Showing posts with label മലയാളം. Show all posts
Showing posts with label മലയാളം. Show all posts

Sunday, 3 July 2011

മലയാളം ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ രൂപീകരണം

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ്  ഞാന്‍ പത്രത്തില്‍ ഒരു വാര്‍ത്ത വായിച്ചിരുന്നു.കുമാരന്‍ ആശാന്‍,ശ്രീ നാരായണ ഗുരു ,കുഞ്ഞന്‍ നംബിയാര്‍ എന്നിവര്കളുടെ കൃതികള്‍ ,കൂടാതെ കമ്മ്യൂണിസ്റ്റ്‌ വിജ്ഞാപനം,ബൈബിള്‍,കുറാന്‍ എന്നിവയുടെ സി.ഡി, മലയാളം വിക്കിപീഡിയ അംഗങ്ങള്‍  റിലീസ് ചെയ്തു എന്ന് കണ്ടു .സി.ഡി. ചെയ്തവര്‍ അതിനു പകരം ഈ കൃതികള്‍ വെബ്‌ അനുബന്ധങ്ങള്‍ ,അല്ലെങ്ങില്‍ PDF ആയോ നെറ്റില്‍ പ്രസിദ്ധീകരണം ചെയ്തിരുന്നെങ്ങില്‍ മലയാള ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ രൂപീകരണത്തിന്റെ ഒരു തുടക്കം ആകുമായിരുന്നു. ഇന്നത്തെ ഡിജിറ്റല്‍ ഇലക്ട്രോണിക് ലോകത്ത് ഇത് വളരെ അത്യാവശ്യമാണ്. ഗ്രന്തശാലകള്‍ എല്ലാം ഡിജിറ്റല്‍ ,ഓണ്‍ലൈന്‍ അല്ലെങ്കില്‍ PDF ഫോര്‍മാറ്റില്‍ ഉള്ള ഗ്രന്തങ്ങളിലേക്ക് മാറാന്‍ തുടങ്ങിയിട്ടുണ്ട്. മലയാള സാഹിത്യ കൃതികള്‍ തുടങ്ങി ആധുനീക ചെറുകഥകള്‍ വരെ downloadable ഫോര്‍മാറ്റില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കേണ്ടതാണ്.ഇതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ വളരെ കുറവാണ്.തെലുങ്ക്,കന്നടം എന്നീ ഭാഷകളില്‍ ഇതിനു വേണ്ടിയുള്ള പണികള്‍ തുടങ്ങിയിട്ടുണ്ട്. തമിഴില്‍ കുറെയേറെ  ഡിജിറ്റല്‍ ഓണ്‍ലൈന്‍ ലൈബ്രറികളും ,ഡൌണ്‍ലോഡ് ചെയ്യാന്‍ വളരെ അധികം പുസ്തകങ്ങളും  ഒണ്ടു.അത് മാത്രമല്ല വിവിധ വിഭാഗത്തില്‍ ഉള്ള തമിഴ് പുസ്തകങ്ങള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റും.മലയാളത്തെ കുറിച്ചോളം ഇന്റര്‍നെറ്റില്‍ പരമാവതി കിട്ടാന്‍ പറ്റുന്നത് മലയാളം പ്രിന്റ്‌ മാധ്യമത്തിന്റെ ഒരു ഓണ്‍ലൈന്‍ പട്ടിക മാത്രമാണ്. ഇത് വളരെ ദയനീയമായ ഒരു സ്ഥിതിയാണ്.കേരള സാഹിത്യ അക്കാദമി അവരുടെ വെബ്‌ സൈറ്റില്‍ ഇതിനു വേണ്ടി യാതൊരു ശ്രമങ്ങളും ചെയ്യാത്തത് വളരെ ശോചനീയമാണ്. അക്കാദമി സൈറ്റില്‍ ഡൌണ്‍ലോഡ് എന്ന ടാബ് ക്ലിക്ക് ചെയ്‌താല്‍ ഒന്നും കിട്ടാനില്ല. മലയാളം വിക്കി അംഗങ്കല്‍ സി.ഡി ആയിട്ട് പബ്ലിഷ് ചെയ്ത കൃതികള്‍ താമസിക്കാതെ തന്നെ  downloadable PDf  ഫോര്‍മാറ്റില്‍ ഇന്റര്‍നെറ്റില്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കണം  എന്ന് എനിക്ക് ഒരു അഭ്യര്‍ത്ഥന ഒണ്ടു.