Monday, 30 November 2009

ഓ എന്‍.വി Vs ഇളയരാജ

പഴശ്ശിരാജ തമിഴ് ചിത്രത്തിന്റെ ഓഡിയോ റിലീസ് സമയത്ത് ഇളയരാജ ഓ.എന്‍.വീ യെ കുറിച്ച് പറഞ്ഞത് ഒരു വിവാദ വിഷയമായി കഴിഞ്ഞിരിക്കുന്നു.ഇളയരാജയുടെ പരമ ആരാധകനാണ് ജ്ഞാന്‍.പക്ഷെ ഇളയരാജ അന്ന് പറഞ്ഞത് എനിക്ക് ഒട്ടും ഇഷ്ടപെട്ടില്ല.പക്ഷെ അദ്ധേഹം ഇങ്ങനത്തെ വിവാദങ്ങളില്‍ കുരുങ്ങുന്നത് ഇത് ആദ്യം ഒന്നും അല്ല. അദ്ധേഹം ഇന്തിയ കണ്ടെത്തിയ ഒരു മഹാനായ സങ്കീത സംവിധായകനാണ്.അത് പോല തന്നെ ഓ.എന്‍.വീയും കേരളം കണ്ടെത്തിയ ഒരു മഹാ കവിയാണ്‌.ഈ വിവാദം രണ്ടു കൂട്ടര്‍ക്കും രുചികരമല്ല.ഈ രണ്ടു പ്രതിഭാ ശാലികളുടെ കൂട്ടുകെട്ട് മൂലം പല നല്ല ഈണങ്ങള്‍ മലയാള സിനിമയ്ക്ക് കിട്ടി എന്നത് ആരും നിഷേധിക്കാന്‍ പറ്റുന്ന കാര്യമല്ല.സിനിമയില്‍ ഈ ഗാനം വരുന്ന പരിസ്തിധി കുറിച്ചു സംവിധായകന്‍,ഗാന രാജയിതാവ് ,സംഗീത സംവിധായകന്‍ എന്നിവര്‍ക്കിടയില്‍ ഒരു Perceptional difference ഒണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ഊഹം തെറ്റായിരിക്കാം.പഴസിരാജാവും കൂട്ടരും കാടുകളിലൂടെ യുദ്ധത്തിനു വേണ്ടി നാട് വിട്ടു പോകുന്നു എന്നതാണ് ഗാനത്തിന്റെ പശ്ചാത്തലം എന്ന് ചിത്ര സംവിധായകന്‍ ഹരിഹരന്‍ പറയന്നു.പക്ഷെ ഇളയരാജ പറഞ്ഞത് സ്വന്തം നാട് വിട്ടു പോകുന്ന രാജാവിന്റെ മനക്ലേശം ആണ് ഗാനത്തിന്റെ പശ്ചാത്തലം എന്ന്.ഗാന രാജയിതാവ് ഓ.എന്‍.വീ ഗാനത്തില്‍ മനോവ്യഥയാണ് പറഞ്ഞിരിക്കുന്നത്. പക്ഷെ അത് അത്രത്തോളം പര്യാപ്തമായില്ല എന്നതാണ് ഇലയര്രജയുടെ വാദം .പഴശ്ശിയുടെ മനക്ലേശം പ്രതിബലിക്കുന്ന വിധത്തില്‍ താന്‍ മീട്ടിയ ഈണത്തിനു ഗാനരചന ചേര്‍ച്ച ഇല്ലായിരുന്നത് കൊണ്ട്
ഈണം മാറുകയാണ് ചെയ്തത് എന്നാണു ഇളയരാജ പറഞ്ഞത്. മഹാനായ ഒരു സംഗീത പ്രതിബാശാലിക്ക് ഇത്രത്തോളം എങ്കിലും പറയേണ്ട സ്വാതന്ത്ര്യം നമ്മള്‍ നല്‍കണം എന്നാണ് എനിക്ക് തോന്നുന്നത്.പക്ഷെ അദ്ധേഹം ഇത് പറഞ്ഞ സ്ഥലം തെറ്റായി പോയി. എന്തായാലും ഈ ചര്‍ച്ചയ്ക്കു ശേഷം ഓ.എന്‍.വീ യാണ് എന്റെ മനസ്സില്‍ വളരെ അധികം ഉയര്‍ന്നത്.അദ്ധേഹം ഇതിനെ കുറിച്ച് ഇന്ന് വരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.What a great man he is!. Perhaps he knows the truth.ഇളയരാജയും വൈരമുത്തുവും കൂട്ട് ചേര്‍ന്ന് എഴുപതുകളിലും എന്പതുകളിലും വളരെ അതിമനോഹരമായ തമിഴ്
ചലച്ചിത്ര ഗാനങ്ങള്‍ ആണ് നല്‍കിയിരുന്നത്.ആ ഗാനങ്ങള്‍ ഇന്ന് വരെ വളരെ പ്രസിദ്ധമാണ്.പക്ഷെ ആ കൂടുകെട്ടു 1996 ഇല്‍ പൊളിഞ്ഞു .ഇന്ന് വരെ അതിനു ശേഷം അവര്‍ കൂട്ട് ചേര്‍ന്നിട്ടില്ല.രണ്ടു പേരും മനോഹരമായ പ്രതിബാശാലികലാണ്. ഇന്തിയന്‍ സിനിമയില്‍ അഞ്ചു തവണ ഗാന രചന ദേശീയ ബിരുതം കിട്ടിയവര്‍ രണ്ടു പേര്‍ മാത്രമേ ഒള്ളു. വൈരമുത്തുവും ഹിന്ദിയിലെ ജാവേദ് അക്തറും.അത്രത്തോളം പ്രാഗത്ഭ്യം ഒള്ള വൈരമുതുവിനോട് തന്നെ ഇളയരാജ പിണങ്ങി. അതിനു കാരണം രണ്ടു പേര്‍ക്കും ഉണ്ടായിരുന്ന അഹംബോധം മാത്രമായിരുന്നു. പക്ഷെ നഷ്ടപെട്ടത് തമിഴ് സിനിമ ഗാനം ആസ്വദിക്കുന്നവരാണ് .ഇങ്ങനത്തെ പ്രതിഭാശാലികള്‍ പലപ്പോഴും ഇങ്ങനെ പെരുമാറുന്നത് പതിവാണ് എന്ന് കരുതി ഈ സംഭവത്തെ നമ്മള്‍ അവഗണിക്കണം അല്ലെങ്കില്‍ സഹിക്കണം.

