Wednesday, 29 July 2015

മലയാള സാഹിത്യ കൃതികള്‍ ഇതര ഭാഷകളില്‍


രണ്ടു ദിവസം മുമ്പൂ എന്നോടു എന്റെ ഒരു തമിഴ് സുഹൃത്ത് കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ എന്നിവരുടെ കവിതകളുടെ തര്‍ജ്ജമ തമിഴില്‍ കിട്ടുമോ എന്നു ചോദിച്ചു. ഇന്റെര്‍നെറ്റില്‍ ലഭ്യമാണോ എന്നു നോക്കിയതിന് ശേഷം പറയാമെന്ന് ഞാൻ പറഞ്ഞു . ഇന്റെര്‍നെറ്റില്‍ നോക്കിയപ്പഴാണ് അറിഞ്ഞത് ഈ കൃതികളുടെ ഇംഗ്ലീഷ് തര്‍ജ്ജമ പോലും ഇന്റെര്‍നെറ്റില്‍ ഇല്ലെന്നു .കുമാരന്‍ ആശാന്റെ 2 കവിതകള്‍ മാത്രം എം.ജി യൂണിവേര്‍സിറ്റിയിലെ അജീര്‍ കുട്ടിയെന്ന വ്യക്തി ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പക്ഷേ അത് പോലും ഡിജിറ്റല്‍ രൂപത്തില്‍ ഇന്റെര്‍നെറ്റില്‍ ലഭ്യമല്ല. ഈ 3 കവികളും 19 താം നൂറ്റാണ്ടില്‍ ജീവിച്ചവരാണ്. അതായത് വളരെ പുരാതനമായ സാഹിത്യകാരന്‍മാരല്ല. അവരുടെ കൃതികള്‍ പ്രിന്‍റ് മീഡിയത്തില്‍ ലഭ്യമാണ്. ഇത് പോലും എന്തു കൊണ്ട് മലയാള സാഹിത്യ പ്രേമികള്‍ ഡിജിറ്റല്‍ രൂപീകരണം ഇത് വരെ ചെയ്തിട്ടില്ല എന്നത് വളരെ ദയ്നീകരമായ ഒരു സ്ഥിതിയാണ്.


തമിഴില്‍ രണ്ടാം മൂന്നാം നൂറ്റാണ്ടിലെ കൃതികള്‍ തുടങ്ങി ഇന്നത്തെ ആധുനീക സാഹിത്യകാരന്മാരുടെ കൃതികള്‍ വരെ ഇന്റെര്‍നെറ്റില്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാണ്. ഇന്ന് പുസ്തകങ്ങളോ കൃതികളോ ebookകളാക്കുന്നതോ അല്ലെങ്കില്‍ ഡിജിറ്റല്‍ രൂപീകര്‍ണം ചെയ്യുന്നതോ വളരെ എളുപ്പമാണ്. ഇതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ മലയാളത്തില്‍ തുടങ്ങിയിട്ടുണ്ടോ എന്നു ആരെങ്കിലും അറിയാവുന്നവര്‍ പറഞ്ഞാല്‍ കൊള്ളാം. ഇന്നത്തെ ആധുനീക ലോകത്തില്‍ സാങ്കേതിക മാറ്റങ്ങള്‍ക്കൊപ്പം ഭാഷാ നവീകരണം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ താമസമാകുമ്പോള്‍ അത് ആ ഭാഷയുടെ പുരോഗമത്തിന് തടസ്സമാകും. സാഹിത്യങ്ങളുടെ ഇലെക്ട്രോണിക് ലിഘിതങ്ങള്‍ ഭാവി തലമുറകള്‍ക്ക് വേണ്ടി സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും സര്‍ക്കാറിന്റെയും ഭാഷാ പ്രേമികളുടെയും കര്‍ത്തവ്യമാണ്. 

Monday, 2 February 2015

ധമനികളിലെ തടസ്സം നീക്കുവാന് മരുന്ന്















ബൈ പാസ്‌  ശസ്ത്രക്രിയ ഒഴിവാക്കാന്  പറ്റിയ ലളിതമായ ആയൂര് വേദ  മരുന്ന് . ഹൃദയത്തിലേക്ക് ചെല്ലുന്ന ധമനികളില്  ഉണ്ടാകുന്ന തടസങ്ങളെ ഒഴിവാക്കുവാന് പറ്റുന്ന  ഏറ്റവും നല്ല മരുന്നാണ് ഇത്

