Showing posts with label രാഹുലും അച്ചുതാനന്തനും. Show all posts
Showing posts with label രാഹുലും അച്ചുതാനന്തനും. Show all posts

Sunday, 10 April 2011

രാഹുലും അച്ചുതാനന്തനും

കോണ്‍ഗ്രസിന്റെ യുവ നേതാവ് രാഹുല്‍ ഗാന്ധി ,മ്ഖ്യ മന്ത്രി അച്ചുതാനന്തന്റെ പ്രായത്തെ കുറിച്ച് പരാമര്‍ശനം ചെയ്തു .യു.ഡി.ഫെ നെ തെരഞ്ഞെടുത്താല്‍ അടുത്ത അഞ്ചു കൊല്ലം കഴിയുന്ന വരെ 93   വയസ്സ് പ്രായമുള്ള ഒരു വ്യക്തി ആയിരിക്കും കേരളത്തിലെ മുഖ്യ മന്ത്രി എന്നായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്.തമിഴു നാട്ടിലും ഡി.എം.കെ ഒരു പക്ഷെ ഭരണ ചുമതല ഏറ്റെടുക്കേണ്ടി വന്നാല്‍, അച്ചുതാനന്തന്റെ പ്രായമുള്ള കരുണാനിതി ആയിരിക്കും മുഖ്യ മന്ത്രി .അപ്പോള്‍ തമിഴ് നാട്ടിലും 93  വയസ്സ് പ്രായമുള്ള ഒരു  വ്യക്തി ആയിരിക്കും മുഖ്യ മന്ത്രി അഞ്ചു കൊല്ലം കഴിയുന്ന വരെ  .പക്ഷെ തമിഴ് നാട്ടില്‍ പ്രസങ്ങിക്കുമ്പോള്‍ രാഹുല്‍ കരുണാനിതിയുടെ  പ്രായത്തെ കുറിച്ചു ഒന്ന് പറഞ്ഞിരുന്നില്ല. ഏതായാലും ഡി.എം.കെ,കോണ്‍ഗ്രസിന്റെ നേതൃത്തത്തില്‍ ഉള്ള യു.പി.ഇ യിലെ ഒരു അംഗം ആണല്ലോ .അത് കൊണ്ടായിരിക്കും രാഹുല്‍ അതിനെ പറ്റി പറയാന്‍ മറന്നു പോയത് .അല്ലെങ്കില്‍ ഒരു പക്ഷെ selective amnesia  ആയിരിക്കും. അച്ചുതാനന്തന്‍ മറുപടി പറയുമ്പോള്‍ രാഹുലിനെ അമുല്‍ ബേബി  എന്ന് വിളിച്ചു .ഏതായാലും അപ്പുപ്പനും കൊച്ചു മോനും ജനങ്ങളെ നല്ല പോല തന്നെ രസിപ്പിക്കുന്നുണ്ട് . ഒരു മാസം കഴിഞ്ഞു അറിയാം അപ്പുപ്പനാണോ കൊച്ചു മോനാണോ വിജയി എന്ന് .