Sunday, 15 November 2009

മലയാളത്തില്‍ പുതിയ പദ പ്രയോഗങ്ങള്‍

കമ്പ്യുടര്‍ സംബന്ധിച്ച ഇംഗ്ലീഷ്‌ വാക്കുകള്‍ക്കു എനിക്ക് തോന്നിയ പുതിയ മലയാള പദ പ്രയോഗങ്ങള്‍ താഴെ തന്നിട്ടുണ്ട്.സഹ ബ്ലോകര്കളോട് എനിക്ക് ഒരു അപേക്ഷ ഒണ്ടു.ഇതിനെ കുറിച്ചു ഒരു വിസ്തരിച്ച ചര്‍ച്ചയുടെ തൊടക്കം ഇതായാല്‍ കൊള്ളാം.ഇതിനേക്കാള്‍ ഭേതമായ പദ പ്രയോഗങ്ങള്‍ കുറിച്ചു ഒരു സംവാധനം ഉണ്ടായാല്‍ നന്നായിരിക്കും എന്നും എനിക്ക് തോന്നുന്നു.
internet സകരശ്രിംഘല
save സൂക്ഷിക്കുക
Cursor സൂജിനി
program നിര്ദേശമുറ
computer ഗണിനി (തമിഴില്‍ 'കണിനി' എന്ന പദം നിലവില്‍ ഒണ്ടു.മലയാളത്തിലും ഒത്ത ചൊല്ലാണ് അത്)
website വലതലം (തമിഴില്‍ 'വലൈതളം' എന്ന പദം നിലവില്‍ ഒണ്ടു .മലയാളത്തിലും അതേയ് അര്‍ത്ഥംഉള്ള പദം ആണ് ഇത്.)
download താഴുഇറക്കം (തമിഴില്‍ തരൈഇറക്കം എന്ന പദം നിലവില്‍ ഒണ്ടു )
software മൃദുവസ്തു (തമിഴില്‍ 'മെന്പോരുള്‍' എന്ന പദത്തിന് തുല്യമായ ചൊല്‍ ആണ് ഇത് )
Hardware ദുടവസ്തു (തമിഴില്‍ 'വന്പോരുള്‍' എന്ന പദത്തിന് ഒത്ത ചൊല്ലാണ് ഇത്)
password കടത്ത് ചൊല്ല് (തമിഴില്‍ 'കടവ് ചൊല്‍' എന്ന പദം നിലവില്‍ ഒണ്ടു .അതിനു തുല്യമായ പദമാണ് ഇത്.)
click ഇതിനു തമിഴില്‍ 'ചോടുക്ക്' എന്ന ചൊല്‍ ആണ് നിലവില്‍ ഉള്ളത്. മലയാളത്തില്‍ jnodikku ഈ പദം മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ പ്രയാസം ഉള്ളത് കൊണ്ടാണ് ഇംഗ്ലീഷില്‍ തന്നത്.