ഒരു ഗ്ലാസ്‌  നാരങ്ങാ പഴത്തിന്റെ ചാറു
 ഒരു ഗ്ലാസ്  ഇഞ്ചി ചാറു
ഒരു ഗ്ലാസ്സ്  വെളുത്തുള്ളി( പൂണ്ടു ) ചാറു
 ഒരു ഗ്ലാസ്സ്  ആപ്പിള്  Cider vinegar

ഇവ നാലും ചേര്ത്ത്  simmer ചൂടില്  അടുപ്പില് ഒരു മണികൂര് ചൂടാക്കുക  . അപ്പോഴു നാല്  ഗ്ലാസ്സ്  ചാറു അളവ്  3 ഗ്ലാസ്സ്  അളവ് കുറയും .ചൂട് ആറിയ ശേഷം സമ അളവില്  നല്ല തേന്  ചേര്ക്കുക . ഈ മിശ്രം ഒരു പാത്രത്തിലേക്ക് മാറ്റുക . എന്നിട്ട് ദിവസമും രാവിലെ ആഹാരം കഴിക്കുന്നതിനു മുമ്പ്‌ ഒരു സ്പൂണ് കഴിക്കുക .

ധമനികളിലുള്ള തടസ്സങ്ങള്  നീങ്ങി കിട്ടും . ഹൃദയത്തിലേക്ക് ചെല്ലുന്ന ധമനികളില്  3 തടസങ്ങള്  ഉണ്ടായിരുന്ന ഒരു വ്യക്തി ഒരു മാസം ഈ മരുന്ന് കഴിച്ചതിനു ശേഷം വീണ്ടും സ്കാന് ചെയ്തു നോക്കിയപ്പോഴു തടസങ്ങള്  മാറിയിരുന്നു .  ഇത്  കണ്ടതിനു ശേഷം  അലോപതി ഡോക്ടര് വളരെ അതിശയിച്ച  സംഭവം മുംബൈയില്  നടന്നിട്ടുണ്ട് .

Monday, 25 August 2014

ഷിര്‍ദി സായി ബാബാ - ഭാഗം 10

ബാബാ ബീമാജി പാട്ടിലിന്റെ ക്ഷയരോഗം ഭേദമാക്കിയ അതിശയം 




പൂനാ ഡിസ്ട്ൃിക്റിലെ നാരായാങ്ങകാവ്‌ ഗ്രാമത്തിലെ സ്വദേശീയായിരുന്നു ബീമാജി പാട്ടീല്‍ .അദ്ധേഹം ഗുരുതരമായ നെഞ്ച് വേദനയില്‍ കഷ്ടമനുഭവിക്കേണ്ടി വന്നു . പിന്നീട് അതു ക്ഷയരോഗമാണെന്ന് അറിഞ്ഞു . പല ചികിത്സകള്‍ക്കു ശേഷം അദ്ദേഹത്തിനു   യാതൊരു നിവര്ത്തിയും കിട്ടിയില്ല.ബീമാജിക്ക്‌  ജീവിക്കാനുള്ള സഹല ആഗ്രഹങ്ങളും നശിച്ചു. നാനാജിയുടെ ആഗ്രഹമനുസരിച്ചു ബീമാജി ഷിര്‍ദിയിലോട്ട് ചെന്ന് ബാബ്‌യുടെ കാലില് തല വെച്ചു കരഞ്ഞു .അയാളെ രക്ഷിക്കണം  എന്നു അപേക്ഷിച്ചു .

ബാബ പറഞ്ഞു " ശാന്തമാകൂ ഇവിടെ വന്നത്തിന്റെ ശേഷം നിന്റെ എല്ലാ കഷ്ടങ്ങളും മറയാന്‍ തുടങ്ങും അല്ലാ വളരെ സ്നേഹമുള്ളവനാണ്‌ "  അന്ന് രാത്രി ബീമാജി രണ്ടു സ്വപ്നങ്ങള്‍ കണ്ടു . ആദ്യത്തെ  സ്വപനത്തില്‍ ബീമാജി ഒരു ബാലകനായി  സ്കൂല് ടീച്ചറിന്റെ ചൂരല്‍ അടി കൊള്ളുന്നത്‌ പോലെ കണ്ടു  .വീണ്ടും വീണ്ടും ടീച്ചര്‍ ബീമാജിയെ  ക്രൂരമായി അടിക്കുന്നുണ്ടായിരുന്നു .രണ്ടാമത്തെ സ്വപ്നത്ത്ഹില്‍  ഒരു വലിയ ഭാരമുള്ള കല്ലു ബീമാജിയുടെ നെഞ്ചിന്റെ മേലെ മുന്‍പോട്ടും പിറകോട്ടും ആരോ ഉരുട്ടുന്നത് പോലെയായിരുന്നു.അപ്പോള്‍ സ്വപ്നത്തില്‍ സഹിക്കാനാവാത്ത അവസ്ഥയില്‍ ബീമാജി കരഞ്ഞു . 

