Sunday 30 November 2008

ഉണ്ണികൃഷ്ണനും കേരള രാഷ്ട്രീയമും

മുംബെയില്‍ നടന്ന ബയങ്കരവാതത്തില്‍ മരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടിലേക്ക് മുഖ്യമന്ത്രി വി.എസും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും ചെന്നപ്പോള്‍ അവര്ക്കു ലഭ്യമായ സ്വീകരണം നാടു മൊത്തം ഉള്ള സാതരാണ ജനങ്ങളുടെ ഒരു പ്രതിപലനം ആണ്. കേരളീയനായ സന്ദീപിന്റെ മരണം ഒരു വീര മരണം ആയിരുന്നു. നാടാകെ ഉള്ള പൊതുജനങ്ങള്‍ അവരുടെ ബഹുമാനം അറയിച്ചു കൊണ്ടിരുന്ന സമയത്ത് മുഖ്യ മന്ത്രി എന്ത് ചെയ്യുക ആയിരുന്നു. കര്‍ണാടക മുഖ്യമന്ത്രി എട്ടിയൂരപ്പ ശവസംസ്കാര ചടങ്ങുകളില്‍ പന്കെടുക്കുംപോള്‍ വി.എസ് എവിടെ ആയിരുന്നു? പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയതിന് ശേഷം ആണ് വി.എസ് ഉറക്കത്തില്‍ നിന്നു ഉണര്‍ന്നത്.തെരഞ്ഞെടുപ്പു സമയത്ത് പ്രജാ ദേഷ്യത്തെ പരിബ്രമിചായിരുന്നു വി.എസ്സിന്റെ ബാന്കലൂര് യാത്ര.തന്റെ മകനെ നഷ്ടപ്പെട്ട് നില്‍കുന്ന വീട്ടിലേക്ക് ചെല്ലുമ്പോള്‍ വി.എസ്സിന്റെ സെക്യൂരിറ്റിക്ക് വേണ്ടി പോലീസ് പട്ടികളെ കൊണ്ടു സെക്യുരിറ്റി ചെക്ക് ആവശ്യം ഇല്ലായിരുന്നു.ഒരു ഭീകരവാതിയുടെ വീട്ടിലേക്ക് അല്ലായിരുന്നു വിഎസ് ചെന്നത്.സന്ദീപിന്റെ പിതാവിനെ അട്ടിമറിച്ചത് അതായിരിക്കാം.ഏതായാലും വോട്ട് ബാന്കിനു വേണ്ടി രാഷ്ട്രീയക്കാര്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഉണ്ണികൃഷ്ണന്‍ നല്കിയത് ഒരു നല്ല പാഠം തന്നെ.