Saturday, 14 November 2009

പൌരാണിക തമിഴ്

ഇംഗ്ലീഷില്‍ സംഗ്യ എണ്ണം Hundred Zillion വരെ ഒണ്ടു എന്ന് നമ്മില്‍ പലര്‍ക്കും അറിയാം.അതിനു മുകളില്‍ ഒണ്ടോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. പക്ഷെ പ്രാചീന തമിഴില്‍ സംഗ്യ എണ്ണം അതിനും മുകളില്‍ ഉണ്ടായിരുന്നു .അതിന്റെ വിപരങ്ങള്‍ താഴെ തന്നിട്ടുണ്ട്. (സംഗ്യ,ഇംഗ്ലീഷ്‌ സംഗ്യ,തമിഴ് സംഗ്യ എന്നീ ക്രമത്തില്‍ ആണ് താഴെ തന്നിട്ടുള്ളത്.)
1= One Ondru

10 = Ten Pathu

100 = Hundred Nooru

1000 = Thousand Ayiram

10000 = Ten Thousand Pathayiram

100000 = Hundred Thousand Nooraayiram

1000000 = One Million Pathu Nooraayiram

10000000 = Ten Million Kodi

100000000 = Hundred Million Arputham

1000000000 = One Billion Nikarputham

10000000000 = Ten Billion Kumbam

100000000000 = Hundred Billion Kanam

1000000000000 = One Trillion Karpam

10000000000000 = Ten Trillion Nikarpam

100000000000000 = Hundred Trillion Pathumam

1000000000000000 = One Zillion Sangam

10000000000000000 = Ten Zillion Vellam

100000000000000000 = Hundred Zillion Anniyam

1000000000000000000 = ??????????? Arttam

10000000000000000000 = ?????????? Patrattam

100000000000000000000 = ????????? Pooriyam

1000000000000000000000 = ????????? Mukkodi

10000000000000000000000 = ???????? Mahayugam
Hundred Zillion നു മേല്‍ ഉള്ള ഇംഗ്ലീഷ്‌ സംഗ്യ എണ്ണം അറിയാവുന്നവര്‍ ഈ പോസ്റ്റിനു സുപ്പ്ലിമെന്ടു ചെയ്യാം.

Friday, 13 November 2009

തമിഴിനെ കുറിച്ചുള്ള ചില യാഥാര്‍ത്ഥ്യങ്ങള്‍

1. തമിഴിലെ 'തൊല്‍കാപ്പിയം' ആണ് വ്യാകരണം കുറിച്ചുള്ള ഇന്തിയയിലെ ആദ്യത്തെ പ്രഭന്ദം.പ്രസിദ്ധീകരണം 1st-4 CE .(സംസ്കൃതം വ്യാകരണ പ്രസിദ്ധീകരണം -5th Century BCE)
Ref : http://www.britannica.com/EBchecked/topic/598640/Tolkappiyam

2. സവുത്‌ ഈസ്റ്റ്‌ ഏഷ്യയില്‍ ആദ്യമായി അച്ചടിച്ച പുസ്തകം 'തമ്പിരാന്‍ വണക്കം' എന്ന തമിഴ് പുസ്തകമാണ്. ഈ പുസ്തകം അച്ചടിച്ച ആണ്ടു 1578 ആയിരുന്നു. അച്ചടിച്ച സ്ഥലം പോര്‍ച്ചുഗീസ് നിയന്ത്രണത്തില്‍ ആയിരുന്ന അന്നത്തെ ഗോവയില്‍. അച്ചടിച്ചത് ഒരു ജര്‍മന്‍ സ്വദേശിയായിരുന്നു.
Ref http://www.britannica.com/blogs/2007/03/earliest-printed-books-in-selected-languages-part-1-800-1500-ad/ .ഈ പുസ്തകം ഇപ്പോഴ് ഹാവാര്‍ഡ്‌ സര്‍വകലാശാല ലൈബ്രറിയില്‍ ആണ്.