പക്ഷേ അടുത്ത ദിവസം രാവിലെ മുതല്‍ ബീമാജിയുടെ ക്ഷയരോഗം പൂര്‍ണമായി  ഭേദമായിരുന്നത്‌ കണ്ടു വളരെ സന്തുഷ്ടനായി .അന്ന് മുതല്‍ ബീമാജി ഷിര്‍ദി ഭഗവാനെ പതിവായി   ആരാധന ചെയ്യാന്‍ തുടങ്ങി .

Saturday, 24 May 2014

ഷിരദി സായി ബാബാ - ഭാഗം 9


ബാബ ഭക്തന് 4 മാങ്ങ കൊടുത്തു കുഞ്ഞുങ്ങള ജനിക്കും എന്ന് പറഞ്ഞ അത്ഭുതം


ദാമു അന്ന എന്ന വ്യാപാരി ബാബയുടെ തീവ്ര ഭക്തനായിരുന്നു .അദേഹത്തിനു കുഞ്ഞുങ്ങള ഉണ്ടായിരുന്നില്ല . രണ്ടു വിവാഹം കഴിച്ചതിനു ശേഷമും അദേഹത്തിനു കുഞ്ഞുങ്ങള ഉണ്ടായിരുന്നില്ല . ദാമു അന്നയുടെ ജാതകത്തിൽ ദോഷം ഉണ്ടെന്നും അത് കൊണ്ട്  അയാൾക്ക്‌ കുഞ്ഞുങ്ങള ജനിക്കില്ല എന്നും ജോല്സ്യന്മാർ പറഞ്ഞിരുന്നു . 

ഒരിക്കൽ ബാബയ്ക്ക് ഗോവയിൽ നിന്നും ഒരു ബാക്താൻ 300 മാങ്ങാ പാര്സലായി അയച്ചിരുന്നു .ബാബ അതിൽ നിന്നും 4 മാങ്ങ മാത്രം എടുത്തു ഒരു ധാരകത്തിൽ ഇട്ടു മൂടി വെച്ചു .എന്നിട്ട് ബാക്കി പഴങ്കൽ എല്ലാം ബാബയോട് ഒപ്പം താമസിക്കുന്ന ശാമയെ ഏല്പ്പിച്ചു .  

അടുത്ത ദിവസം തന്നെ വ്യാപാരി ദാമു അന്ന ബാബ്ബയെ കാണാൻ വേണ്ടി ഷിരദി വന്നു . അപ്പോൾ ബാബ ആ നാല്  പഴങ്ങൾ എടുത്തു ദാമുവിന് കൊടുത്തു എന്നിട്ട് പറഞ്ഞു " ഈ 4 പഴങ്ങളും ആര്ക്ക് വേണ്ടിയാണോ അവര് അത് തിന്നു ചാവണം " .ഇത് കേട്ട്  ദാമു വളരെ പേടിച്ചു .  അപ്പോൾ ബാബയോട് ഒപ്പം താമസിക്കും മഹാലാസ്പതി  (കാണ്ടോക്പർ കോവിലിന്റെ മേല ശാന്തി ) പറഞ്ഞു " പേടിക്കണ്ടാ ,ബാബാ പറയുന്നത് അഹങ്കാരം ചാവണം എന്നതിനെ കുറിച്ചാണ് .സത്യത്തിൽ ബാബ നിങ്ങളെ അനുഗ്രഹിക്കുകയാണ്  " .ദാമു പഴങ്ങൾ കഴിക്കാം എന്ന് വാഗ്ദാനം നല്കി .അപ്പോൾ ബാബ പറഞ്ഞു . " ഈ പഴങ്ങൾ നിനക്ക് വേണ്ടി തന്നതല്ല .നിന്റെ രണ്ടാമത്തെ ഭാര്യക്ക് നല്കു . ഇത് കഴിച്ചാൽ അവൾക്കു നാല് പെണ്മക്കളും  നാല് ആണ്മക്കളും ജനിക്കും" എന്ന് പറഞ്ഞു   ഇത് നടന്നതിനു കുറെ വർഷങ്ങൾക്കു ശേഷം ദാമുവിന് ബാബ പറഞ്ഞത് പോല തന്നെ 4 പെന്മാക്കളും
4 ആണ്മക്കളും ജനിച്ചു .

