Sunday, 22 March 2009

ആധുനീക നീക്കം

ഈ ഫോട്ടോവില്‍ കാണുന്നത് ഒരു IT കമ്പനിയോ പഞ്ഞനക്ഷത്ര ഹോട്ടലോ മറ്റോ അല്ല. തമിഴ് നാട്ടിലെ വിരുതനകര്‍ മുന്‍സിപ്പല്‍ ആഫീസ് ആണ്. പഴയ ഫയല്‍ കെട്ടുകള്‍, ചുവന്ന നാട കൊണ്ട് കെട്ടിയ കടലാസുകള്‍ നിറഞ്ഞ അലമാരികള്‍ എന്നിവ ഇവിടെ കാണാന്‍ പറ്റില്ല. മുഴുവനും കംപ്യുട്ടര്‍ മയമായ ഒരു ആധുനീക ആഫീസ് ആണ് വിരുതനഗര്‍ മുനിസിപ്പല്‍ ആഫീസ്.പേപ്പര്‍ ഇല്ലാത്ത ഒരു മാതൃകാ ആഫീസായി മാറുവാനുള്ള ശ്രമത്തിലാണ് വിരുതനഗര്‍ മുനിസിപ്പല്‍ ആഫീസ്. ഓരോ സെക്ഷന്റെയും കവാടത്തില്‍ തന്നെ ഉദ്യോഗസ്ഥന്‍മാരുടെ പേര്,ഉദ്യോഗ പേര്, അവരുടെ പാസ്പോര്‍ട്ട് അളവിലുള്ള ഫോട്ടോ എന്നിവയുടെ പ്രകടനം കാണാം. മുന്‍സിപ്പല്‍ ആഫീസില്‍ നിന്ന് കിട്ടേണ്ട ആവണം,ലിഖിതം എന്നിവ അപേക്ഷിച്ച 24 മണിക്കൂറിനുള്ളില്‍ ലഭ്യമാകും എന്നാണു ഉധ്യോകസ്തന്മാര്‍ പറയുന്നത്. ഇങ്ങനെയുള്ള ഒരു മനോഹരമായ പരിസരത്തില്‍ ജോലി ചെയ്യുമ്പോള്‍ മുന്‍സിപ്പല്‍ ജോലിക്കാര്‍ക്ക് പ്രോത്സാഹം കിട്ടാന്‍ സാദ്ധ്യത ഒണ്ടു.കൈക്കൂലി കൊടുക്കാതെ നമ്മുടെ പണികള്‍ ഒരു മുന്‍സിപ്പല്‍ ആഫീസില്‍ നിന്നും ലഭ്യമാക്കാന്‍ ഈ ആധുനീക നീക്കം കൊണ്ട് പറ്റും എങ്കില്‍ എല്ലോര്‍ക്കും ആഹ്ലാദം തന്നെ.

No comments:

Post a Comment