3. BBC world Service അറുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് 'തമിഴ് ഓസൈ" എന്ന പേരില്‍ തുടങ്ങിയതു ആണ് ഒരു ദക്ഷിണ ഏഷ്യന്‍ ഭാഷയില്‍ BBC തൊടങ്ങിയ ആദ്യത്തെ പ്രക്ഷേപണം. തമിഴ് കൂടാതെ
ഇന്ന് വരെ BBC പ്രക്ഷേപണം ചെയ്യുന്ന മറൊരു ഇന്തിയന്‍ ഭാഷ ഹിന്ദി മാത്രമാണ്.
Ref Ref http://www.bbc.co.uk/worldservice/languages/

4.Cyberspace ഇല്‍ ആദ്യമായി ഒരു standard Input system (TamilNet99) പോഷിപ്പിച്ച ഇന്തിയന്‍ ഭാഷ തമിഴ് ആണ്.

5. Unicode Consortium എന്ന സ്ഥാപനത്തില്‍ അംഗം ആയ ഒരേയൊരു ഇന്തിയന്‍ സംസ്ഥാനം തമിഴ് നാട് മാത്രമാണ്. യുനിക്കോട് കുന്സോര്ഷിയം സ്ഥാപനത്തില്‍ ഇന്ന് തമിഴ് നാട് സര്‍ക്കാര്‍ 'Institutional Member' ആണ്.
Ref http://unicode.org/

6.ഇന്ത്യയില്‍ 1562 ഭാഷകള്‍ ഒണ്ടു. പക്ഷെ തമിഴിനു മാത്രമെ ഇന്തിയ സംസ്ഥാനങ്ങള്‍ ആയ തമിഴ് നാട് ,പോണ്ടിച്ചേരി അല്ലാതെ അന്യ രാജ്യങ്ങളിലും ഔദ്യോഗിക ഭാഷ അന്തസ്സ് ഉള്ളത്. ശ്രീലങ്കാ,സിങ്കപൂര്‍,മലേഷ്യ,മോരീഷിയാസ്‌,രീയുനിയന്‍ എന്നീ രാജ്യങ്ങളിലും തമിഴിനു ഔദ്യോഗിക ഭാഷ
അന്തസ്സ് ഒണ്ടു.(രീയുനിയന്‍ ഫ്രാന്‍സ് അധികാരത്തില്‍ ഉള്ള ഒരു സ്ഥലമാണ്.Indian Ocean ഇല്‍ Madagaskar നു കിഴക്ക് 200 kilometer ഇല്‍ ഉള്ള ഒരു പ്രദേശം ആണ്.)