Saturday 22 November 2008

ഇന്‍റര്‍നെറ്റില്‍ മലയാളം

മലയാള സാഹിത്യത്തിനെ കുറിച്ചു ഇന്‍റര്‍നെറ്റില്‍ തിരയുമ്പോള്‍ അത്രത്തോളം കാണാന്‍ ഒന്നും ഇല്ലാത്തത് വളരെ ദുഖകരമായ ഒരു വിഷയമാണ്. തീവ്ര ഉല്കര്ച്ച ശേഷി ഉള്ള മലയാളികള്‍ മലയാള സാഹിത്യത്തിനു വളരെ അതികം ആവശ്യമുള്ള ഒരു വെബ് അതിഷ്ടിത വിഭവം ഉണ്ടാക്കാന്‍ എന്ത് കൊണ്ടു ശ്രമിക്കുന്നില്ല? ദ്രാവിഡ ഭാഷകളില്‍ മലയാളം ഏറ്റവും ഇളയത് ആണെങ്കിലും 1000 വര്ഷം പഴമ ഉള്ളതാണ്. ഇന്നത്തെ ആതുനീക ലോകത്തില്‍ ഇന്റര്‍നെറ്റും വെബ്ബും ജീവതത്തിന്റെ ഒരു ഭിത്തം ആണ്. സന്തതി പരമ്പരയെ ഉദേശിച്ചു അതികം താമസിക്കാതെ തന്നെ ഒരു ആരംഭം അത്യാവശ്യമാണ്. മലയാള വെബ്സൈറ്റുകള്‍ മിക്കവര്രും ചലച്ചിത്രം ചേര്‍ന്നതാണ്. തമിഴ് അല്ലാതെ മറ്റുള്ള ഇതര ഇന്തിയന്‍ ഭാഷകള്‍ ഒന്നും ഇതിന് വേണ്ടി ശ്രമിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. B.C മുതല്‍ ഇന്നത്തെ ആതുനീക തമിഴ് സാഹിത്യം വരെ ഇന്റര്‍നെറ്റില്‍ digitised രൂപത്തില്‍ ലഭ്യമാണ്. തമിഴ്ഇലക്ട്രോണിക് ഗ്രന്തപുര ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.തമിഴ് സമുദായം ഇന്നു ലോകമാകെ പല രാഷ്ട്രന്കളില്‍ ജീവിക്കുന്നു. ഇന്ത്യ അല്ലാതെ ശ്രീലങ്കാ,സിന്കപൂര്‍,മലേഷ്യ,സവുത് ആഫ്രിക്കാ,മാല്‍ദീവ്സ്,വെസ്റ്റിന്‍ഡീസ്,ഫ്രാന്‍സ്,യു.എസ്.എ,യു.കെ,കാനഡ എന്നീ രാഷ്ട്രങ്കളില്‍ ഇവര്കള്‍ ജീവിക്കുന്നു.ഈ സമൂഹം സ്ഥാപിച്ചതാണ് Tamil Virtual University . ഈ സര്‍വകലാശാലയില്‍ തമിഴ് സാഹിത്യത്തിന്റെ ഡിജിറ്റല്‍ ലൈബ്രറി,വിര്‍ച്ച്വല്‍ ഫാക്കുല്ടി,വിര്ച്ച്ചുവല്‍ വിധ്യാര്‍ത്ത്തി യൂണിയന്‍, കവുന്സിലിംഗ് സെന്ടര്കള്‍,സപ്പോര്ട്ട് സെന്ടര്കള്‍ എന്നിവ ഒണ്ടു. ആദ്യം പറഞ്ഞ എല്ലാ രാഷ്ട്രന്കളിലും വിര്‍ച്ച്വല്‍ സെന്റെരുല്കളും ഒണ്ടു. ഇവൈകളുടെ പ്രാതാനീക കൃത്യം തമിഴ് സാഹിത്യം ഡിജിറ്റല്‍ ഫാര്മില്‍ രൂപീകരിക്കുക,തമിഴ് സോഫ്റ്റ്‌വെയര്‍ ,തമിഴ് വെബ് പ്രോകിരാംകള്‍ ഡെവലപ്പ് ചെയ്യുക എന്നിവയാണ്.ഇതു കൂടാതെ ഗവേഷണം എന്നിവയാണ്. 'പോന്കള്‍ 2000' ഒരു ഇന്തോ ജര്‍മന്‍ തമിഴ് വികസന പ്രോജെക്റ്റ്‌ ആണ്. 1998 മുതല്‍ തമിഴ് സാഹിത്യത്തില്‍ ഉള്ള പഴമ ഉള്ള രചനകള്‍ എല്ലാം ഈ പ്രൊജക്റ്റ്‌ മൂലം ഡിജിറ്റല്‍ രൂപത്തില്‍ മാറ്റിയതാണ്. ഒരു തമിഴ് നിഖണ്ടുവും ഈ പ്രൊജക്റ്റ്‌ മൂലം ഡിജിറ്റല്‍ രൂപത്തില്‍ ഒണ്ടായി. 'പ്രൊജക്റ്റ്‌ മദുര' മറ്റൊരു ഡിജിറ്റല്‍ രൂപത്തില്‍ മാറ്റാന്‍ വേണ്ടിയുള്ള പ്രൊജക്റ്റ്‌ ആണ്. ഇതു വരെ ഡിജിറ്റല്‍ രൂപത്തില്‍ മാറിയുള്ള തമിഴ് സാഹിത്യത്തിന്റെ ഇന്ടെക്സും ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. അതികം താമസിക്കാതെ തന്നെ മലയാളത്തിലും എല്ലാ സാഹിത്യ രചനകളും ഇന്റെര്‍ന്ട്ടില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്കും എന്ന് ഞാന്‍ സത്യസന്തമായി വിശ്വസിക്കുന്നു.

3000 വര്‍ഷങ്ങള്‍ക്കു മുന്പ് എഴുതിയ ചിലപതികാരം മുതല്‍ ഇന്നത്തെ ജയകാന്തന്റെ നോവലുകള്‍ വരെ ഇലക്ട്രോണിക് മാധ്യമത്തില്‍ ഇന്റര്‍നെറ്റില്‍ തമിഴില്‍ ലഭ്യമാണ്. അത് പോല തന്നെ ചന്തു മേനോന്റെ ഇന്ടുലെകയും,കുമാരന്‍ ആശാനെയും, വള്ളത്തോളിനേയും, ഉള്ളൂര്‍ പരമേശ്വര അയ്യരെയും,തകഴിയെയും,ബഷീരിനെയു,മലയാറ്റൂര്‍ രാമകൃഷ്ണെന്യും ഇന്നത്തെ ജനറേഷന്‍ ഇലക്ട്രോണിക് മാധ്യമത്തില്‍ വായിക്കുവാന്‍ ലബ്യമാകേണ്ടത് മലയാളി സാഹിത്യ സമൂഹത്തിന്റെ ചുമതലയാണ്.