ പട്ഞായറു എന്നാണ് അറിയപെടുന്നത് .ഞായറു എന്ന് പറഞാൽ തമിഴില്‍ സൂരിയന്‍ എന്നാണ് അര്‍ത്ഥം .അതായത് സൂരിയന്‍ മറയുന്ന ദിശ എന്ന് അര്‍ത്ഥം .തമിഴിലെ പട്ഞായറു ആണ് മലയാളത്തില്‍ പടിഞാറു ആയതു.
തമിഴ് വാക്കുകള്‍ എങ്ങനെ മലയാളത്തില്‍ മാറും എന്ന് മനസിലാക്കിയാല്‍ മലയാളം എളുപ്പം വായിക്കുവാന്‍ പറ്റും. ചില ഉദാഹരണങ്ങള്‍ താഴെ തന്നിട്ടുണ്ട് .
'ന്ട്ര' എന്ന ശബ്ദം മലയാളത്തില്‍ 'ന്ന' എന്ന് മാറും - ഒന്ട്രു -ഒന്ന് ,തെന്റ്രല്‍ -തെന്നല്‍
'ന്ത' എന്ന ശബ്ദം മലയാളത്തില്‍ 'ന്ന' എന്ന് മാറും - വന്ത് -വന്നു ,ചന്തനം -ചന്നനം
'ങ്ക' എന്ന ശബ്ദം മലയാളത്തില്‍ 'ങ' എന്ന് മാറും - മാങ്കായ് -മാങ്ങ ,നീങ്കള്‍-നിങ്ങള്‍
ഇത് പോല തന്നെ വളരെ അധികം വാക്കുകള്‍ ഒണ്ടു. അറിന്ത്ത് -അറിഞ്ചു ,തെയ്ന്തു -തെയ്ഞ്ഞു ,പിത്തള -പിച്ചള, വാഴൈ-വാഴ ,മഴൈ -മഴ
ഏകദേശം എണ്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് തമിഴില്‍ വളരെ അധികം സംസ്കൃത വാക്കുകള്‍ പ്രയോകത്ത്തില്‍ ഉണ്ടായിരുന്നു .ഉദാഹരണം -സന്തോഷം ,ആനന്തം ,സ്നേഹം ,പ്രേമം,ഇഷ്ടം,വിരോധം ,ദേഹം,ദിവസം ,സ്വതന്ത്രം,അക്ഷരം ,സിംഹം ,സ്വഭാവം .ഈ വാക്കുല്‍ക്കു തമിഴില്‍ നല്ല പദ പ്രയോഗങ്ങള്‍ ഉണ്ട്ടയിരുന്നന്തു കൊണ്ട് തമിഴ് ഭാഷാ പ്രേമികള്‍ സംസ്കൃത ചോല്ലുകള്‍ക്ക് പകരം നല്ല തമിഴ് വാക്കുകള്‍ പ്രയോഗത്തില്‍ കൊണ്ട് വന്നത് കൊണ്ട് ഈ പദങ്ങള്‍ ഇപ്പോള്‍ തമിഴില്‍ അധികം പ്രയോഗിക്കാറില്ല .എന്നാലും ഈ പദങ്ങളും അതിന്റെ അര്‍ത്ഥം മിക്കവാറും തമിഴന്മാര്‍ക്ക് അറിയാം. ഈ പദ പ്രയോഗങ്ങള്‍ ഇപ്പോഴും മലയാളത്തില്‍ നിലവില്‍ ഒണ്ടു .അത് കൊണ്ട് ഈ വാക്കുകള്‍ മനസിലാക്കുവാന്‍ പ്രയാസം ഉണ്ടാവില്ല.
ഈ പോസ്റ്റ് മലയാള ഭാഷ പ്രേമികളായ തമിഴന്മാര്‍ക്ക് വേണ്ടി .
