Google News Blog: Google News: Now in தமிழ் (Tamil)
ഗൂഗിള് വാര്ത്തകള് തമിഴിലും പ്രസിദ്ധീകരിക്കാന് തുടങ്ങി .ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഭാഷയാണ് തമിഴ്.ലോകത്തിലെ ഏറ്റവും പഴമയുള്ള ഭാഷകളായ റോമന്,ലാറ്റിന്,ഗ്രീക്ക്,സംസ്കൃതം എന്നീ ഭാഷകലോടോപ്പും തമിഴും വളരെ അതികം പഴമ ഉള്ളതാണ്. ഹാരപ്പയിലും മോഹഞ്ഞെടാരോവിലും ദ്രാവിഡ സ്ക്രിപ്റ്റുകള് കണ്ടിരുന്നു.ആദ്യത്തെ ദ്രാവിഡ സ്ക്രിപ്റ്റ് തമിഴായിരുന്നു.പക്ഷെ റോമന്,ലാറ്റിന്,ഗ്രീക്ക് എന്നിവ ഇന്നു ജീവനുള്ള ഒരു ഭാഷ അല്ല. ഇന്നും ലോകമാകെ 7 കോടിക്ക് മേല് തമിഴന്മാര് സംസാരിക്കുന്ന ഒരു ഭാഷയാണ് തമിഴ്.ഇന്നത്തെ ആധുനീക ഇന്റെര്നെറ്റിലും അതികമായി പ്രയോകിക്കപെടുന്ന ഇന്ത്യ് ഭാഷ ഹിന്ദിയും തമിഴുമും ആണ്. അതുകൊണ്ട് തന്നെയാണ് ലോക പ്രസസ്തമായ ഗൂഗിള് വാര്ത്തകള് ആത്യം ഹിന്ദിയിലും (മേയ് മാസം ) പിന്നീട് തമിഴും പ്രസിദ്ധീകരിക്കാന് ഗൂഗിള് തീരുമാനിച്ചത്.ഇതിനെ തോടര്ന്നു മറ്റുള്ള ഇന്ത്യ ഭാഷകളിലും ഗൂഗിള് വാര്ത്തകള് പ്രതീക്ഷിക്കാം.
Thursday, 14 August 2008
Friday, 8 August 2008
മധുര മീനാക്ഷി ക്ഷേത്രം
ഇന്ത്യയിലെ ഏറ്റവും വലിയ ഒരു ക്ഷേത്രമാണ് മധുര മീനാക്ഷി ക്ഷേത്രം. മദുര
സിറ്റിയും മീനാക്ഷി ക്ഷേത്രമും വളരെ അധികം പഴമ ഉള്ളതാണ്.മധുരയില്‍ ആണ്
ശിവന്റെയും മീനാക്ഷിയുടെയും വിവാഹം നടന്നത് എന്നാണു ഇതിഹാസം. മീനാക്ഷി
കല്യാണം എന്ന ഉല്‍സവം ഇന്നും മധുരയിലെ ഏറ്റവും വലിയ ഉല്‍സവമാണ്. വളരെ
അതികം വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഒരു ഉല്‍സവമാണ്. വളരെ മനോഹരമായ
temple architecture കാണണമെങ്കില്‍ മീനാക്ഷി ക്ഷേത്രം ചെന്ന് കാണണം . നാലു
വലിയ ഗോപുരഅങ്ങളും എട്ടു ചെറിയ ഗോപുരഅങ്ങളും ഈ ക്ഷേത്രത്തില്‍ ഒണ്ടു.
പക്ഷെ ഗോപുരം ഇല്ലാത്ത കിഴക്കേ വാതില്‍ വഴി കോവിലിന്റെ അകത്തേക്ക്
ചെല്ലുന്നതാണ് ഇവിടത്തെ പതിവ്. കാരണം ഈ വാതില്‍ നേരെ മീനാക്ഷിയുടെ
സന്നിതിയിലേക്ക് എത്തും എന്നതാണ്. മിക്കവാറും ക്ഷേത്രങ്ങളില്‍ ആദ്യം
ശിവനെയും പിന്നീട് ദേവിയായും ആണ് ദര്‍ശനം ചെയ്യുന്നത്. പക്ഷെ ഇവിടെ
മീനാക്ഷിയും പിന്നെ ശിവനെയും ആണ് കാണേണ്ടത്. സൊര്‍ണത്തില്‍ ആയ (gold
plated) ഒരു താമര ഇവിടത്തെ കുളത്തില്‍ കാണാം. തമിഴ് സാഹിത്യത്തിലെ സംഗം
കാലത്തിലെ കവികളെല്ലാം ഈ ക്ഷേത്ര കുളത്തിന്റെ നാലു വശത്തും ആയിരുന്നു സഭ
കൂടിയിരുന്നത് . ഇവയെല്ലാം പതിനാലാം നൂറ്റാണ്ടില്‍ നടന്ന ചരിത്ര
വിഷയങ്ങളാണ്. മുഴുവനും വെള്ളിയിലായ നടരാജ ശില്പം ശിവന്റെ സന്നിതിയില്‍ ഇടതു
പുറത്ത് കാണാം. വെള്ളിയമ്പലം എന്നാണു പേരു. ക്ഷേത്രത്തിന്റെ അകത്തു ഒരു
മ്യുസിയം ഒണ്ടു. ഇത് ആയിരം കാലു മണ്ടപം എന്ന കെട്ടിടത്തിലാണ്. പേരു ആയിരം
കാല്‍ മണ്ടപം എന്നാണെങ്കിലും 985 കാലെ ഒള്ളു. ഇത് വളരെ മനോഹരമായ ഒരു
മ്യുസിയം ആണ്. ഭാരതത്തിലെ ഏറ്റവും പുരാതനമായ നഗരത്തിലെ ഏറ്റവും പുരാതനമായ
ക്ഷേത്രത്തില്‍ കണ്ടു ആസ്വദിക്കാന്‍ ഒട്ടെറ സങ്ങതികള്‍ ഇനിയും ഒണ്ടു. ഈ
ക്ഷേത്രം മൊത്തം കണ്ടു ആസ്വദിക്കണം എങ്കില്‍ ഏകദേശം അഞ്ചു മണികൂര്‍
എങ്കിലും വേണ്ടിവരും.
Subscribe to:
Posts (Atom)