Tuesday, 6 May 2014

ഷിരദി സായി ബാബാ - ഭാഗം 8

27 വര്ഷങ്ങളായി കുഞ്ഞുങ്ങള് ഇല്ലാത്ത ഭക്തന് ബാബാ പുത്ര ഭാഗ്യം നല്കിയ അതിശയം 



രത്താന്‍ ജി ശബൂര്‍ജ വാടിയാ പാര്‍സികാരനായ മില്ലൂ കാണ്ട്രാക്ടര് ആയിരുന്നു . അദ്ദേഹം നാണ്ടെട്ടില്‍ ജീവിച്ചിരുന്നു . അദ്ദേഹതതിനു  വേണ്ടുവോളം ധനം സ്വത്തും ഉണ്ടായിരുന്നു .എങ്കിലും അദ്ദേഹത്തിനു ജീവിതം സന്തോഷകരമായിരുന്നില്ല . ബാബയുടെ തീവ്ര ക്തനായിരുന്ന താസ്കാണ്‌ രത്തനോട്‌ ബാബയെ ചെന്ന് കാണാന് പറഞ്ഞു രത്ത്ന്‍ ഒരുപാട്‌ പഴങ്ങള്‍ പൂവ്‌ എന്നിവയോട്‌ ബാബയെ ചെന്ന് കണ്ടു .ബാബയുടെ കാലില്‍ വീണ് നമസ്കാരം ചെയ്തു എന്നിട്ട്‌ ബാബ അയാള്‍ക്ക് ഒരു മകനെ അനുഗ്രഹിക്കണം എന്ന് പ്രാര്‍ത്തിച്ചു .അദ്ദേഹം ബാബയോട്‌ പറഞ്ഞു ബാക്തന്മാര്‍ അവരുടെ കഷ്ടങ്കള്‍ക്ക് നിവര്‍ത്തിക്ക് വേണ്ടി താങ്ങളുടെ അനുഗ്രഹം കിട്ടാന്‍ വേണ്ടി ഇവിടെ വരുന്നു . ദയവ്‌ ചെയ്തു എന്നെ നിരാശപെടുതരുത്‌ എന്ന് ബാബയോട്‌ പറഞ്ഞു . ബാബ രത്താനോട്‌ പറഞ്ഞു നീന്റെ കഷ്ടകാലം തീര്‍ന്നു . രത്തന്റെ തലായില്‍ കൈ വച്ചു ബാബാ അനുഗ്രഹിച്ചു എന്നിട്ട്‌ 'നീന്റെ ആഗ്രഹങ്ങളെ അല്ലാ പൂര്‍ത്തിയാക്കും എന്ന് പറഞ്ഞു . അധികം താമസിക്കാതെ തന്നെ രത്തന്  ഒരു ആണ്‍ കുട്ടി ജനിച്ചു .അതിനു ശേഷം അയാള്‍ക്ക് വളരെ അധികം കുഞ്ഞുങ്ങള്‍ ജനിച്ചു .

അതു പോല തന്നെ ശോളാപൂരില്‍ നിന്നു വന്നിരുന്ന  ആരങ്കപത്കര്‍  എന്ന സ്ത്രീക്ക് 27 വര്ഷങ്ങളായി കുഞ്ഞുങ്ങള് ഇല്ലായിരുന്നു അവസാനം യാതൊരു മാര്‍ഗവും ഇല്ലാതെ ആ സ്ത്രീ ബബയുടെ അനുഗ്രഹം വേണ്ടി ഷിരദിയിലോട്ട്‌ ചെന്ന് . ബാബയ്ക്ക് വേണ്ടി ഒരു തേങ്ങാ കൊണ്ട്‌ കൊടുത്ത് എന്നിട്ട്‌ പുത്ര ഭാഗ്യം അവശ്യപെട്ടു . 12 മാസങ്ങള്‍ക്കുള്ളില്‍ നിനക്ക് കുഞ്ഞു ജനിക്കും എന്ന് ബാബാ പറഞ്ഞു .ബാബ പറഞ്ഞത്‌ പോല തന്നെ ആ സ്ത്രീക്ക് 12 മാസത്തിനുള്ളില്‍ ഒരു കുഞ്ഞു ജനിച്ചു .ഇന്നു വരെ പുത്ര ഭാഗ്യം വേണ്ടി പലരും ഷിരദി ബാബയുടെ അനുഗ്രഹം വേണ്ടി ഷിരദി ചെല്ലുന്നത്‌ പതിവാണ്‌. 