Courtsey : http://kaiman-alavu.blogspot.in/
Saturday, 4 August 2012
പ്രാചീന ഭക്തി സാഹിത്യം
കര്‍ണാടക മന്ത്രി ഈശ്വരപ്പ മധുരൈ മീനാക്ഷി ക്ഷേത്രത്തില്‍
തമിഴില്‍ പാടി വഴിപാടു ചെയ്തു എന്നൊരു വാര്‍ത്ത ഇന്നത്തെ oneindia tamil എന്ന
വെബ്സൈറ്റില്‍ വായിച്ചിരുന്നു. ഇതില്‍ ഇത്രത്തോളം അത്ഭുതം തോന്നേണ്ട
കാര്യം ഒന്നും ഇല്ല. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ ഭക്തി സാഹിത്യം
തമിഴില്‍ ഉള്ളതാണ്. 6 ആം നൂറ്റാണ്ടില്‍ shivaite എന്നും vaishnavite
എന്നും രണ്ടു വിഭാഗത്തില്‍ തമിഴില്‍ ഭക്തി സാഹിത്യം തോന്നുക ഉണ്ടായി .
അതാണ് ഒരു ഇന്ത്യന്‍ ഭാഷയില്‍ ആദ്യമായി തോന്നിയ ഭക്തി സാഹിത്യം. 63
നായന്മാര്‍ എന്ന പേരില്‍ പൊതുവേ അറിയപെടുന്ന 63 കവികള്‍ ശിവനെ കുറിച്ചും
12 ആള്‍വാര്‍ എന്ന പേരില്‍ പൊതുവേ അറിയപെടുന്ന 12 കവികള്‍ വിഷ്ണുവിനെ
കുറിച്ചും രചിച്ച കൃതികളാണ് ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഭക്തി സാഹിത്യം .
ഇന്ത്യന്‍ സാഹിത്യ ചരിത്രത്തിന്റെ മദ്ധ്യകാലകട്ടത്തില്‍ ആയിരുന്നു ഭക്തി
സാഹിത്യം ആദ്യം തോന്നിയത്. തമിഴിലെ ഈ 75 മഹാന്മാരെ കുറിച്ചു സ്വാമി ശിവാനന്ദ
വളരെ വിശദമായി ഒരു പുസ്തകം 1960 കളില്‍ എഴുതിയിരുന്നു. ഗുണത്തില്‍ ആയാലും
ശരി , അളവില്‍ ആയാലും ശരി തമിഴില്‍ രചിക്കപെട്ട ഈ ഭക്തി
സാഹിത്യത്തിനു ഒത്ത കൃതികള്‍ മറ്റൊരു ഇന്ത്യന്‍ ഭാഷയിലും ഇന്ന് വരെ
ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ഇന്നും ബാംഗ്ലൂര്‍,മൈസൂര്‍,തിരുപ്പതി
എന്നീ സ്ഥലങ്ങളില്‍ ഉള്ള വൈഷ്ണവ ക്ഷേത്രങ്ങളില്‍ തമിഴില്‍ 6 ആം
നൂറ്റാണ്ടില്‍ എഴുതിയ ഈ കൃതികളാണ് പൂജാരികള്‍ പാടുന്നത്. ശിവന്‍ ഒരു pan
Indian ഹിന്ദു ദൈവം ആണ്. നേപ്പാളിലെ കൈലാസം മുതല്‍ കന്യാകുമാരി വരെ
വഴിപാടു ചെയ്യപ്പടുന്ന ഒരു ദൈവം ആണ് . അത് പോലെ തന്നെ വിഷ്ണു ഇന്ത്യ
മുഴുവനും വണങ്ങുന്ന ഒരു ഹിന്ദു ദൈവം ആണ് . പക്ഷെ ഇന്ത്യയില്‍ ഏറ്റവും അധികം
ശിവ-വൈഷ്ണവ ക്ഷേത്രങ്ങള്‍ ഉള്ള സംസ്ഥാനം തമിഴ് നാടാണ്. അത്
കൊണ്ടായിരിക്കാം 6 ആം നൂറ്റാണ്ടു തൊടങ്ങി 12 ആം നൂറ്റാണ്ടു വരെ തമിഴ്
നാട്ടില്‍ അധികം ഭക്തി സാഹിത്യം തോന്നിയത്.