Wednesday, 11 November 2009

മലയാളം ലിപി വായിക്കാന്‍ അറിയാത്തവര്‍ക്ക് വേണ്ടി

ഇങ്ങ്ലീഷ്‌ മാധ്യമത്തില്‍ പഠിക്കുന്ന പല കുട്ടികള്ക്ക് മലയാളം സസരിക്കാനും മനസിലാക്കുവാനും പറ്റും.പക്ഷെ ഇവര്‍ക്ക് മലയാളം വായിക്കുവാന്‍ ബുദ്ധിമുട്ട് ഒണ്ടു.അത് കൊണ്ട് ഇവര്‍ക്ക് മലയാളം വെബ്‌ പേജുകള്‍ വായിക്കുന്നത് സാധ്യമല്ല.ഇതിനു വേണ്ടി ഗൂഗിള്‍ ഒരു പുതിയ സോഫ്റ്റ്‌വെയര്‍ കണ്ടുപിടിച്ചിട്ടുണ്ട്.മലയാളം മാത്രം അല്ല,മറ്റുള്ള ഇന്തിയന്‍ ഭാഷകളായ തമിഴ്ത്,തെലെന്ക്, കന്നടം,ഹിന്ദി,മറാത്തി,ഗുജറാത്തി,നേപാളി എന്നിവയും ഇന്ഗ്ലീഷിലേക്ക് മാറ്വാന്‍ കഴിയും. ഉദാഹരണം : " ഇത് ഒരു സാമ്പിള്‍ പേജാണ്‌ " എന്നുള്ള മലയാളം ടെക്സ്റ്റ്‌ ഗൂഗിളിന്റെ ടൂള്‍ ഉപയോകിച്ചാല്‍ ഉടന്‍ തന്നെ "ithu oru sample pajanu" എന്ന് ഇന്ഗ്ലീഷില്‍ മാറ്റി കിട്ടും. ഇത് പോല ട്രാന്‍സ്ളിടരറെ ചെയ്യേണ്ട റെക്സ്ടോ വെബ്‌ പേജോ കോപ്പി ചെയ്തു ഗൂഗിളിന്റെ സോഫ്റെയറില്‍ പേസ്റ്റു ചെയ്‌താല്‍ ഉടന്‍ തന്നെ ഇന്ഗ്ലീഷില്‍ മലയാളം ടെക്സ്റ്റ്‌ ലഭിക്കും.ഇതിനു വേണ്ടി ചെയ്യേണ്ടത് ഗൂഗിളിന്റെ http://scriptconv.googlelabs.com/ എന്ന സൈറ്റ് സന്ദര്‍ശിക്കുകയാണ്

Monday, 9 November 2009

തമിഴിനു മറ്റൊരു ബഹുമതി

ഇന്റര്നെറ്റില് പല ലോക ഭാഷകളും പ്രയോഗത്തില്‍ ഒണ്ടു. പക്ഷെ ഒരു വെബ്‌സൈറ്റിന്റെ മേല്‍വിലാസം ഇതുവരെ ഇന്ഗ്ലീഷില്‍ മാത്രമേ ടൈപ്പ് ചെയ്യുവാന്‍ പറ്റുമായിരുന്നു.ലോകമാകെ വെബ്സൈറ്റ്‌ പേര് മറ്റും മേല്‍വിലാസം തരുന്നത് ICANN (Internet Corporation for Assigned Names and Numbers)എന്ന സ്ഥാപനമാണ്‌.ICANN നവംബര്‍ 16 മുതല്‍ ആദ്യമായി ഇങ്ങ്ലീഷ്‌ അല്ലാത്ത 11 മറ്റു ഭാഷകളിലും ഇന്റര്‍നെറ്റ്‌ മേല്‍വിലാസം ടൈപ്പ് ചെയ്യുവാന്‍ പരീക്ഷണം നടത്തുകയാണ്.ഇതിനു വേണ്ടി തെരഞ്ഞെടുത്തിട്ടുള്ള 11 ലോക ഭാഷകളില്‍ തമിഴും ഒണ്ടു.ഇത് തമിഴിനു കിട്ടിയുള്ള മറ്റൊരു ബഹുമതിയാണ്.ഇതിനു വേണ്ടി തെരഞ്ഞെടുത്തിട്ടുള്ള ഭാഷകള്‍
അറബി
പേര്‍ഷ്യന്‍
റഷ്യന്‍
ചൈനീസ്
ഹിന്ദി
ഗ്രീക്ക്‌
കൊറിയന്‍
യിദ്ദിഷ്
ജപ്പാനീസ്
തമിഴു എന്നിവയാണ്.രണ്ടു ഇന്തിയന്‍ ഭാഷകളെ ഈ ലിസ്റ്റില്‍ ഒള്ളു.ഹിന്ദിയും,തമിഴും മാത്രം.ഇതിനെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ അറിയുവാന്‍ താഴെ തന്നിട്ടുള്ള
URL ക്ലിക്ക് ചെയ്യുക http://www.idnnews.com/?tag=tamil-idn .ലോകത്തില്‍ ഒള്ള ഏറ്റവും പുരാതനമായ ഭാഷകളില്‍ ഒന്നായ തമിഴിനു കിട്ടിയ മറ്റൊരു ബഹുമതിയാണ് ഇത്.