Showing posts with label സന്ദീപ് ഉണ്ണികൃഷ്ണന്‍. Show all posts
Showing posts with label സന്ദീപ് ഉണ്ണികൃഷ്ണന്‍. Show all posts

Sunday, 30 November 2008

ഉണ്ണികൃഷ്ണനും കേരള രാഷ്ട്രീയമും

മുംബെയില്‍ നടന്ന ബയങ്കരവാതത്തില്‍ മരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടിലേക്ക് മുഖ്യമന്ത്രി വി.എസും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും ചെന്നപ്പോള്‍ അവര്ക്കു ലഭ്യമായ സ്വീകരണം നാടു മൊത്തം ഉള്ള സാതരാണ ജനങ്ങളുടെ ഒരു പ്രതിപലനം ആണ്. കേരളീയനായ സന്ദീപിന്റെ മരണം ഒരു വീര മരണം ആയിരുന്നു. നാടാകെ ഉള്ള പൊതുജനങ്ങള്‍ അവരുടെ ബഹുമാനം അറയിച്ചു കൊണ്ടിരുന്ന സമയത്ത് മുഖ്യ മന്ത്രി എന്ത് ചെയ്യുക ആയിരുന്നു. കര്‍ണാടക മുഖ്യമന്ത്രി എട്ടിയൂരപ്പ ശവസംസ്കാര ചടങ്ങുകളില്‍ പന്കെടുക്കുംപോള്‍ വി.എസ് എവിടെ ആയിരുന്നു? പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയതിന് ശേഷം ആണ് വി.എസ് ഉറക്കത്തില്‍ നിന്നു ഉണര്‍ന്നത്.തെരഞ്ഞെടുപ്പു സമയത്ത് പ്രജാ ദേഷ്യത്തെ പരിബ്രമിചായിരുന്നു വി.എസ്സിന്റെ ബാന്കലൂര് യാത്ര.തന്റെ മകനെ നഷ്ടപ്പെട്ട് നില്‍കുന്ന വീട്ടിലേക്ക് ചെല്ലുമ്പോള്‍ വി.എസ്സിന്റെ സെക്യൂരിറ്റിക്ക് വേണ്ടി പോലീസ് പട്ടികളെ കൊണ്ടു സെക്യുരിറ്റി ചെക്ക് ആവശ്യം ഇല്ലായിരുന്നു.ഒരു ഭീകരവാതിയുടെ വീട്ടിലേക്ക് അല്ലായിരുന്നു വിഎസ് ചെന്നത്.സന്ദീപിന്റെ പിതാവിനെ അട്ടിമറിച്ചത് അതായിരിക്കാം.ഏതായാലും വോട്ട് ബാന്കിനു വേണ്ടി രാഷ്ട്രീയക്കാര്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഉണ്ണികൃഷ്ണന്‍ നല്കിയത് ഒരു നല്ല പാഠം തന്നെ.