തമിഴില്‍ ഭക്തി സാഹിത്യം തോന്നിയതിനു പിന്നെ ഏതാണ്ട് 4 നൂറ്റാണ്ടുകള്‍ക്കു
ശേഷം , 10 ആം നൂറ്റാണ്ടില്‍ ആയിരുന്നു കന്നടത്തില്‍ ഭക്തി സാഹിത്യം ആദ്യം
തോന്നിയത്. തമിഴ് ഭക്തി സാഹിത്യം തോന്നിയ ശേഷം മറ്റുള്ള ഇന്ത്യന്‍
ഭാഷകളില്‍ ഭക്തി സാഹിത്യം വിടര്‍ന്നു. " The
power of ancient bhakti poetry
in Tamil
set in motion what might well
be considered
a pan-Indian efflorescence. " (
Reference -Centre for cultural resources and training under the
aegis of Ministry
of Culture,Government of India ) കാലഗണനം
അനുസരിച്ചു
നോക്കിയാല്‍ കന്നടത്ത്തിനു ശേഷം മരാത്തിയിലും ,ഗുജരാത്തിയിലും 12 ആം
നൂറ്റാണ്ടില്‍ ഭക്തി സാഹിത്യം തോന്നി. അതിനു ശേഷം ഇവിടെ തന്നിട്ടുള്ള
ക്രമത്തില്‍ കാശ്മീരി, ബെന്ഗാളി,അസ്സാമീസ്,മണിപ്പൂരി ,ഒറിയ ,മൈഥിലി ,ബ്രജ്
,അവധിയിലും മറ്റുള്ള ഇന്ത്യന്‍ ഭാഷകളിലും ഭക്തി സാഹിത്യം തോന്നി. മൈഥിലി
,ബ്രജ്, അവധി എന്നരിയപെടുന്ന മൂന്നു ഭാഷകളും ഹിന്ദിയുടെ ഒരു പിരിവു ആണ്.
മോസ്കോവില്‍ ഉള്ള ക്രെംലിന്‍ പാലസില്‍ ," ക്രെംലിന്‍ പാലസ് " എന്ന ഡിസ്പ്ലേ റഷ്യന്‍,ചൈനീസ് ,ഇംഗ്ലീഷ് അല്ലാതെ തമിഴിലും എഴുതിയിട്ട് ഒണ്ടു.ഇതിനു സോവിയറ്റ് ഭരണം തന്ന വിശദീകരണം എന്താണ് എന്ന് വെച്ചാല്‍,ലോകത്തിലെ ഏറ്റവും പ്രാചീന ഭാഷകളില്‍ ഒന്നാണ് തമിഴ് . കൂടാതെ ഇന്നും ജീവിച്ചിരിക്കുന്ന രണ്ടു പ്രാചീന ഭാഷകളില്‍ ഒന്നാണ് തമിഴ് (.മറ്റൊന്ന് ചൈനയുടെ മന്ദാരിന്‍ ആണ്). അത് കൊണ്ട് തമിഴ് ഭാഷയ്ക്ക് വേണ്ടി തന്ന ഒരു ബഹുമതി ആണ് ഈ ഡിസ്പ്ലേ.
മോസ്കോവില്‍ ഉള്ള ക്രെംലിന്‍ പാലസില്‍ ," ക്രെംലിന്‍ പാലസ് " എന്ന ഡിസ്പ്ലേ റഷ്യന്‍,ചൈനീസ് ,ഇംഗ്ലീഷ് അല്ലാതെ തമിഴിലും എഴുതിയിട്ട് ഒണ്ടു.ഇതിനു സോവിയറ്റ് ഭരണം തന്ന വിശദീകരണം എന്താണ് എന്ന് വെച്ചാല്‍,ലോകത്തിലെ ഏറ്റവും പ്രാചീന ഭാഷകളില്‍ ഒന്നാണ് തമിഴ് . കൂടാതെ ഇന്നും ജീവിച്ചിരിക്കുന്ന രണ്ടു പ്രാചീന ഭാഷകളില്‍ ഒന്നാണ് തമിഴ് (.മറ്റൊന്ന് ചൈനയുടെ മന്ദാരിന്‍ ആണ്). അത് കൊണ്ട് തമിഴ് ഭാഷയ്ക്ക് വേണ്ടി തന്ന ഒരു ബഹുമതി ആണ് ഈ ഡിസ്പ്ലേ.
Subscribe to:
Posts (Atom)