Monday, 14 April 2014

മലയാളത്തിൽ സംഖ്യകൾ

ഭാസ്കരാചാര്യന്റെ ലീലാവതിയിലെ ജലധിയിൽ (10,00,00,00,00,00,000 എന്ന സംഖ്യസൂചിപ്പിക്കുവാൻ ഉപയോഗിച്ചിരുന്നത്) നിന്നാ‍കാം ഈ വിവർത്തിത സംജ്ഞ മലയാളത്തിന് ലഭിച്ചത്.
വലിയ സംഖ്യകൾക്ക് ഉപയോഗിച്ചിരുന്ന സംജ്ഞകൾ :
  • നൂറു പത്ത് - ആയിരം 103
  • നൂറു ആയിരം - ഒരു ലക്ഷം 105
  • നൂറു നൂറായിരം - ഒരു കോടി 107
  • നൂറു നൂറായിരം കോടി - ഒരു മഹാകോടി
  • നൂറു നൂറായിരം മഹാകോടി - ഒരു ശംഖം
  • നൂറു നൂറായിരം ശംഖം - ഒരു മഹാശംഖം
  • നൂറു നൂറായിരം മഹാശംഖം - ഒരു വൃന്ദം
  • നൂറു നൂറായിരം വൃന്ദം - ഒരു മഹാവൃന്ദം
  • നൂറു നൂറായിരം മഹാവൃന്ദം - ഒരു പത്മം
  • നൂറു നൂറായിരം പത്മം - ഒരു മഹാപത്മം
  • നൂറു നൂറായിരം മഹാപത്മം - ഒരു ഖർവം
  • നൂറു നൂറായിരം ഖർവം - ഒരു മഹാഖർവം
  • നൂറു നൂറായിരം മഹാഖർവം - ഒരു സമുദ്രം
  • നൂറു നൂറായിരം സമുദ്രം - ഒരു ഓഘം
  • നൂറു നൂറായിരം ഓഘം - ഒരു മഹൌഘം
  • നൂറു നൂറായിരം മഹൌഘം - ഒരു വെള്ളം

Reference Wikipedia 

Sunday, 6 April 2014

ഷിരദി സായ് ബാബാ- ഭാഗം 7

കിണറ്റില്‍ വീണ പെണ്‍ കുട്ടിയെ ബാബാ രക്ഷിച്ച അതിശയം 




വളരെ പാവപെട്ട ബാബു കിർവണ്ടരിന്റെ 3 വയസുള്ള പെണ്‍കുട്ടി കിണറ്റില്‍ തെറ്റി വീണു  എന്ന് അറിഞ്ഞപ്പോൾ ഗ്രാമത്തിൽ ഉള്ള  ജനങ്ങൾ കിണറു  നോക്കി ഓടാൻ തുടങ്ങി . എല്ലോരും   ആ  പെണ്‍കുട്ടി കിണറ്റിൽ ,മുങ്ങി മരിച്ചു കാണും എന്ന്  വിചാരിച്ചു . പക്ഷെ  അവിടെ അവർ കണ്ടത് ഒരു അതിശയം ആയിരുന്നു . കിണറിന്റെ  മധ്യത്തിൽ യാതൊരു താങ്ങും ഇല്ലാതെ ആ പെണ്‍കുട്ടി തൂക്കി പിടിച്ചത്ത് പോൽ കണ്ടു .ഗ്രാമ ജനങ്ങൾ എല്ലോരും ഒന്ന് ചേർന്ന് ആ പെണ്‍കുട്ടിയെ രക്ഷിച്ചു . ആ ചെറിയ പെണ്‍കുട്ടി ഗ്രാമത്തിൽ ഉള്ളവരോട് അവൾ ബാബയുടെ പെങ്ങൾ ആണെന്ന് പറയുമായിരുന്നു . എല്ലോരും ആ കുട്ടിയെ കളിയാക്കുക പതിവായിരുന്നു . പക്ഷെ ഈ സംഭവത്തിനു ശേഷം എല്ലോരും  ബാബയാണ് ആ  പെണ്‍കുട്ടിയെ കിണറ്റിൽ മുങ്ങി മരിക്കാതെ രക്ഷിച്ചതു എന്ന് വിശ്വസിക്കാൻ തുടങ്ങി . യാതൊരു താങ്ങും ഇല്ലാതെ കിണറ്റിൽ ആ പെണ്‍കുട്ടി ആരോ കൈയിൽ താങ്ങിയത് പോൽ ദ്രിക്സാക്ഷിയായി  കണ്ടവർ അന്ന്  മുതൽ ആ പെണ്‍കുട്ടി ശരിക്കും ബാബയുടെ പെങ്ങൾ തന്നെ എന്ന് വിശ്വസിക്കാൻ തുടങ്ങി .